വയനാട് തിരുനെല്ലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്
വയനാട്: തിരുനെല്ലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. പുലർച്ചെ ആറ് മണിയോടെയുണ്ടായ അപകടത്തിൽ നിരവധി തീർത്ഥാടകർക്ക് പരിക്കേറ്റു. എന്നാൽ ആരുടേയും പരിക്ക് സാരമുള്ളതല്ല. തിരുനെല്ലിയിലെ തെറ്റിൽ റോഡിലാണ് പുലർച്ചെ അപകടമുണ്ടായത്. ശബരിമല ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട് ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. അമ്പതിലധികം തീർത്ഥാടകരാണ് ഈ സമയം ബസിൽ ഉണ്ടായിരുന്നതെന്നാണ് ലഭ്യമായ വിവരം. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇതിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന ആശ്വാസ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

നിലവിൽ 18 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. പുലർച്ചെ നടന്ന അപകടമായതിനാൽ റോഡിൽ താരതമ്യേന തിരക്ക് കുറവായിരുന്നു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പിന്നാലെ വന്ന വാഹനങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തതിന് നേതൃത്വം നൽകിയത്. പോലീസും ഫയർഫോഴ്‌സും സ്ഥലത്ത് എത്തുകയും ചെയ്‌തിരുന്നു.
അതേസമയം, വയനാട്ടിൽ ഇന്ന് എൽഡിഎഫ്-യുഡിഎഫ് ഹർത്താൽ പുരോഗമിക്കുകയാണ്. അതിനിടെയാണ് അപകടവാർത്ത പുറത്തുവരുന്നത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് മണി വരെയാണ് ഹർത്താൽ. കേരളക്കരയാകെ നടുക്കിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രം സഹായം നിഷേധിക്കുന്നതിനെതിരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടി ചൂണ്ടിക്കാട്ടിയായിരുന്നു എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. മറുവശത്ത് യുഡിഎഫ് സംസ്ഥാന സർക്കാരിന്റെ നിഷ്ക്രിയത്വം കൂടി ചൂണ്ടിക്കാട്ടിയാണ് ഹർത്താൽ നടത്തുന്നത്. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ ഉൾപ്പെടെ ഔദ്യോഗിക വാഹനങ്ങളെ എല്ലാം ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ആശുപത്രിയുമായി ബന്ധപ്പെട്ട വാഹനങ്ങൾ, ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക വാഹനങ്ങൾ, ഉദ്യോഗസ്ഥർ, പാൽ, പത്രം, വിവാഹ സംബന്ധമായ യാത്രകൾ തുടങ്ങിയവയെ ഒഴിവാക്കിയതായാണ് യുഡിഎഫ് അറിയിച്ചിരിക്കുന്നത്. എൽഡിഎഫും സമാനമായി ശബരിമല തീർത്ഥാടകരെയും അവശ്യ സർവീസുകളെയും ഒഴിവാക്കിയെന്ന് അറിയിച്ചിരുന്നു.
എന്നാൽ ലക്കിടിയിൽ ഉൾപ്പെടെ യുഡിഎഫ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കൽപ്പറ്റ നഗരത്തിൽ രാവിലെ മുതൽ സ്വകാര്യ വാഹങ്ങൾ നിരത്തിലിറങ്ങുന്നുണ്ട്. കെഎസ്ആർടിസി ബസുകൾ ആവശ്യത്തിന് സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഹർത്താലിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഇടങ്ങളിലെ പോസ്‌റ്റ് ഓഫീസുകളിലേക്ക് യുഡിഎഫ് പ്രവർത്തകർ മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications