നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്പന: ചാലക്കുടിയില്‍ യുവതി അറസ്റ്റില്‍
തൃശൂര്‍: നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിയതിന് ഒരാളെ ചാലക്കുടി ഡിവൈ.എസ്.പി. കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടി. ചാലക്കുടി കട്ടിപ്പൊക്കം 52 കോളനിയിലെ താമസക്കാരി കൂരാട്ടുപറമ്പില്‍ സജിയുടെ ഭാര്യ നദീറ (45) യാണ് പിടിയിലായത്.
കുടുംബ വഴക്ക്, വെള്ളനാട് മദ്യ ലഹരിയിലായ മകൻ പിതാവിന്റെ തലക്കടിച്ച് കൊന്നു, മകൻ അറസ്റ്റിൽ!
ചാലക്കുടി മാര്‍ക്കറ്റ് പരിസരത്ത് വ്യാപകമായി നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തുന്നതായി ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാര്‍ക്കറ്റില്‍നിന്നു കൂടപ്പുഴയ്ക്ക് പോകുന്ന വഴിയിലെ പെട്ടിക്കടയില്‍നിന്നു നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്.

ഇതിനുമുമ്പും പലതവണ നദീറയുടെ ഭര്‍ത്താവ് സജിയെ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് പിടികൂടിയിട്ടുണ്ട്. നിരവധി തവണ പിടിക്കപ്പെട്ടതോടെ ആര്‍ക്കും സംശയം തോന്നാതിരിക്കാനാണ് സജി വില്പന ഭാര്യയെ ഏല്‍പ്പിച്ചത്. തമിഴ്‌നാട്ടില്‍നിന്നു പത്തുരൂപയ്ക്ക് ലഭിക്കുന്ന ഹാന്‍സ് എന്ന നിരോധിത പുകയില ഉത്പന്നം അമ്പതു രൂപയ്ക്കാണ് ഇവര്‍ ഇവിടെ വില്പന നടത്തിയിരുന്നത്.
ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും കൂലിപ്പണിക്കാരും കോളജ് വിദ്യാര്‍ഥികളും അന്യസംസ്ഥാന തൊഴിലാളികളുമാണ് ഇവരില്‍നിന്നു മുഖ്യമായും ഹാന്‍സ് പോലുള്ള നിരോധിത പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നത്. സ്ഥിര ക്കാര്‍ക്കും സ്ഥിരക്കാരില്‍ ആരെങ്കിലും പരിചയപ്പെടുത്തുന്നവര്‍ക്കും മാത്രമേ ഇവര്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിയിരുന്നുള്ളൂ. ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് പോലീസ് സംഘം ഇവരെ പിടികൂടിയത്.
അന്വേഷണസംഘത്തില്‍ ചാലക്കുടി എസ്.ഐ. വത്സകുമാര്‍, ക്രൈം സ്‌ക്വാഡംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയി പൗലോസ്, വി.യു. സില്‍ജോ, റെജി എ.യു, ഷിജോ തോമസ് എന്നിവരും ചാലക്കുടി സ്‌റ്റേഷനിലെ വനിതാ സീനിയര്‍ സി.പി.ഒ. ബേബി, സി.പി.ഒ. ആന്റോ എന്നിവരുമാണുണ്ടായിരുന്നത്. ഇവര്‍ക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിച്ചു നല്‍കുന്നവരെപ്പറ്റിയുംമറ്റും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. നദീറയെ സ്‌റ്റേഷനിലെത്തിച്ച് കേസെടുത്തതിനുശേഷം ജാമ്യത്തില്‍ വിട്ടയച്ചു.












Click it and Unblock the Notifications