Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ ലഹരിവസ്തുക്കളുടെ ഒഴുക്ക് തടയാന്‍ കര്‍ശന നടപടിയുമായി എക്‌സൈസ് വകുപ്പ്

കല്‍പ്പറ്റ: വയനാട്ടില്‍ ലഹരിവസ്തുക്കളുടെ ഒഴുക്ക് തടയാന്‍ പരിശോധന കര്‍ശമാക്കാനൊരുങ്ങി എക്‌സൈസ് വകുപ്പ്. ഓണത്തിന് മുന്നോടിയായാണ് പരിശോധന ശക്തമാക്കുന്നത്. ഓണത്തോട് അനുബന്ധിച്ച് വ്യാജമദ്യലോബി സജീവമാകാന്‍ ഇടയുണ്ടെന്ന സാധ്യതയെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കുന്നത്. അതിര്‍ത്തികളിലടക്കം പരിശോധന കര്‍ശനമാക്കാണ് ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാര്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എക്സൈസ് ജൂണ്‍ മാസത്തില്‍ മാത്രം 608 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വിവിധ കേന്ദ്രങ്ങളില്‍ 326 റെയ്ഡുകളും നടത്തി. പോലിസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി സഹകരിച്ച് നടത്തിയത് 21 റെയ്ഡുകളാണ്. 53 അബ്കാരി കേസുകളും 50 എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്തു. കോട്പാ കേസുകളുടെ എണ്ണം 505. അബ്കാരി, എന്‍.ഡി.പി.എസ് കേസുകളിലായി യഥാക്രമം 33, 49 പ്രതികളെ അറസ്റ്റ് ചെയ്തു.

കോട്പാ കേസില്‍ 90,000 രൂപ പിഴയീടാക്കി. തൊണ്ടിമുതലായി 9 ലിറ്റര്‍ ചാരായവും അനധികൃതമായി സൂക്ഷിച്ച 112 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പിടിച്ചെടുത്തു. 196 ലിറ്റര്‍ വാഷും 6.345 കിലോഗ്രാം കഞ്ചാവും ഇക്കാലയളവില്‍ പിടികൂടി. 51 ലിറ്റര്‍ അന്യസംസ്ഥാന നിര്‍മിത മദ്യവും 277 കിലോഗ്രാം പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരിക്കായി ഉപയോഗിക്കുന്ന 1392 സ്പാസ്മോ പ്രോക്സിവോണ്‍ ഗുളികകളും 2 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തത്.

 വാഹന പരിശോധന

വാഹന പരിശോധന


വിവിധ സ്ഥലങ്ങളിലായി 17565 വാഹനങ്ങള്‍ പരിശോധിച്ചു. മുത്തങ്ങ ചെക്പോസ്റ്റില്‍ 7684 വാഹനങ്ങളാണ് പരിശോധിച്ചത്. ബാവലിയില്‍ 1600 ഉം തോല്‍പ്പെട്ടിയില്‍ 2,158ഉം വാഹനങ്ങള്‍ പരിശോധിച്ചു. വിവിധ കള്ളുഷാപ്പുകളില്‍ നിന്നായി 75 സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. 165 കോളനികള്‍ സന്ദര്‍ശിച്ച് ലഹരിവിരുദ്ധ സന്ദേശം കൈമാറി. 61 ബോധവല്‍ക്കരണ പരിപാടികളാണ് ഇക്കാലയളവില്‍ ജില്ലയില്‍ സംഘടിപ്പിച്ചത്. ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 17 ജനകീയ കമ്മിറ്റി യോഗങ്ങളും ചേര്‍ന്നു.

 ലഹരിവസ്തുുക്കളുടെ വരവ്

ലഹരിവസ്തുുക്കളുടെ വരവ്

അതേസമയം, ജില്ലയിലേക്കുള്ള ലഹരിവസ്തുക്കളുടെ ഒഴുക്ക് തുടരുകയാണ്. തിങ്കളാഴ്ച രാത്രിയില്‍ അടുത്തകാലത്തെ ഏറ്റവും വലിയ നിരോധിത പുകയില ഉല്പന്നമായ ഹാന്‍സ് വേട്ടയാണ് ജില്ലയില്‍ നടന്നത്. മുത്തങ്ങ എക്‌സൈസ് ചെക്പോസ്റ്റില്‍ 8 ലക്ഷം രൂപയോളം വിലവരുന്ന 16156 പാക്കറ്റ് ഹാന്‍സ് പിടികൂടിയത്. തിങ്കളാഴ്ട വൈകിട്ട് ആറരയോടെ മുത്തങ്ങ എക്‌സൈസ് ചെക്കുപോസ്റ്റില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് കെ എല്‍ 74 എ 7156 രജിസ്റ്റര്‍ നമ്പറിലുള്ള ബൊലേറോ പിക്ക് അപ്പ് വാനില്‍ പച്ചക്കറി നിറച്ച് ചാക്കുകള്‍ക്ക് അടിയിലായി പ്രത്യേകം തയ്യാറാക്കിയ ടിന്‍ ഷീറ്റ് ഉപയോഗിച്ച് പ്ലാറ്റ്‌ഫോമിന്റെ അതേ നീളത്തില്‍ മറിച്ച് അതിന്റെ ഉള്ളിലായാണ് ഹാന്‍സ് ഒളിപ്പിച്ചിരുന്നത്. 16156 പാക്കറ്റുകളിലായി ചില്ലറ വിപണിയില്‍ എട്ട് ലക്ഷത്തോളം രൂപ വിലവരുന്ന 200 കിലോഗ്രാം ഹാന്‍സാണ് പിടികൂടിയത്.

 കേസില്‍ അറസ്റ്റ്

കേസില്‍ അറസ്റ്റ്


സംഭവവുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ബത്തേരി പൂമല കൊണ്ടയാങ്കാടന്‍ വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍ (39), സുല്‍ത്താന്‍ബത്തേരി നെന്മേനി ചെട്ടിയാങ്കണ്ടി റിയാസ് (53) എന്നിവരെ പിടികൂടി. പരിശോധനയില്‍ മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജു റ്റി. എം, എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജിജി ഐപ്പ് മാത്യു, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. വി. ഷാജി, കെ. ജി. ശശികുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. വി. രജിത്ത്, ജോഷി തുംബാനം എന്നിവര്‍ പങ്കെടുത്തു. ദിവസവും മിനിമം ഓരോ കേസുകളെങ്കിലും ലഹരിമരുന്നു പിടികൂടുന്നതുമായി വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+