Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല; ബിജെപിയും സിപിഎമ്മും ഭക്തരെ ചൂഷണം ചെയ്യുന്നു, ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നു: കെ സുധാകരന്‍

മാനന്തവാടി: സിപിഎമ്മും ബിജെപിയും ഒരുപോലെ ഭക്തരെ ചൂഷണം ചെയ്യുകയാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. കെപിസിസിയുടെ ആഹ്വാനപ്രകാരം നടക്കുന്ന വിശ്വാസസംരക്ഷണയാത്രക്ക് മാനന്തവാടിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപാര്‍ട്ടികളും ചേര്‍ന്ന് ശബരിമലയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്.

1991-ല്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട് ബി ജെ പിയാണ്. ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞ് നടത്തുന്ന സമരങ്ങള്‍ വിശ്വാസികള്‍ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സി പി എം നേരത്തെ ഇറക്കിയ സര്‍ക്കുലര്‍ മതവിശ്വാസത്തില്‍ നിന്നും ആത്മീയതയില്‍ നിന്നും പുറകോട്ട് പോകണമെന്നാണ്. ഇന്ത്യന്‍ ഭരണഘടന വിശ്വാസികള്‍ക്കും സാധാരണക്കാര്‍ക്കും നല്‍കിയ ഉറപ്പുകള്‍ നടപ്പിലാക്കാന്‍ പോലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ല.

K Sudhakaran

മുമ്പ് യു ഡി എഫ് സര്‍ക്കാര്‍ ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്തണമെന്ന് കാണിച്ചാണ് സുപ്രീംകോടതിയില്‍ അഫിഡവിറ്റ് നല്‍കിയത്. എന്നാല്‍ വി എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിശ്വാസികള്‍ക്കെതിരെയാണ് നല്‍കിയത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വിശ്വാസങ്ങളെല്ലാം തകര്‍ക്കുന്ന രീതിയിലുള്ള അഫിഡവിറ്റും നല്‍കി. മതങ്ങളിലെ ആചാര അനുഷ്ഠാനങ്ങള്‍ക്ക് മാറ്റം വരുത്താന്‍ അതാത് മതങ്ങളിലെ ആചാര്യന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കുമാണ് അധികാരം.

ഭരണഘടന തന്നെ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെടുകയാണിപ്പോള്‍. വ്യത്യസ്ത ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനാണ് സി പി എമ്മും ബി ജെ പിയും ശ്രമിക്കുന്നത്. ചര്‍ച്ച്, അമ്പലം, പള്ളി എന്നിവിടങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികള്‍ പരസ്പര ഐക്യത്തോടെ പുലര്‍ത്തിപ്പോരുമ്പോഴാണ് ഇവിടെ പൊലീസിനെ ഉപയോഗിച്ച് പ്രശ്‌നങ്ങളുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ശബരിമലക്ക് പോകണമെങ്കില്‍ അതാത് പ്രദേശത്തെ പൊലീസിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശം വെച്ച സര്‍ക്കാര്‍ അടുത്ത് സി പി എം ഓഫീസില്‍ നിന്നും അനുമതി വാങ്ങേണ്ടി വരുമോ എന്ന ഭയത്തിലാണ് വിശ്വാസികള്‍. ശബരിമലയില്‍ പോകാന്‍ ആക്ടിവിസ്റ്റുകള്‍ക്ക് പൊലീസ് സംരക്ഷണം ഒരുക്കിയ സര്‍ക്കാരിന്റെ മനസിലിരിപ്പ് ജനങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ എന്നി നിയോജകണ്ഡല ആസ്ഥാനങ്ങളിലായിരുന്നു വിശ്വാസസംരക്ഷണ യാത്രക്ക് സ്വീകരണമൊരുക്കിയത്. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, പി കെ ജയലക്ഷ്മി, കെ.സി. റോസക്കുട്ടി ടീച്ചര്‍, കെ പി അനില്‍കുമാര്‍, കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, കെ എല്‍ പൗലോസ്, സുമ ബാലകൃഷ്ണന്‍, എം സി സെബാസ്റ്റ്യന്‍, പി വി എസ് മൂസ, എ പ്രഭാകരന്‍മാസ്റ്റര്‍, അബ്ദുള്‍മജീദ്, എന്‍ കെ വര്‍ഗീസ്, കെ ജെ പൈലി, പി വി ജോര്‍ജ്ജ് തുടങ്ങിയവര്‍ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+