വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മകളെ അപമാനിച്ചവരെ ചോദ്യം ചെയ്ത പിതാവിനെ മര്‍ദിച്ച സംഭവം; പ്രതികളെ ന്യായീകരിച്ച് സിപിഎം

  • By News Desk
Google Oneindia Malayalam News

മാനന്തവാടി: വയനാട്ടിലെ മാനന്തവാടിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചവരെ ചോദ്യം ചെയ്ത പിതാവിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ ന്യായീകരിച്ച് സിപിഎം. പ്രതികളെ അനുകൂലിച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികളെ അങ്ങോട്ട് പോയി ആക്രമിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അച്ഛനെതിരെയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവം നടന്നയുടന്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത് അന്വേഷണ ഉദ്യോഗസ്ഥന് സിപിഎം വിരോധമുണ്ടെന്നും അവര്‍ തെറ്റ് ചെയ്തുവെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി അവരെ സംരക്ഷിക്കില്ലെന്നും ഗഗാറിന്‍ വ്യക്തമാക്കി.

wayanad

മാനന്തവാടി മുതിരേരിയിലായിരുന്നു സംഭവം നടന്നത്. വീടിനടുത്തെ പുഴയില്‍ കുളിക്കാനിറങ്ങിയ മകളേയും കൂട്ടുകാരിയേയും പ്രതികള്‍ അപമാനിക്കുകയും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതോടെ പിതാവ് ചോദ്യം ചെയ്യുകയും അദ്ദേഹത്തെ പ്രതികള്‍ ആക്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ പ്രതികളെ പൊലീസ് പിടികൂടുന്നില്ലെന്നും പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ഒത്തുകളി നടത്തുകയാണെന്ന് കുടുംബം ആരോപിച്ചിരുന്നുപ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം.

ഓള്‍ഡ് മങ്ക് ഫുള്ളിന് 80 രൂപ കൂടും, ബെക്കാഡിക്ക് 150 രൂപ, കൊവിഡ് കാലത്ത് മദ്യവില കുത്തനെ കൂട്ടി..!ഓള്‍ഡ് മങ്ക് ഫുള്ളിന് 80 രൂപ കൂടും, ബെക്കാഡിക്ക് 150 രൂപ, കൊവിഡ് കാലത്ത് മദ്യവില കുത്തനെ കൂട്ടി..!

പ്രതികളുടെ ആക്രമണത്തില്‍ പിതാവിന്റെ പല്ല് കൊഴിയുകയും കഴുത്തിന് ഞെരുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അബദ്ധത്തില്‍ അക്രമികളില്‍ ഒരാളുടെ വിരല്‍ പിതാവിന്റെ വായിലായതോടെ വിരലില്‍ കടിക്കുകയും പ്രതികള്‍ പിടിവിടുകയായിരുന്നുവെന്നായിരുന്നു പിതാവിന്റെ പ്രതികരണം. മൂന്നാലുപേര്‍ തന്നെ നിലത്തിട്ട് ചവിട്ടികൂട്ടിയെന്നും പിതാവ് പറഞ്ഞിരുന്നു. നേരത്തെ ഒരു വാഹനാപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റയാളാണ് പെണ്‍കുട്ടിയുടെ പിതാവ്.

അക്രമികള്‍ അസ്ലീലം പറയുകയും കമന്റ് അടിക്കുകയും ചെയതെന്ന് പെണ്‍കുട്ടികളുടെ ആരോപണം. പ്രതികള്‍ മൊബൈല്‍ ഫോട്ടോ എടുത്തതോടെ പെണ്‍കുട്ടി അത് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ അതിലൊരാള്‍ വളരെ മോശമായി പെരുമാറുകയായിരുന്നുവെന്നും വിഷയത്തില്‍ പിതാവ് ഇടപെടുകയും അദ്ദേഹത്തെ അവര്‍ മര്‍ദിക്കുകയുമായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.സംഭവം നടന്നതിന്റെ അടുത്ത ദിവസം പൊലീസെത്തി പിതാവിന്റെ മൊഴിയെടുത്തെങ്കിലും രണ്ട് ദിവസം കഴിഞ്ഞാണ് പെണ്‍കുട്ടികളുടെ മൊഴിയെടുക്കുന്നത്.

പഴയ സിംഹം പുതിയ പേരില്‍!! മോദിയുടെ 20 ലക്ഷം കോടിയുടെ പാക്കേജിനെ പരിഹസിച്ച് ശശി തരൂര്‍പഴയ സിംഹം പുതിയ പേരില്‍!! മോദിയുടെ 20 ലക്ഷം കോടിയുടെ പാക്കേജിനെ പരിഹസിച്ച് ശശി തരൂര്‍

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും, പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യത!സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും, പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യത!

കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്; ഒരു മുതിര്‍ന്ന നേതാവും; മഹാരാഷ്ട്രയിലും രാഷ്ട്രീയ അട്ടിമറി!കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്; ഒരു മുതിര്‍ന്ന നേതാവും; മഹാരാഷ്ട്രയിലും രാഷ്ട്രീയ അട്ടിമറി!

Wayanad
English summary
Father Attacked In Wayanad; CPM Defend Accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X