Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ വന്യമൃഗ ഭീഷണി അവസാനിക്കുന്നില്ല; കടുവയ്ക്ക് പിന്നാലെ കാട്ടുപോത്തും എത്തി

കല്‍പ്പറ്റ: വയനാട്ടില്‍ വന്യമൃഗ ഭീഷണി അവസാനിക്കുന്നില്ല. കടുവയ്ക്ക് പിന്നാലെ കാട്ടുപോത്തും നാട്ടിലിറങ്ങിയിരിക്കുകയാണ്. അമ്പലവയല്‍ മേഖലയിലാണ് കാട്ടുപോത്തും നാട്ടില്‍ ഇറങ്ങിയത്. പ്രദേശവാസികള്‍ ആകെ ഭയന്ന് വിറച്ചിരിക്കുകയാണ്. അമ്പലവയല്‍ പഞ്ചായത്തിലെ പോത്തുകെട്ടി അടക്കം നാലിടത്താണ് കഴിഞ്ഞ ദിവസം കാട്ടുപോത്ത് എത്തിയത്.

കുമ്പളേരിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കാട്ടുപോത്തിനെ കണ്ടത്. തുടര്‍ന്ന് പ്രദേശവാസികളാണ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.

1

കഴിഞ്ഞ ദിവസം രാത്രിയോടെ ഈ കാട്ടുപോത്ത് ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. കാരാപ്പുഴ ഡാമിന്റെ ഭാഗത്തേക്കാണ് കാട്ടുപോത്ത് എത്തിയിരിക്കുന്നത്. അതേസമയം കാട്ടാനയെയും, കടുവയെയും പോലെ നാട്ടുകാര്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കിയിട്ടില്ല ഈ കാട്ടുപോത്ത്.

കടുവ നിരന്തരം എത്തുന്നതിലൂടെ വളര്‍ത്തുമൃഗങ്ങളെയെല്ലാം നഷ്ടപ്പെട്ട്, ഉപജീവന മാര്‍ഗം തന്നെ അടയുന്ന അവസ്ഥയിലായിരുന്നു ജനങ്ങള്‍. അതേസമയം കാട്ടുപോത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയതിനാല്‍ റോഡിലും മറ്റും വനംവകുപ്പിന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്ക് അടക്കം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ദീര്‍ഘകാലം കടുവാ ഭീഷണി ഉണ്ടായിരുന്ന സ്ഥലം കൂടിയാണിത്.

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

കഴിഞ്ഞ ദിവസം അച്ചൂര്‍ എസ്റ്റേറ്റില്‍ പുലി പശുക്കിടാവിനെ കൊന്നിരുന്നു. സ്വകാര്യ വ്യക്തിയുടെ പശുക്കുട്ടിയെയാണ് പുലി കൊന്നത്. ഇതിനെ മേയാന്‍ വിട്ടതായിരുന്നു. വഴിയാത്രക്കാരന്‍ കണ്ടതിനെ തുടര്‍ന്ന് ആളുകളെ വിളിച്ച് കൂട്ടിയെങ്കിലും പശുക്കുട്ടിയെ രക്ഷിക്കാനായില്ല. പുലിയുടെ ആക്രമണത്തില്‍ പശുക്കുട്ടി ചത്തിരുന്നു.

പുലി ആളുകളെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കല്‍പ്പറ്റ റേഞ്ചില്‍ നിന്നെത്തി സ്ഥലത്താകെ പരിശോധന നടത്തി. പ്രദേശത്ത് രണ്ട് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. അച്ചൂരില്‍ ഇതിന് മുമ്പും പുലിയുടെ ആക്രമണമുണ്ടായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം പോകുന്ന വഴിയായത് കൊണ്ട് ആശങ്ക ഏറെയാണ്.

ഇതിനിടെ ആനവളര്‍ത്തു കേന്ദ്രത്തിലെ പാപ്പാനെ കാട്ടാന കുത്തി പരിക്കേല്‍പ്പിച്ചിരിക്കുകയാണ്. ഇയാളെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിചരണത്തിലുള്ള കുങ്കിയാനയെ തെപ്പക്കാടുള്ള വനത്തിന് സമീപം തീറ്റയ്ക്ക് കൊണ്ടുപോയ നേരത്താണ് സംഭവമുണ്ടായത്. സമീപത്തെ വനാതിര്‍ത്തിയില്‍ എത്തിയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.

വാരിയെല്ലിനോട് ചേര്‍ന്ന ഭാഗത്ത് കൊമ്പുകൊണ്ട് കുത്തേറ്റ നിലയിലായിരുന്നു മാരന്‍. നിലവിളി കേട്ടെത്തിയ സഹപാപ്പാന്മാരും സമീപവാസികളും ചേര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. കുങ്കിയാനയെ കണ്ട് വിരണ്ട കാട്ടാന ഇതിനിടെ വനത്തിനുള്ളിലേക്ക് ഓടി പോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+