വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാത: പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള തടസങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നീക്കണമെന്ന് ആക്ഷന്‍കമ്മിറ്റി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റയില്‍പാതയുമായി ബന്ധപ്പെട്ട് തടസങ്ങള്‍ നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് നീലഗിരി-വയനാട് എന്‍ എച്ച് ആന്റ് റെയില്‍വെ ആക്ഷന്‍കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം സൗത്ത് ശാഖയില്‍ ഡി.എം.ആര്‍.സിയുടെ അക്കൗണ്ടില്‍ രണ്ട് കോടി രൂപ നിക്ഷേപിച്ചുവെന്നാണ് 2017 ഫെബ്രുവരി 13ന് കേരള സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

<strong>യുവ സംരംഭകർക്കായി വമ്പൻ വാഗ്ദാനവുമായി രാഹുൽ ഗാന്ധി; എയ്ഞ്ചൽ ടാക്സിനോട് ഗുഡ് ബൈ</strong>യുവ സംരംഭകർക്കായി വമ്പൻ വാഗ്ദാനവുമായി രാഹുൽ ഗാന്ധി; എയ്ഞ്ചൽ ടാക്സിനോട് ഗുഡ് ബൈ

എന്നാല്‍ രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഈ തുക ഡി.എം.ആര്‍.സിക്ക് നല്‍കാത്തതിന് ഒരു കാരണവും കേരള സര്‍ക്കാര്‍ പറയുന്നുമില്ല. ഇതിനിടയില്‍ റയില്‍വേ ബോര്‍ഡിന്റേയോ കേന്ദ്ര സര്‍ക്കാരിന്റെയോ അനുമതിയില്ലാതെ നിയമവിരുദ്ധമായി 18 കോടിയിലധികം രൂപ ചെലവഴിച്ച് തലശ്ശേരി-മൈസൂര്‍ റയില്‍പാതക്കായി മൂന്ന് തവണ വിവിധ ഏജന്‍സികളെക്കൊണ്ട് സര്‍വ്വേ നടത്തിച്ചു. എന്നാല്‍ കര്‍ണാടക സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് മൂലം ഈ സര്‍വ്വേകളൊന്നും പൂര്‍ത്തിയാക്കാനായില്ല.

railway-track

പ്രാഥമിക പഠന റിപ്പോര്‍ട്ടുകളില്‍ തലശ്ശേരി-മൈസൂര്‍ പാത വലിയ നഷ്ടം വരുത്തുമെന്നും പ്രായോഗികമല്ല എന്ന് തന്നെയാണ് വിലയിരുത്തിയിട്ടുള്ളത്. ഇപ്പോള്‍ നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാതക്ക് കേന്ദ്ര സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും റയില്‍വേ ബോര്‍ഡും നല്‍കിയ അനുമതികള്‍ ദുരുപയോഗപ്പെടുത്തി തലശ്ശേരി-മൈസൂര്‍ റയില്‍പാതക്കുവേണ്ടി വകമാറ്റാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. രണ്ട് പാതകളും കൂട്ടി യോജിപ്പിച്ച് ഒരു പാതയാക്കി നടപ്പാക്കാനുള്ള ശ്രമം ഇവ രണ്ടും ഇല്ലാതാക്കാനാണ് ഉപകരിക്കുക.

wayanadnanjangudrailway-1

റയില്‍വേ ബോര്‍ഡും ഡി.എം.ആര്‍.സിയും നിര്‍ദ്ദേശിക്കുകയും കര്‍ണ്ണാടക സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്ത അലൈന്‍മെന്റ് പ്രകാരം നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റയില്‍പാതയുടെ ഡി.പി.ആര്‍ പൂര്‍ത്തിയാക്കുകയും ഈ പാതയിലെ സൗകര്യപ്രദമായ സ്ഥലത്തുനിന്ന് പിന്നീട് രണ്ടാം ഘട്ടമായി തലശ്ശേരി പാതക്കുവേണ്ടി ശ്രമിക്കുകയുമാണ് ചെയ്യേണ്ടത്. എന്നാല്‍ ഇതിന് വിപരീദമായാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍. നിലവില്‍ രണ്ട് കോടി രൂപ ഡി.എം.ആര്‍.സിക്ക് നല്‍കാത്തതു മാത്രമാണ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ പ്രവര്‍ത്തികള്‍ തടസ്സപ്പെട്ടതിനുള്ള കാരണം. പദ്ധതിരേഖ തയ്യാറാക്കാന്‍ ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള റയില്‍വേ ബോര്‍ഡിന്റെ ഉത്തരവ് ഇപ്പോഴും അതേ പടി തന്നെ നില്‍ക്കുകയാണ്.

wayanadnajangudrail1

ഇതിനുള്ള ചെലവ് 8 കോടി രൂപ നല്‍കാമെന്നുള്ള കേരള സര്‍ക്കാരിന്റെ ഉത്തരവും നിലനില്‍ക്കുകയാണ്. പണം നല്‍കാത്തതുകൊണ്ടും കേരള സര്‍ക്കാരിന്റെ നിസഹകരണം കൊണ്ടുമാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാത്തതെന്ന് ഡി.എം.ആര്‍.സിയും വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ഡി.എം.ആര്‍.സിയുടെ അക്കൗണ്ടിലേക്ക് അനുവദിച്ച 2 കോടി രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ച് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ ഡി.പി.ആര്‍ തയ്യാറാനുള്ള തടസ്സം നീക്കാന്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമല്ല. ഇനിയെങ്കിലും വയനാടിന്റെ സ്വപ്നപദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തടസം നല്‍ക്കരുതെന്നും നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി അഭ്യര്‍ത്ഥിച്ചു. അഡ്വ:ടി.എം.റഷീദ് അധ്യക്ഷത വഹിച്ചു.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Wayanad
English summary
Action committee about wayanad-nilambur-nanjagud railway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X