വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നേട്ടങ്ങളുടെ നെറുകയില്‍ എടവക ഗ്രാമപഞ്ചായത്ത്; രണ്ടാംതവണയും സ്വരാജ് ട്രോഫി; അംഗീകാരം മൂന്ന് പ്രധാനപുരസ്‌ക്കാരങ്ങള്‍ക്ക് പിന്നാലെ

  • By Desk
Google Oneindia Malayalam News

മാനന്തവാടി: അംഗീകാരത്തിന്റെ നിറവില്‍ എടവക ഗ്രാമപഞ്ചായത്ത്. ലക്ഷങ്ങള്‍ സമ്മാനത്തുകയുള്ള ആരോഗ്യകേരളം പുരസ്‌ക്കാരം, ജൈവകൃഷിപുരസ്‌ക്കാരം, കായാകല്പ പുരസ്‌ക്കാരം തുടങ്ങിയ പുരസ്‌ക്കാരങ്ങള്‍ക്ക് പിന്നാലെ 10 ലക്ഷം രൂപയുടെ സ്വരാജ് ട്രോഫി പുരസ്‌ക്കാരവും എടവക ഗ്രാമപഞ്ചായത്തിന് ലഭിച്ചു. ഇത് രണ്ടാം തവണയാണ് എടവക ഗ്രാമപഞ്ചായത്തിന് പുരസ്‌ക്കാരം ലഭിക്കുന്നത്. പദ്ധതി നിര്‍വഹണത്തില്‍ എടവക ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനം എക്കാലത്തും പ്രശംസനീയമാണ്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം എടവക 7.63 കോടി രൂപ ചെലവഴിച്ച് ജില്ലയില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. 71.5 ശതമാനമാണ് ശരാശരി തൊഴില്‍ ദിനങ്ങള്‍. 746 പേര്‍ക്ക് 100 തൊഴില്‍ ദിനങ്ങളും 97പേര്‍ക്ക് 150 തൊഴില്‍ ദിനങ്ങളും നല്‍കാന്‍ സാധിച്ചു. മൂന്ന് കിണര്‍, മൂന്ന് കലുങ്ക്, 62 കുളങ്ങള്‍, 50 റോഡ് കോണ്‍ക്രീറ്റ്, റോഡ് ഡ്രൈനേജ്, 20 ശുചിമുറികള്‍, മൂന്ന് കിണര്‍റീച്ചാര്‍ജ് എന്നിവ നിര്‍മിച്ച് രണ്ട് കോടിയിലേറെ രൂപയുടെ മെറ്റീരിയല്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നിര്‍മിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടി നിര്‍മിച്ചുവെന്ന പേരും എടവക ഗ്രാമപഞ്ചായത്തിന്റെ പേരിലാണ്. എടവക ഗ്രാമപ്പഞ്ചായത്ത് 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതിനിര്‍വഹണത്തിന്റെ ഭാഗമായി പുനര്‍ജ്ജനി വൃദ്ധജനക്ലിനിക്ക് ആരംഭിച്ചതും മറ്റൊരു നേട്ടമാണ്.

edavakapanchayat11-

ഐ എസ് ഒ 9001: 2015 കരസ്ഥമാക്കിയ ജില്ലയിലെ ആദ്യത്തെ പഞ്ചായത്തെന്ന പേരും എടവകക്ക് സ്വന്തമാണ്. സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസില്‍ മികച്ച സ്റ്റാളിനുള്ള രണ്ടാം സ്ഥാനവും എടവകപഞ്ചായത്തിനാണ് ലഭിച്ചത്. 10 വര്‍ഷത്തിന് ശേഷം കുടിശിക ഉള്‍പ്പെടെ നികുതി പിരിച്ച് 100 ശതമാനം ലക്ഷ്യം കൈവരിച്ചതും ജില്ലയില്‍ ആദ്യമായി 2018-19 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിസമര്‍പ്പിച്ച് അംഗീകാരം വാങ്ങിയതുമെല്ലാം എടവകയുടെ തന്നെ നേട്ടങ്ങളാണ്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് ജൈവകൃഷി വികസന പദ്ധതി 2016-17 വര്‍ഷം വയനാട് ജില്ലയിലെ മികച്ച ജൈവ പഞ്ചായത്തിനുള്ള ഒന്നാം സമ്മാനം എടവകയെ തേടിയെത്തിയിരുന്നു. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതായിരുന്നു പുരസ്‌ക്കാരം.

കൂടാതെ എടവകഗ്രാമപ്പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിനായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2018 ലെ കായകല്‍പം അവാര്‍ഡ് ലഭിച്ചത്. സര്‍വമേഖലകളിലും പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് മുന്നേറുന്ന എടവക ഗ്രാമപഞ്ചായത്തിനെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നതാണ് ഈ സ്വരാജ് ട്രോഫി നേട്ടം. പ്രസിഡന്റ് ഉഷാ വിജയന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.

Wayanad
English summary
edavaka grama panchayat won swaraj trophy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X