India
 • search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് നിയന്ത്രണവിധേയം, വേലിയേറ്റമുണ്ടായില്ല; ജാഗ്രതയില്‍ മാറ്റമില്ല!!

Google Oneindia Malayalam News

തൃശൂര്‍: ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം. ഇന്നലെ രാത്രി കാര്യമായ മഴ പെയ്തില്ല. അതുകൊണ്ടാണ് ആശങ്ക തല്‍ക്കാലത്തേക്ക് കുറഞ്ഞത്. പെരിങ്ങല്‍കുത്തില്‍ നിന്ന് അധിക ജലം വന്നിട്ടും ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നില്ല. ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

cmsvideo
  ചാലക്കുടിപ്പുഴയില്‍ ആശങ്ക ഒഴിയുന്നു, നിലവിലെ സ്ഥിതി ഇങ്ങനെ...

  ദിലീപ് പ്രതിയാകും...നടിയുടെ കേസില്‍ കുടുക്കും: സന്ദേശം വന്നു; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്ദിലീപ് പ്രതിയാകും...നടിയുടെ കേസില്‍ കുടുക്കും: സന്ദേശം വന്നു; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

  പെരിങ്ങല്‍കുത്തില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതും ആശ്വാസമാണ്. തൃശൂര്‍ ജില്ലയില്‍ 2700ഓളം പേര്‍ ദുരിതാശ്വാസ ക്യാമ്പിലാണ്. ഇന്ന് പുലര്‍ച്ചെ വരെ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നിട്ടില്ല. 7.217 മീറ്ററാണ് നിലവിലെ ജലനിരപ്പ്.

  ചാലക്കുടിയിലും ഡാമുകളുടെ വൃഷ്ടി പ്രദേശത്തും മഴ കുറഞ്ഞിട്ടുണ്ട്. കടലിലേക്കുള്ള ഒഴുക്ക് സുഗമമായി. ഇതാണ് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാതിരിക്കാന്‍ കാരണം. കഴിഞ്ഞ ദിവസം കടുത്ത ജാഗ്രത വേണമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞിരുന്നു. വ്യാഴാഴ്ച്ച ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തൃശൂര്‍ ജില്ലയിലാണെന്നും മന്ത്രി പറഞ്ഞിരുന്നു.

  കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തൂണക്കടവ്, ഡാമുകളില്‍ നിന്ന് രാവിലെ മുതല്‍ പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ജലത്തിന്റെ ഒഴുക്ക് വര്‍ധിച്ചതിനാലായിരുന്നു പുഴയിലെ ജലനിരപ്പ് ഉയര്‍ന്നത്. കേരള ഷോളയാര്‍, പെരിങ്ങല്‍ക്കുക്ക് ഡാമുകള്‍ കൂടി തുറന്നാല്‍ അധിക ജലം ചാലക്കുടി പുഴയിലെത്തുമെന്നും കരുതിയിരുന്നു.

  അതേസമയം സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നിലവില്‍ എറണാകുളം ജില്ലയില്‍ മഴ കുറഞ്ഞിട്ടുണ്ട്.

  ചാലക്കുടി പുഴ ഒഴുകുന്ന പ്രദേശങ്ങളില്‍ ഇപ്പോഴും ജാഗ്രത തുടരുകയാണ്. പുത്തന്‍വേലിക്കര, കുന്നുകര ഭാഗത്ത് കുറച്ച് പേരെ മാറ്റിപ്പാര്‍പ്പിച്ചു. പെരിയാറില്‍ ജലനിരപ്പ് ഉയരുന്നുണ്ടെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല. ഇടുക്കിയില്‍ ശക്തമായ മഴ ഇടവിട്ട് പെയ്യുന്നുണ്ട്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136.75 അടിക്ക് മുകളിലെത്തി.

  കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ന് ഒന്‍പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമായി മാറിയിട്ടുണ്ട്. ഞായറാഴ്ച്ചയോടെ ന്യൂനമര്‍ദമായി മാറിയേക്കുമെന്നാണ് വിലയിരുത്തല്‍. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.

  ക്യൂട്ട്‌നെസ് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍; മുത്തുമണിയാണ് നസ്രിയ, പൊളി നോട്ടമെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

  സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസം അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. വരും ദിവസങ്ങളിലും മഴ തുടരുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

  ദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയി;വനിതാ ജഡ്ജിക്ക് കീഴില്‍ നീതി കിട്ടില്ല; ആരോപണങ്ങളുമായി അതിജീവിതദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയി;വനിതാ ജഡ്ജിക്ക് കീഴില്‍ നീതി കിട്ടില്ല; ആരോപണങ്ങളുമായി അതിജീവിത

  Thrissur
  English summary
  water level in chalakudy river not in dangereous situation, 2700 people in camps in thrissur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X