കാട്ടാനകളെ കൊണ്ട് രക്ഷയില്ല, ഉപജീവനം വരെ വഴിമുട്ടി, വാഴക്കൃഷി വെട്ടിക്കളഞ്ഞ് കര്‍ഷകന്‍
മാനന്തവാടി: വയനാട്ടില്‍ കാട്ടാനകളെ കൊണ്ടുള്ള ശല്യത്തില്‍ ഉപജീവനം മുട്ടി കര്‍ഷകര്‍. ജീവന് വരെ ഭീഷണിയായി തുടരുകയാണ്. പലയിടത്തും വ്യാപക കൃഷി നാശമാണ് കാട്ടാനകള്‍ കാരണമുണ്ടാവുന്നത്. തിരുനെല്ലി പഞ്ചായത്തിലെ കര്‍ഷകന്‍ സ്വന്തം വാഴക്കൃഷി വെട്ടിനശിപ്പിച്ചിരിക്കുകയാണ്. കാട്ടാനകളെ കൊണ്ട് ജീവിക്കാനാവാത്ത അവസ്ഥയിലാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കര്‍ഷകനായ വര്‍ഗീസ് പറയുന്നു.
കുലച്ച് നില്‍ക്കുന്ന നൂറോളം വാഴകളാണ് മറ്റൊരു സാഹചര്യവുമില്ലാത്തതിനാല്‍ വെട്ടിക്കളഞ്ഞത്. വാഴത്തോട്ടത്തിന് കാവല്‍ നില്‍ക്കുന്ന കര്‍ഷകരെ ആക്രമിക്കുന്ന എല്ലാ ദിവസം കാട്ടാനകള്‍ എത്തുന്നുണ്ട്. ഇത് പതിവായതോടെ ജീവിക്കാന്‍ മറ്റ് അവസ്ഥയില്ലാതാവുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി പ്രദേശത്ത് കാട്ടാന ശല്യം അതിരൂക്ഷമാണ്.

തോല്‍പ്പെട്ടി വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. ഇവിടെ പകല്‍ പോലും കാട്ടാനകളുടെ കനത്ത ശല്യമാണ് ഉള്ളത്. ഇവിടെ ആനകളെ തടയാന്‍ വൈദ്യുതി വേലിയെല്ലാം സ്ഥാപിച്ചിരുന്നു. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ സ്ഥാപിച്ച വൈദ്യുതി വേലികള്‍ എല്ലാം തകര്‍ത്താണ് കാട്ടാനകള്‍ കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. കാട്ടാനകളെ തുരത്താനിറങ്ങുന്ന കര്‍ഷകര്‍ക്ക് നേര്‍ക്ക് കാട്ടാന പാഞ്ഞടുക്കുന്നതാണ് ഭയപ്പെടുത്തുന്നത്.
കര്‍ഷകനായ വര്‍ഗീസ് അത്ഭുതകരമായിട്ടാണ് കാട്ടാനയില്‍ നിന്ന് രക്ഷപ്പെട്ടത്. ഇവിടെ മൂന്ന് തൊഴിലാളികളെ കാവല്‍ നിര്‍ത്തിയിരുന്നു. കൃഷി സംരക്ഷിക്കാന്‍ ഇവര്‍ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്. കൂലി ഇനത്തിലെ നഷ്ടം മാത്രമല്ല ജീവന്‍ കൂടി അപകടത്തിലാവുമെന്ന് വര്‍ഗീസ് പറയുന്നു. ഇതേ തുടര്‍ന്നാണ് നട്ടുവളര്‍ത്തിയ വാഴകള്‍ വെട്ടിക്കളയാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications