Get Updates
Get notified of breaking news, exclusive insights, and must-see stories!

അനില്‍കുമാറിന്റെ ആത്മഹത്യ; കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലെങ്കില്‍ മരിക്കേണ്ടി വരുമെന്ന് ഭാര്യ; ആക്ഷന്‍കമ്മിറ്റിയുടെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് 12ന്

മാനന്തവാടി: തവിഞ്ഞാല്‍ സഹകരണബാങ്ക് ജീവനക്കാരന്‍ തലപ്പുഴ 44-ാം മൈല്‍ ശാലിനി നിവാസില്‍ അനില്‍കുമാര്‍ (48) ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടി ശക്തമാക്കാനൊരുങ്ങി ആക്ഷന്‍ കമ്മിറ്റി. അത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന ബാങ്ക് പ്രസിഡന്റായിരുന്ന പി.വാസു, ബാങ്ക് സെക്രട്ടറി നസീമ, സുനിഷ് എന്നിവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ജനകീയ ആക്ഷന്‍ കമ്മറ്റി ഡിസംബര്‍ 12ന് തലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്നത്.

തിടങ്ങഴിയിലെ അത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനില്‍കുമാറിന്റെ മരണത്തിന് കാരണമായവര്‍ക്കെതിരെ പൊലീസ് പത്ത് ദിവസമായിട്ടും നടപടിയെടുക്കാത്തത് പ്രതികളെ രക്ഷിക്കാണ്. തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്കിലെ മുഴുവന്‍ ഇടപാടുകളും കുറ്റരോപിതരെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നും, സഹകരണചട്ടം 65 വകുപ്പ് പ്രകാരം അന്വേഷണം നടത്തണമെന്നും ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെടുന്നു. കൂടാതെ പ്രസ്തുത വിഷയം സഹകരണ വിജിലന്‍സും അന്വേഷിക്കണം. അനില്‍കുമാറിന്റെ ബാഗും ഡയറിയും ബാങ്കില്‍ നിന്ന് പൊലീസ് എത്രയും പെട്ടന്ന് ഏറ്റെടുക്കണമെന്നും ഫോറന്‍സിക് പരിശോധനയക്ക് വിധേയമക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.

icbalakrishnanwayanad

എം.ജി.ബിജു, ജനറല്‍ കണ്‍വീനര്‍ അമൃതരാജ്, അസീസ്‌കോട്ടയില്‍, പി.കെ. സിദ്ധീഖ്, എം. അബദുള്‍റഹിമാന്‍, ഗിരിഷ്‌കട്ടക്കളം, എം.കെ.ജബ്ബാര്‍, വി.ജിതേഷ്, പി.എസ് മുരുകേശന്‍, അബ്ദുള്‍നിഷാദ് എന്നിവരാണ് ആക്ഷന്‍കമ്മിറ്റി പ്രതിനിധികളായി വാര്‍ത്താസമ്മേളനത്തിനെത്തിയത്. അതേസമയം, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ താനും കുട്ടികളും ആത്മഹത്യ ചെയ്യുമെന്ന് അനിലിന്റെ ഭാര്യ ബിന്ദുമോള്‍ വ്യക്തമാക്കി. മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളുവിന്റെ മുന്നിലാണ് ബിന്ദുമോള്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.

anilkumar-1544

ഞായറാഴ്ച അനില്‍കുമാറിന്റെ വീട്ടിലെത്തിയതായിരുന്നു എം എല്‍ എ. അതെ സമയം ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിച്ച മുന്‍ ബാങ്ക് പ്രസിഡന്റ് പി.വാസുവിനെയും, ബാങ്ക് സെക്രട്ടറി നസീമയെയും പൊലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് അറിയുന്നത്. മിക്കവാറും ചൊവ്വാഴാച ഇവരുടെ അറസ്റ്റുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയനാവില്ല. ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. ആത്മഹത്യ ചെയ്ത അനില്‍കുമാര്‍ എഴുതിയ ആറ് കുറിപ്പുകള്‍ പുറത്തായതോടെയാണ് മരണത്തിനുത്തരവാദികളെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അനില്‍കുമാറിന്റെ വീട്ടിലെത്തിയിരുന്നു. ഭാര്യ ബിന്ദുമോളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഇക്കാര്യങ്ങള്‍ പ്രതിപക്ഷ നേതാവിനെ ഫോണില്‍ അറിയിക്കുകയും ചെയ്തിരുന്നു. അനില്‍കുമാറിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യുന്നത് വരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനാണ് ആക്ഷന്‍കമ്മിറ്റിയുടെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+