വയനാട്ടില്‍ രണ്ടിടത്ത് കഞ്ചാവ് വേട്ട; ഏഴ് കിലോ കഞ്ചാവ് പിടികൂടി
സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ രണ്ടിടത്ത് കഞ്ചാവ് വേട്ട. പിടികൂടിയത് 7.200 കിലോഗ്രാം കഞ്ചാവ്. മുത്തങ്ങ ചെക്കുപോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ആറ് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായത്. ബംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് കാറില്‍ കടത്തുകയായിരുന്ന ആറു കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. കഞ്ചാവ് കൊണ്ടുപോകുകയായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശികളായ സുജിഷ് (25),സനല്‍ (25) എന്നിവരെ അറസ്റ്റ് ചെയ്തു.
തമിഴ്‌നാട്ടില്‍ ചിദംബരത്തിന് സീറ്റില്ല... ആദ്യ പട്ടികയില്‍ മകന്‍ കാര്‍ത്തിയുടെ പേരുമില്ല!!
കഞ്ചാവ് കണ്ടെത്തിയ കെ.എല്‍ 52 ജി 2526 സ്വിഫ്റ്റ് കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെയാണ് കഞ്ചാവ് പിടികൂടിയത്. കാറിന്റെ ബംപറിനടിയില്‍ ഒളിപ്പിച്ച നില യിലായിരുന്നു കഞ്ചാവ്. കഞ്ചാവ് വില്‍പ്പനക്കായി കോഴിക്കേട്ടേക്ക് കൊണ്ടു പോകുകയായിരുന്നുവെന്നാണ് പിടിയിലാവര്‍ പറയുന്നത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി.എം.മജു, ഇന്‍സ്പെക്ടര്‍ ജിജി ഐപ്പ് മാത്യു, പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ സലീം, ഇവി ഏലിയാസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രഞ്ജിത്ത്, എ സി പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
സുല്‍ത്താന്‍ബത്തേരി കലൂര്‍ 67 ഭാഗത്ത് വെച്ചാണ് 1.200 ഗ്രാം കഞ്ചാവ് സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയിഞ്ച് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ തിരൂര്‍ ചാഞ്ചാത്ത് വീട്ടില്‍ സി ഫാറൂഖ് (28) അറസ്റ്റിലായി. തിരൂര്‍ ഭാഗത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കടക്കം കഞ്ചാവ് വില്‍പ്പന നടത്തുന്നയാളാണ് ഫാറൂഖെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.
ഇന്‍സ്പെകടര്‍ വിആര്‍ ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ സിഇഓമാരായ എഎസ് അനീഷ്,ജോഷി തുമ്പാനം, എം സോമന്‍, ഇബി അനീഷ്, പികെ ചന്ദ്രന്‍, ്രൈഡവര്‍ റഹീം എന്നിവരാണ് കഞ്ചാവ് പിടികൂടിയത്. ലോക്‌സഭാ തിരഞ്ഞെ ടുപ്പിനോട് അനുബന്ധിച്ച് അതിര്‍ത്തി വഴി ലഹരി വസ്തുക്കള്‍ സംസ്ഥാനത്തേക്ക് എത്താനുള്ള സാധ്യത മുന്നില്‍ കണ്ട് ചെക്കുപോസ്റ്റുകളില്‍ കര്‍ശന പരിശോധനകളാണ് നടന്നുവരുന്നത്.