• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

താവളം അറിയാതെ കുഴങ്ങി വനംവകുപ്പ്, കുറുക്കന്‍മൂലയിലെ കടുവയെ പിടിക്കാനായില്ല, വീണ്ടും മുങ്ങി

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ കുറുക്കന്‍മൂലയിലുള്ള കടുവയെ പിടിക്കാനാവാതെ വനംവകുപ്പ്. കുറുക്കന്‍മൂലയിലും പരിസരത്തുമെല്ലാം കെണിയൊരുക്കി കാത്തിരുന്നിട്ടും കടുവ കുടുങ്ങുന്ന ലക്ഷ്ണമില്ല. എല്ലാ സന്നാഹവുമായി വനംവകുപ്പ് ഇവിടെ കാത്തിരിക്കുകയാണ്. നാട്ടുകാരാണെങ്കില്‍ പുറത്തിറങ്ങാന്‍ പോലും പേടിച്ച് ഇരിക്കുകയാണ്. ജീപ്പ് പാഞ്ഞ് പോകുമ്പോള്‍ മാത്രം പുറത്തേക്ക് ഒന്ന് എത്തി നോക്കും. എന്നാല്‍ പെട്ടെന്ന് തന്നെ ഇവര്‍ വീട്ടില്‍ കയറി കതക് അടയ്ക്കും. പ്രധാനമായും കടുവ എപ്പോള്‍ ചാടിവീഴുമെന്ന് പറയാനാവാത്തതാണ്. മൃഗങ്ങളെ ആക്രമിച്ച് കൊല്ലുന്ന കടുവ മനുഷ്യര്‍ക്ക് നേരെ തിരിയില്ലെന്ന് ഇവര്‍ ഉറപ്പിച്ച് പറയാനാവില്ല. ഏത് നിമിഷവും കടുവ ആക്രമിക്കുമെന്ന ഭയം നാട്ടുകാര്‍ക്കുണ്ട്.

നാഗചൈതന്യയില്‍ നിന്ന് 50 കോടി തട്ടിയ സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റം, കമന്റിന് ചുട്ടമറുപടിയുമായി സാമന്തനാഗചൈതന്യയില്‍ നിന്ന് 50 കോടി തട്ടിയ സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റം, കമന്റിന് ചുട്ടമറുപടിയുമായി സാമന്ത

കടുവയെ പിടിച്ചോ കണ്ടോ എന്നെല്ലാം നാട്ടുകാര്‍ അറിയേണ്ടതയുണ്ട്. കളക്ടര്‍ ഇവിടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് കുറുക്കന്മൂലയിലെയും കൊയിലേരിയിലെയും പാല്‍വെളിച്ചത്തെയുമെല്ലാം കടകള്‍ തുറന്നിട്ടിരുക്കുന്നു എന്ന് മാത്രമേയുള്ളൂ. ആരും പുറത്തിറങ്ങാത്തത് കൊണ്ട് ആളനക്കവുമില്ല. പലയിടത്തും നീളന്‍ വടിയുമായി ഫോറസ്റ്റുകാരുടെ കാവല്‍. കാടും നാടും വേര്‍തിരിക്കുന്നിടത്ത് പ്രത്യേക ശ്രദ്ധയുണ്ട്. കുറുവ ദ്വീപിലേക്കുള്ള വഴിയില്‍ ഫോറസ്റ്റുകാരോട് വിവരം അന്വേഷിക്കുന്ന സഞ്ചാരികളും ഉണ്ട്. കുറുവ ദ്വീപിനടുത്താണ് ഈ സ്ഥലമെന്ന് പലര്‍ക്കും അറിയില്ല. കുറുക്കന്‍മൂലയില്‍ കടുവ ഇറങ്ങിയത് സഞ്ചാരികളില്‍ പലരും പത്രങ്ങളിലൂടെ അറിഞ്ഞിരുന്നു.

അതേസമയം കുറുക്കന്‍മൂല വയനാട് ഏത് ഭാഗത്താണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. ഫോറസ്റ്റുകാരോട് കാര്യം തിരക്കിയ സഞ്ചാരികളെല്ലാം ഭയത്തിലാണ്. കടുവ പൊന്തക്കാടുകളിലെല്ലാം മറഞ്ഞിരിക്കുന്നുണ്ടാവുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലര്‍ക്കും ഇത്രയും ദൂരം വന്നിട്ട് മടങ്ങി പോകാനും താല്‍പര്യമില്ല. മൂന്നാഴ്ച്ചയായി പ്രദേശത്താകെ ഈ കടുവ ഭീതി വിതയ്ക്കുകയാണ്. കടുവയ്ക്കായി റാപ്പിഡ് റെസ്‌പോണ്‍സ് ടീം കാടുകയറിയും തിരച്ചില്‍ നടത്തുന്നുണ്ട്. കാട് വളഞ്ഞ് കടുവയെ കണ്ടെത്താനും വെടിവെക്കാനുമാണ് തീരുമാനം. എന്നാല്‍ കടുവ കണ്ണുവെട്ടിച്ച് നടക്കുകയാണ്.

