• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇടതിനെയും വലതിനെയും പിന്തുണച്ച മാനന്തവാടി, തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്, മണ്ഡലം ചരിത്രം ഇങ്ങനെ

വയനാട്: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രമാകുന്ന ജില്ലയാണ് വയനാട്. വേറൊന്നും കൊണ്ടല്ല, രാഹുല്‍ ഗാന്ധി മത്സരിച്ച ജില്ലയാണ് ഇത്. ദേശീയ തലത്തിലെ ഏറ്റവും സുപ്രധാന നേതാവായത് കൊണ്ട് താര മണ്ഡലമാണ് ഇത്. ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് വയനാട്ടില്‍ ഉള്ളത്. എല്ലാ മണ്ഡലങ്ങളും വളരെ പ്രധാനമാണ്. മാനന്തവാടി ഏറ്റവും കുറഞ്ഞ പ്രായമുള്ള മണ്ഡലമാണ്. 2008ല്‍ മാത്രമാണ് മണ്ഡലം രൂപീകൃതമായത്. ഇടതിനെയും വലതിനെയും ഓരോ തവണ ജയിപ്പിച്ച മണ്ഡലം കൂടിയാണിത്. ഇത്തവണ തങ്ങളുടെ ഊഴമാണെന്ന് കോണ്‍ഗ്രസ് പറയുന്നു.

വികസന പ്രവര്‍ത്തികളില്‍ കേന്ദ്രീകരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സമഗ്ര വികസനത്തിന് അടക്കം പദ്ധതികളാണ് എല്‍ഡിഎഫിന്റെ മുന്നിലുള്ളത്. 2019ലെ കണക്കനുസരിച്ച് 18 കോടിയുടെ വികസന പ്രവര്‍ത്തികള്‍ നടത്തിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. ജില്ലാ ആശുപത്രിയുടെ വികസനത്തിനായി നടത്തിയ ശ്രമങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ ഉയര്‍ത്തി കാണിക്കുന്നു. ഇത്തവണ ഇത് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം മണ്ഡലത്തില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. 2011ല്‍ ഇവിടെ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ സംവരണ മണ്ഡലമായ മാനന്തവാടിയില്‍ പികെ ജയലക്ഷ്മിയായിരുന്നു വിജയിച്ചത്.

വയനാട് ജില്ലയിലെ മാനന്തവാടി മുനിസിപ്പാലിറ്റിയും, പനമരം, തവിഞ്ഞാല്‍, തിരുനെല്ലി, തൊണ്ടര്‍നാട്, വെള്ളമുണ്ട എന്നീ ഗ്രാമ പഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്നതാണ് മാനന്തവാടി നിയമസഭാ മണ്ഡലം. വടക്കേ വയനാട് നിയമസഭാ മണ്ഡലം എന്നറിയപ്പെട്ടിരുന്ന മണ്ഡലമാണ് പിന്നീട് 2008ലെ നിയമസഭാ പുനര്‍ നിര്‍ണയത്തോടെ മാനന്തവാടി നിയമസഭാ മണ്ഡലമായത്. വടക്കേ വയനാട്ടില്‍ നേരത്തെ ഉണ്ടായിരുന്ന, കണ്ണൂര്‍ ജില്ലയുടെ ഭാഗമായ കേളകം ഗ്രാമപഞ്ചായത്ത്, കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് എന്നീ പഞ്ചായത്തുകള്‍ പേരാവൂര്‍ നിയമസഭാ മണ്ഡലത്തോട് ചേര്‍ക്കുകയായിരുന്നു. 1977 മുതല്‍ കോണ്‍ഗ്രസ് ജയിച്ചിരുന്ന വടക്കേ വയനാട്, 2006ലാണ് കെസി കുഞ്ഞിരാമനിലൂടെ സിപിഎം പിടിക്കുന്നത്.

2011ല്‍ നല്ല ഭൂരിപക്ഷത്തില്‍ തന്നെയായിരുന്നു പികെ ജയലക്ഷ്മിയുടെ വിജയം. കുഞ്ഞിരാമനെതിരെ തന്നെയായിരുന്നു മത്സരം. 12734 വോട്ടിനാണ് അവര്‍ കോണ്‍ഗ്രസിനായി മണ്ഡലം തിരിച്ചുപിടിച്ചത്. 62996 വോട്ടുകള്‍ ജയലക്ഷ്മി മണ്ഡലത്തില്‍ ആകെ നേടി. 50.78 ശതമാനം വോട്ടും അവര്‍ സ്വന്തമാക്കി. കുഞ്ഞിരാമന് 50262 വോട്ടുകളാണ് ലഭിച്ചത്. നാല്‍പ്പത് ശതമാനത്തില്‍ അധികം വോട്ടും നേടാനായി. ബിജെപിക്കും എസ്ഡിപിഐക്കും ഇവിടെ കാര്യമായ ചലനം ആ വര്‍ഷം ഉണ്ടാക്കാന്‍ സാധിച്ചില്ല.

2016ല്‍ കടുത്ത പോരാട്ടം തന്നെ മണ്ഡലമാണ് മാനന്തവാടി. സിപിഎം ഒആര്‍ കേളുവിനെയാണ് മണ്ഡലം പിടിക്കാനായി ഇറക്കിയത്. ആകെ 1307 വോട്ടിനായിരുന്നു സിപിഎമ്മിന്റെ ജയം. 62436 വോട്ടുകള്‍ സിപിഎം നേടി. ജയലക്ഷ്മി 61129 വോട്ടുകള്‍ സ്വന്തമാക്കി. ബിജെപിയുടെ വോട്ട് രണ്ടിരട്ടിയായി കുതിച്ച് കയറി. സിപിഎമ്മിന്റെ വോട്ട് ശതമാനം 2.58 ശതമാനം വര്‍ധിച്ചപ്പോള്‍ ബിജെപിക്ക് അത് 6.58 ശതമാനമായിരുന്നു. മന്ത്രിയെന്ന നിലയില്‍ വയനാട്ടിലെ ആദിവാസികളുടെ ക്ഷേമത്തിനായി കാര്യമായ സംഭാവനയൊന്നും ജയലക്ഷ്മി നല്‍കാതിരുന്നതാണ് വലിയ തിരിച്ചടിയായത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 8666 വോട്ടിന്റെ ഭൂരിപക്ഷം ഇടതിനുണ്ടായിരുന്നു.

ഇത്തവണ ജയലക്ഷ്മിക്കെതിരെയുള്ള കേസുകളെല്ലാം സര്‍ക്കാര്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഇനി അവര്‍ക്ക് നല്ല പ്രതിച്ഛായയില്‍ തന്നെ വോട്ട് തേടാം. വയനാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് റെക്കോര്‍ഡ് ഭൂരിപക്ഷം തന്നെ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചിരുന്നു. ഇത്തവണയും രാഹുല്‍ വരുന്നത് കൊണ്ട് ജയലക്ഷ്മിക്ക് ജയം ഉറപ്പാണെന്ന് കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ ജില്ലയില്‍ നിന്നുള്ള ശക്തനായ നേതാവിനെ തന്നെ ജയലക്ഷ്മിക്കെതിരെ കളത്തിലിറക്കും. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പുതുമുഖമായിരിക്കുമെന്നാണ് സൂചന. എന്തായാലും പോരാട്ടം തീപ്പാറുമെന്ന് ഉറപ്പാണ്.

Wayanad

English summary
congress and cpm ruled alternatively mananthavady, but this time fight tightens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X