Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവും വീട്ടമ്മയും തൃശൂരിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

തൃശൂര്‍: സ്വകാര്യ ഹോട്ടല്‍ മുറിയില്‍ യുവാവും വീട്ടമ്മയും മരിച്ചനിലയില്‍. ഒളരിക്കര സ്വദേശി റിജോ ( 26 ) , കാര്യാട്ടുകര സ്വദേശിനി സംഗീത ( 26 ) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഗീതയുടെ ഭര്‍ത്താവിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ.

Recommended Video

cmsvideo
    തൃശ്ശൂര്‍; യുവതിയും യുവാവും ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
    kerala

    ബുധനാഴ്ച ഉച്ചയോടെയാണ് റിജോയും സംഗീതയും ഹോട്ടലില്‍ മുറിയെടുത്തത്. ഭക്ഷണത്തില്‍ വിഷം കഴിച്ച ശേഷം ഇരവരും തൂങ്ങിമരിച്ചെന്നാണ് പൊലീസ് കരുതുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഗീതയെ കണാനില്ലെന്ന് ഭര്‍ത്താവ് ഇന്നലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനടുത്ത് ഉണ്ടെന്ന് മനസിലായി. തുടര്‍ന്നാണ് ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.

    പൊലീസ് നടത്തിയ പരിശോധനയിലാണ് സംഗീതയെയും റിജോയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. സംഗീതയ്ക്ക് മൂന്ന് മക്കളുണ്ട്.

    മുക്ക് പണ്ടം വച്ച് പണം തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റില്‍

    കൊല്ലം: വിവിധ സ്ഥലങ്ങളില്‍ മുക്ക് പണ്ടം പണയം വച്ച് പണം തട്ടിപ്പ് നടത്തി വന്ന കേസിലെ പ്രതി അറസ്റ്റില്‍. മുതുകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തതിനെ തുടര്‍ന്നുണ്ടായ പരാതിയിന്‍ മേലാണ് തിരുവനന്തപുരം ആറ്റുകാല്‍ ശിവാനന്ദഭവനത്തില്‍ (വൈകുണ്ഡം) കൃഷ്ണകുമാര്‍ (62) എന്നയാളെ കായംകുളം കനകക്കുന്ന് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച.ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് ടീം അറസ്റ്റ് ചെയ്തത്.

    ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരരെയോടെയാണ് മുതുകുളത്തുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്നും വള ഉരുപ്പടിയായി നല്‍കി 75,000 രൂപ തട്ടിയെടുത്തത് സമാന രീതിയില്‍ തന്നെ ഇയാള്‍ ഈമാസം 8ന് തിരുവനന്തപുരം പള്ളിക്കലില്‍ നിന്ന് 65,000 രൂപയും ഡിസംബര്‍ 23ന് പത്തനംതിട്ട ഏനാത്ത് നിന്ന് 70,000രൂപയും ഇയാള്‍ തട്ടിയെടുത്തിരുന്നു. കൂടാതെ വള്ളികുന്നത്തും ഇയാള്‍ ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

    തിരുവനന്തപുരം വെള്ളറട പോലീസ് സ്റ്റേഷനിലും തമിഴ്‌നാട് കൊല്ലംകോഡ് പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ സമാനസ്വഭാവത്തിലുള്ള കേസുണ്ട്. ആറ്റുകാലില്‍ 'വൈകുണ്ഡം' എന്ന പേരില്‍ ലോഡ്ജ് നടത്തിവരുന്ന ഇയാള്‍ ലോഡ്ജില്‍ വരുന്നവര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് ലാമിനേറ്റ് തട്ടിപ്പിനായി ഉപയോഗിച്ചു വന്നിരുന്നു. തിരുവനന്തപുരം കരിമത്തുള്ള വാടകവീട്ടില്‍ നിന്നുമാണ് കനകക്കുന്ന് പോലീസ് ടീം ഇയാളെ അറസ്റ്റ് ചെയ്തത്. ഹരിപ്പാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റിലയക്കുകയുണ്ടായി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+