വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയബാധിതര്‍ക്ക് വീട്; കെയര്‍ ഹോം പദ്ധതിക്ക് വയനാട്ടില്‍ തുടക്കമായി; 84 ഗുണഭോക്താക്കള്‍

പ്രളയബാധിതര്‍ക്ക് വീട്: കെയര്‍ ഹോം പദ്ധതിക്ക് വയനാട്ടില്‍ തുടക്കമായി; 84 ഗുണഭോക്താക്കള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പ്രളയബാധിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്ന ഹോംകെയര്‍ പദ്ധതിക്ക് വയനാട്ടില്‍ തുടക്കമായി. സഹകരണവകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. പ്രളയത്തില്‍ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്ന സംസ്ഥാനത്തെ രണ്ടായിരം കുടുംബങ്ങള്‍ക്ക് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി രൂപം നല്‍കിയ പദ്ധതിയാണ് ഹോംകെയര്‍. ജില്ലയില്‍ 84 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ കെയര്‍ ഹോം പദ്ധതിയിലൂടെ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുക.

ഒരു വീടിന് അഞ്ച് ലക്ഷം രൂപയാണ് സഹകരണ വകുപ്പ് ചെലവഴിക്കുക. വീടുകള്‍ നിര്‍മിക്കുന്ന സ്ഥലത്തെ സഹകരണ സംഘങ്ങളായിരിക്കും നിര്‍മാണ ചുമതല നടത്തുക. ഇതിനായി 36 പ്രാദേശിക സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക സാഹചര്യം, ഭൂമിയുടെ ഘടന, ഭൂമിയുടെ ലഭ്യത, ഗുണഭോക്താവിന്റെ താല്‍പര്യം, സാമ്പത്തികസ്ഥിതി എന്നിവയ്ക്കനുസരിച്ചാവും വീടിന്റെ പ്ലാനും, എസ്റ്റിമേറ്റും തയ്യാറാക്കുക. 2019 മാര്‍ച്ച് 31-നകം താക്കോല്‍ കൈമാറാനാണ് സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്. ജില്ലയില്‍ വിവിധ സന്നദ്ധസംഘടനകള്‍ നിലവില്‍ വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നുണ്ട്. ഹോംകെയര്‍പദ്ധതി കൂടി വരുന്നതോടെ നിരവധി പേര്‍ക്ക് ഉപയോഗപ്രദമാകും.

carehomewayanad-

കെയര്‍ ഹോം പദ്ധതിയുടെ ജില്ലാതല നിര്‍വഹണ സമിതിയില്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനും സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ കണ്‍വീനറുമാണ്. ഡെപ്യൂട്ടി കലക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, സഹകരണ ഓഡിറ്റ് ജോയിന്റ് രജിസ്ട്രാര്‍, സഹകരണവകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍, ഗവ. എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പാള്‍, രണ്ടു സംഘം പ്രതിനിധികള്‍ അംഗങ്ങളാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ താലൂക്ക് അടിസ്ഥാനത്തില്‍ മൂന്നു പേരടങ്ങുന്ന സാങ്കേതിക സമിതി രൂപീകരിക്കും. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച സാങ്കേതിക വിദഗ്ധരെയും സമിതിയില്‍ ഉള്‍പ്പെടുത്തും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ടൗണ്‍ഹാളില്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. പ്രളയകാലത്തെ അതിജീവിച്ച കേരള ജനതയുടെ ഐക്യം പുനര്‍നിര്‍മ്മാണത്തിലും ആവശ്യമാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വീട് നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായ പല പദ്ധതികളും ആവിഷ്‌കരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു.

Wayanad
English summary
home care project make houses for flood victims in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X