• search
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നിയമസഭാ പരിസ്ഥിതി സമിതി ജില്ല സന്ദര്‍ശിച്ചു: മണ്ണിലുണ്ടാകുന്ന വ്യതിയാനത്തിന് അടിയന്തര പരിഹാരം കാണണം

 • By Desk

കല്‍പ്പറ്റ: പ്രളയക്കെടുതി നേരിട്ട വയനാട്ടില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നിയമസഭാ പരിസ്ഥിതി സമിതി വയനാട്ടിലെത്തി. ജില്ലയില്‍ മണ്ണിനുണ്ടാകുന്ന വ്യതിയാനമാണ് അടിയന്തരമായി അഭിമുഖീകരിക്കേണ്ട വിഷയമമെന്ന് സമിതി അധ്യക്ഷന്‍ മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. ജില്ലയിലെ മണ്ണ് വേഗത്തില്‍ മരിച്ചുകൊണ്ടിരിക്കുകയാണ്.


വരാണസിയില്‍ മോദിയും ശത്രുഘ്നന്‍ സിന്‍ഹയും നേര്‍ക്കുനേര്‍!! ബിജെപി വിട്ടാല്‍ സിന്‍ഹയ്ക്ക് സീറ്റ്!!

കാലങ്ങളായുള്ള കൃഷിരീതിയില്‍ വന്ന മാറ്റം മണ്ണിന്റെ ഫലഭൂയിഷ്ഠതക്ക് ആഘാതം ഏല്‍പ്പിച്ചു. അതുകൊണ്ട് തന്നെ കൃഷിരീതിയിലടക്കം മാറ്റം വരുത്തണം. വീട് പണിയുമ്പോള്‍ പ്രകൃതി സൗഹൃദ നിര്‍മ്മാണസാമഗ്രികള്‍ ഉപയോഗിക്കാനും, വാസയോഗ്യമായ സ്ഥലത്ത് വീട് വെക്കാനുമുള്ള മനോഭാവം ഉണ്ടാകണം. കൂടാതെ കമ്പിയും സിമന്റും ഉപയോഗിച്ചുള്ള നിര്‍മ്മാണപ്രവൃത്തികള്‍ക്ക് പരിധി നിശ്ചയിക്കണം. അകത്തെ മുറികളില്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം. ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും ഏകോപനത്തോടെ പ്രവര്‍ത്തിക്കണം.

environmentalteam-1

പ്രകൃതിയുടെ പ്രതിഭാസങ്ങളെ സംബന്ധിച്ച് ഭൂവിനിയോഗ രേഖ തയ്യാറാക്കുന്നതിനും ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണത്തിനും നിയമസഭക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ജനുവരിയിലെ നിയമസഭാ സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മണ്ണിന്റെ ഘടനയും ഭൂമിയുടെ ചെരിവും സ്ഥലത്തിന്റെ പ്രത്യേകതയും പരിഗണിച്ച് സംസ്ഥാനത്തൊട്ടാകെ അവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് കെട്ടിടങ്ങള്‍ പണിയേണ്ടത്. പുഴകള്‍, കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ സംരക്ഷണം ശക്തിപ്പെടുത്തണം. ജലത്തെ സംരക്ഷിച്ചുനിര്‍ത്തിയിരുന്ന നെല്‍വയലുകളുടെ അളവ് കുറഞ്ഞതോടെ ജലവിതാനം താഴ്ന്നു. ഏകവൃക്ഷ ഇനത്തോട്ടങ്ങളുടെ വ്യവസായിക വനവത്ക്കരണം അവസാനിച്ച് സ്വാഭാവിക വനസമ്പത്ത് വര്‍ധിപ്പിക്കണം. ഇതിന് ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണവും നടത്തണം.

കലക്‌ട്രേറ്റിലെ എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ സമിതി അംഗങ്ങളായ പി.ടി.എ റഹിം, എം. വിന്‍സന്റ്, കെ. ബാബു, പി.വി. അന്‍വര്‍, ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, സി കെ ശശീന്ദ്രന്‍ എം എല്‍ എ, ഒ ആര്‍ കേളു എം എല്‍ എ, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളിലെ മണ്ണിന്റെ ഘടനയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു.ദാസിനോട് നിയമ സഭാസമിതി ആവശ്യപ്പെട്ടു.

ഏക ഇന വൃക്ഷം വച്ചുപിടിപ്പിച്ചിട്ടുള്ള വ്യാവസായിക വനവത്കരണത്തെക്കുറിച്ചും സ്വാഭാവിക വനമായുള്ള അനുപാതത്തെക്കുറിച്ചും പ്രളയത്തില്‍ ഇവിടങ്ങളിലുണ്ടായ വ്യതിയാനത്തെക്കുറിച്ചും സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിലാക്കാവ് മണിയന്‍കുന്ന്, പഞ്ചാരക്കൊല്ലി, തൃശ്ശിലേരി പ്ലാമൂല എന്നിവിടങ്ങള്‍ സന്ദേര്‍ശിച്ച സമിതി നോര്‍ത്ത് വയനാട് ഡി.എഫ്.ഒ.യ്ക്ക് നിര്‍ദ്ദേശം നല്‍കി. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, സമിതി അംഗം കെ.വി.വിജയദാസ് എന്നിവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.

വയനാട് മണ്ഡലത്തിലെ യുദ്ധം
വോട്ടർമാർ
Electors
13,25,788
 • പുരുഷൻ
  6,55,786
  പുരുഷൻ
 • സത്രീ
  6,70,002
  സത്രീ
 • ഭിന്നലിം​ഗം
  0
  ഭിന്നലിം​ഗം

Wayanad

English summary
a team visited wayand after speciffic phenomenon in soil

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more