Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ബസുടമയുടെ തെറിയഭിഷേകം: സംഭവം തൃശൂരില്‍!

തൃശൂര്‍: സമയം കഴിഞ്ഞതിനെത്തുടര്‍ന്നു ബസിന്റെ ടെസ്റ്റ് നടത്തിയില്ല. വനിതാ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ബസുടമയുടെ തെറി അഭിഷേകം. ചെവി പൊത്തിക്കൊണ്ട് വനിതാ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓടി വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പോലീസിനെക്കണ്ട് ഉടമ ഓടി രക്ഷപ്പെട്ടു. അത്താണിയിലെ ഡ്രൈവിങ് ടെസ്റ്റ് ഗൗണ്ടില്‍വച്ചാണു ഉദ്യോഗസ്ഥയ്ക്ക് ദുരനുഭവം. തൃശൂര്‍ മെഡിക്കല്‍ കോളജ് റൂട്ടില്‍ ഓടുന്ന 'ശസ്ത്ര' എന്ന സ്വകാര്യ ബസിന്റെ ഉടമ വായിക്കാടന്‍ ബിജുവാണു മോട്ടോര്‍ വെഹിക്കിള്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടറെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞത്.

സാധാരണ ദിവസങ്ങളില്‍ ഗ്രൗണ്ടിലെ ടെസ്റ്റുകള്‍ രാവിലെ ഒമ്പതുമുതല്‍ 11 വരെയാണ്. രാവിലെ എത്തിയ ബിജുവിന്റെ ബസിന് ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമൂലം ഇവ കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് ഉടമയെ തിരിച്ചയച്ചു. ജോലികള്‍ പൂര്‍ത്തിയാക്കി 12.30നു തിരികെപ്പോകാനൊരുങ്ങുമ്പോഴാണു ബിജു വീണ്ടുമെത്തിയത്. സമയം കഴിഞ്ഞതിനാല്‍ നാളെവരാന്‍ ഉദ്യോഗസ്ഥ പറഞ്ഞതാണ് ഉടമയെ പ്രകോപിപ്പിച്ചത്. ഇവരെ തടഞ്ഞു നിര്‍ത്തി കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയുമായിരുന്നു.

women-abuse56

മറ്റൊരു ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നു ഈസമയം ഇവര്‍ക്കൊപ്പം. ഉദ്യോഗസ്ഥ ഓടി വാഹനത്തില്‍ കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയ ഉടമ വീണ്ടും ഭീഷണി പ്പെടുത്തിയെന്നു പറയുന്നു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ മെഡിക്കല്‍ കോളജ് പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് വരുന്നതുകണ്ട് ഉടമ ഗ്രൗണ്ടിന്റെ പിന്നിലൂടെ മുങ്ങി. ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+