വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടികള്‍ ചിലവഴിച്ചിട്ടും വയനാട്ടിലെ ദുരിതമൊഴിയുന്നില്ല; പ്ലാസ്റ്റിക് കൂരയില്‍ ആദിവാസി കുടുംബത്തിന്റെ നരകജീവിതം, അപകടത്തില്‍ ഇരുകാലുകളും തകര്‍ന്ന മണിയുടെ കുടുംബം വീടിനായി കേഴുന്നു!!

  • By Desk
Google Oneindia Malayalam News

മാനന്തവാടി: ഓരോ വര്‍ഷവും ആദിവാസിമേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ പൊടിക്കുന്ന കോടിക്കണക്കിന് രൂപയാണ്. എന്നാല്‍ ഈ പണമൊന്നും ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹാരമാവുന്നില്ലെന്നതാണ് അടുത്തിടെ വയനാട്ടില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. സമരഭൂമിയിലെ നരകയാതനകള്‍, അടിസ്ഥാനസൗകര്യമില്ലാത്ത കോളനികള്‍, കുടിവെള്ളമില്ലാത്ത കോളനികള്‍, അടച്ചുറപ്പുള്ള വീടില്ലാത്ത കോളനികള്‍ എന്നിങ്ങനെ വയനാട്ടില്‍ ആദിവാസിമേഖല ഇപ്പോള്‍ നേരിടുന്നത് നിരവധി പ്രതിസന്ധികളാണ്.

കേട്ടതൊക്കെ ശരിയാണ്... അബ്ദുള്ളക്കുട്ടിയുമായി ബിജെപി ചര്‍ച്ച തുടങ്ങി, ടോംവടക്കന് ശേഷം മറ്റൊരു നേതാവുകൂടി മോദിയുടെ പാളയത്തിലേക്ക്!!

ഈ പ്രതിസന്ധികള്‍ക്കിടയിലാണ് മറ്റൊരു ദുരിത വാര്‍ത്ത കൂടി പുറത്തേക്ക് വരുന്നത്. ബസ് അപകടത്തില്‍ ഇരുകാലുകളും തകര്‍ന്ന ആദിവാസി യുവാവിന്റെ നരകജീവിതമാണ് സംഭവം. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മേഞ്ഞ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ജീവിതം തള്ളിനീക്കുകയാണ് മാനന്തവാടി കോണ്‍വെന്റ്കുന്ന് കോളനിയിലെ മണിയും കുടുംബവും. മാനന്തവാടി ബസ്റ്റാന്റില്‍ കെ എസ് ആര്‍ ടി സി ബസ് മണിയുടെ ദേഹത്ത് കൂടി കയറിയിറങ്ങിയതോടെയാണ് ഈ കുടുംബം തീര്‍ത്തും ദാരിദ്ര്യത്തിലാവുന്നത്.

Adivasi family

ചികിത്സയെ തുടര്‍ന്ന് ഊന്നുവടിയില്‍ നടക്കാമെന്നായപ്പോള്‍ വീണ്ടും മണി ലോട്ടറിക്കച്ചവടത്തിലേക്ക് തന്നെ തിരിഞ്ഞു. എന്നാല്‍ അപകടത്തിന്റെ ബാക്കിപത്രമെന്നോണം ഇപ്പോള്‍ മണിയുടെ കാലിന് വിറയല്‍ ബാധിച്ചിരിക്കുകയാണ്. ഇതോടെ വീട്ടില്‍ നിന്നും ഒറ്റക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയായി. ഇതോടെ നനഞ്ഞൊലിക്കുന്ന വീട്ടില്‍ ദുരിതത്തെ ഒപ്പമിരുത്തി ജീവിതം തള്ളിനീക്കുകയാണ് ഇപ്പോഴീ കുടുംബം. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് മണിയുടെ കുടുംബം.

മണിയും മകള്‍ രേണുകയും നല്ല പാട്ടുകാരുമാണ്. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന രേണുകയുടെ പാടാനുള്ള കഴിവ് പ്രദേശവാസികള്‍ക്കെല്ലാം അറിയാം. നന്മനിറഞ്ഞ ആരെങ്കിലും ഈ കലാകാരിയെ കൈപിടിച്ചുയര്‍ത്തുമെന്ന പ്രതീക്ഷ ഇപ്പോഴും ഈ കുടുംബത്തിനുണ്ട്. മണിക്ക് വീട് അനുവദിക്കാത്തത് സ്ഥലത്തിന് മതിയായ രേഖയില്ലെന്ന കാരണത്താലാണ്. എന്നാല്‍ ഈ വിഷയങ്ങള്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് പരിഹരിച്ച് വീട് അനുവദിക്കണമെന്നതാണ് കുടുംബത്തിന്റെ ആവശ്യം. നരകയാതന കണ്ട് എന്തെങ്കിലുമൊരു സഹായം ചെയ്യാന്‍ ഇതുവരെ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറായിട്ടില്ലെന്ന് പ്രദേശവാസികളും പറയുന്നു.

Wayanad
English summary
Adivasi family trouble in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X