മദ്യപിച്ചുള്ള മര്‍ദ്ദനം പതിവായി; തൃശൂരില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
തൃശൂര്‍: തൃശൂരില്‍ ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ചു കൊന്നു. പെരിഞ്ചേരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബംഗാള്‍ സ്വദേശിയായ മന്‍സൂര്‍ മാലിക്കാണ് കൊല്ലപ്പെട്ടത്. ഭാര്യ രേഷ്മ ബീവിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ,

വീട്ടില്‍ വച്ചായിരുന്നു പ്രതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം മന്‍സൂറിനെ ഇവര്‍ താമസ സ്ഥലത്തിന് പിന്നില്‍ കുഴിച്ചിടുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ച ധീരു എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് ഭാര്യ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മന്‍സൂര്‍ കൊല്ലപ്പെട്ടതാണെന്നും കൊലപാതകത്തിന് പിന്നില്‍ ഭാര്യ രേഷ്മയാണെന്നും കണ്ടെത്തിയത്. ഭര്‍ത്താവിനെ കൊന്നു കുഴിച്ചിട്ടുവെന്ന് രേഷ്മ തന്നെ സമ്മതിച്ചിട്ടുണ്ട്. ജോലിക്കാരനായ ധീരുവാണ് മൃതദേഹം കുഴിച്ചിടാന്‍ രേഷ്മയെ സഹായിച്ചത്. പൊലീസിന്റെ അന്വേഷണ മികവിലാണ് പ്രതിയെ പെട്ടെന്ന് കണ്ടെത്താന്‍ സഹായിച്ചത്.

മന്‍സൂര്‍ ദിവസവും മദ്യപിച്ച് തന്നെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് രേഷ്മ പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. രാത്രി 12.30ന് നടന്ന വഴക്കിനിടെയില്‍ രേഷ്മ ഇയാളുടെ തലയില്‍ കമ്പിപ്പാര വച്ച് അടിക്കുകയായിരുന്നു. സ്വര്‍ണപ്പണിക്കാരനായ മന്‍സൂര്‍ ഉടന്‍ തന്നെ കൊല്ലപ്പെടുകയായിരുന്നു. ഇയാളുടെ സഹായിയാണ് ധീരു.

ധീരുവും ഇയാളോടൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതകത്തിന് ശേഷം മന്‍സൂറിന്റെ ശരീരം കുഴിച്ചിടാന്‍ ധീരു രേഷ്മയെ സഹായിച്ചുവെന്നാണ് മൊഴി. കൃത്യത്തിനു ഉപയോഗിച്ച കമ്പിപ്പാരയും കൈക്കോട്ടും പൊലീസ് കണ്ടെടുത്തു. നേരത്തെ ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി രേഷ്മ ചേര്‍പ്പു പോലീസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ആണ് രേഷ്മ ഭയന്ന് കുറ്റം സമ്മതിച്ചത്.

വ്യാജരേഖ ചമച്ച് കോടികള്‍ തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍
തൃശ്ശൂര്‍ മൂകാംബിക ഹോംസ് ആന്റ് അപ്പാര്‍ട്ട്മെന്റ്സ് മാനേജിങ്ങ് ഡയറക്ടര്‍മാരായ പൂത്തോള്‍ അടിയാട്ട് ലൈന്‍ രാജ്ഭവന് രാജു സേതുറാം, ( 48 ) , തൃശൂര്‍ പൂങ്കുന്നം ചക്കുംപുറത്തുവീട്ടില്‍ അജിത് ( 46 ), എന്നിവരെയാണ് ടൌണ്‍ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.
2015 ല്‍ പൂങ്കുന്നത്ത് ബാംബു വേവ്സ് എന്ന പേരില്‍ പണിയാരംഭിച്ച പുതിയ ഫ്ളാറ്റ് സമുച്ചയത്തിലെ ഫ്ലാറ്റുകളുടെ പേരില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ ബുള്‍സ് ഹൌസിങ്ങ് ഫിനാന്‍സ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നും ഫ്ലാറ്റ് ബുക്ക്ചെയ്ത ഇടപാടുകാരെക്കൊണ്ട് ഫ്ലാറ്റിന്റെ ഒറിജിനല്‍ രേഖകളാണെന്നു തെറ്റിദ്ധരിപ്പിച്ച് ലോണ്‍ എടുപ്പിച്ചിരുന്നു.
പിന്നീട് ഇതേ രേഖകളുടെ വ്യാജപതിപ്പുകള്‍ നിര്‍മ്മിച്ച് അതേ ഫ്ളാറ്റുകള്‍ക്ക് മറ്റ് ഇടപാടുകാരെ കണ്ടെത്തുകയും അവരുടെ പേരിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പ്രതികള്‍ ലോണ്‍ എടുക്കുകയും ചെയ്തു. ഇവര്‍ ഇന്ത്യ ബുള്‍സ് ഹൌസിങ്ങ് ഫിനാന്‍സിന് 3 കോടി രൂപ തിരിച്ചടക്കാനുള്ളതായാണ് കമ്പനി അസിസ്റ്റന്റ് ലീഗല്‍ മാനേജര്‍ അനുഷ്. എ . രവീന്ദ്രന്റെ പരാതിയില്‍ പറയുന്നത് . വെസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആകെ 17 പ്രതികളുണ്ട്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കെതിരെ അന്വേഷണം നടന്നുവരികയാണ്.
പ്രതികളായ രാജു സേതുറാമിനെതിരായി തൃശൂര്‍ ടൌണ്‍ ഈസ്റ്റ് , ടൌണ്‍ വെസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാനമായ 9 കേസുകളും, അജിത് ചക്കുംപുറത്തിനെതിരായി വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ അഞ്ച് കേസുകളുമുണ്ടെന്ന് വെസ്റ്റ് പോലീസ് സ്റ്റേഷന് പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ കെ.ആര്. റെമിന്‍ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രീത് ആര്. എസ്, സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് പി. വി, എന്നിവരും ഉണ്ടായിരുന്നു.
ഗുജറാത്ത് പിടിക്കാൻ കോൺഗ്രസിന്റെ ഫോർമുല ഇതാണ്; പട്ടേൽ വോട്ട് ഉറപ്പിക്കാൻ ബിജെപിയും