കടുവയെ ഒളിയിടത്തില്‍ നിന്ന് പുറത്തെത്തിക്കാന്‍ അവസാന ശ്രമമെന്ന നിലയില്‍ പലസ്ഥലത്തും പടക്കം പൊട്ടിച്ചുനോക്കിയിട്ടുണ്ട്. എന്നാല്‍ അതിലും രക്ഷയുണ്ടായിട്ടില്ല. ബേഗൂര്‍ റേഞ്ചിലെ വിവിധയിടങ്ങളിലൂടെയാണ് കടുവയുടെ ഇപ്പോഴത്തെ സഞ്ചാരം. മാനന്തവാടി നഗരസഭാ അതിര്‍ത്തിയിലാണ് കടുവ പതിനേഴ് വളര്‍ത്ത് മൃഗങ്ങളെ കൊന്നത്. കഴിഞ്ഞ ദിവസം ക്യാമറയിലും കടുവയുടെ ചിത്രം പതിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് ദിവസമായി കടുവയെ പറ്റി യാതൊരു വിവരവുമില്ല. കഴുത്തിനേറ്റ പരിക്കാണ് കടുവയെ വില്ലനാക്കുന്നത്. ഈ മാസം പതിനാറിനാണ് അവസാനമായി കടുവ വളര്‍ത്തുമൃഗത്തെ പിടിച്ചത്.

കടുവ കടന്നുപോയ വഴിയില്‍ കാല്‍പ്പാടും മുറുവില്‍ രക്തം ഒലിച്ച അടയാളങ്ങളും വനപാലകര്‍ കണ്ടിട്ടുണ്ട്. കടുവയെ കഴുത്തിലെ മുറിവ് വലുതായെന്ന വിലയിരുത്തലിലാണ് വനംവകുപ്പ്. അതുകൊണ്ട് ഈ കടുവ എപ്പോള്‍ ആക്രമിക്കുമെന്ന് പറയാനാവാത്ത അവസ്ഥയിലാണ്. മുറവേറ്റ ഭാഗം മരത്തില്‍ ഉരസിയപ്പോള്‍ അവശിഷ്ടങ്ങള്‍ നിലത്ത് പതിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രായം അധികമില്ലാത്തതിനാല്‍ മാത്രമാണ് ഗുരുതര പരിക്കേറ്റിട്ടും കടുവ ജീവിച്ചിരിക്കുന്നതെന്ന് വനംവകുപ്പ് വിലയിരുത്തുന്നു. ഇത്രയൊക്കെയായിട്ടും കടുവയുടെ താവളം നാട്ടിലാണോ കാട്ടിലാണോ എന്ന് ഇതുവരെ ഉറപ്പിക്കാനുമായിട്ടില്ല.

ആടുവും പശുവും മാത്രമല്ല, ഇതിനെ രണ്ടിനെയും കിട്ടിയില്ലെങ്കില്‍ പട്ടിയെയും കടുവ കൊല്ലും. വളര്‍ത്തുമൃഗങ്ങളെ കടുവ കൊണ്ടുപോവാതിരിക്കാന്‍ വീടിന് പുറത്ത് കൂട്ടില്‍ നിന്ന് മാറ്റാറാണ് പതിവ്. പലരും പോര്‍ച്ചില്‍ ഷട്ടറിട്ടാണ്‌സൂക്ഷിക്കുന്നത്. നഗരസഭയിലെ എട്ടോളം ഡിവിഷനുകളില്‍ ഇപ്പോഴും നിരോധനാജ്ഞ തുടരുന്നുണ്ട്. ഇത് ലംഘിക്കാന്‍ നാട്ടുകാര്‍ക്ക് താല്‍പര്യവുമില്ല. കുട്ടികള്‍ സ്‌കൂളില്‍ പോലും പോകുന്നില്ല. 24 മണിക്കൂറും ഇവിടെ വൈദ്യുതി വേണമെന്നാണ് നിര്‍ദേശം. കെഎസ്ഇബിയോട് കളക്ടര്‍ ഇക്കാര്യം നിര്‍ദേശിച്ചിട്ടുണ്ട്. പാല്‍സംഭരണ സമയം രാവിലെ എട്ടരയ്ക്ക് ശേഷമാക്കി മാറ്റിയിട്ടുണ്ട്. കടുവയുടെ കാല്‍പ്പാടുകള്‍ പലയിടത്തും കണ്ടതായി ഇന്നലെ നാട്ടുകാര്‍ പറഞ്ഞിരുന്നു. റോഡരികിലെ തോട്ടങ്ങളില്‍ ചില വനങ്ങള്‍ പോലെയാണ്. ഇതില്‍ ഒളിച്ചിരുന്നാല്‍ കടുവയെ പിടിക്കുക ദുഷ്‌കരമായിരിക്കും.

അമ്മ തിരഞ്ഞെടുപ്പിൽ നിവിൻ പോളിക്ക് നാണക്കേട്, 158 വോട്ട് മാത്രം, കൂടുതൽ വോട്ട് നേടിയത് ഈ താരംഅമ്മ തിരഞ്ഞെടുപ്പിൽ നിവിൻ പോളിക്ക് നാണക്കേട്, 158 വോട്ട് മാത്രം, കൂടുതൽ വോട്ട് നേടിയത് ഈ താരം

Wayanad
English summary
forest department search animal eating tiger but cant found pressure increases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X