വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയ സംഭവം; സ്വര്‍ണം വിറ്റ കാശാണെന്ന അവകാശവാദവുമായി മഹാരാഷ്ട്ര സ്വദേശികള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നാനക്കുഴിയില്‍ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും പണം ലഭിക്കുകയും ചെയ്ത സംഭവത്തില്‍ അവകാശവാദവുമായി മഹാരാഷ്ട്ര സ്വദേശികള്‍. ബാംഗ്ലൂരില്‍ നിന്നും സ്വര്‍ണം വിറ്റുകിട്ടിയ 25 ലക്ഷം രൂപയുമായി വരുമ്പോള്‍ കാട്ടിക്കുളം താഴെ അമ്പത്തിനാലില്‍ വെച്ച് ഇന്നോവ കാറിലെത്തിയ ഒരു സംഘം ആക്രമിച്ച് ഡ്രൈവറെയും കാറുമായി കടന്നുകളയുകയായിരുന്നുവെന്നാണ് മഹാരാഷ്ട്ര സ്വദേശി പറയുന്നത്.

<strong>വിവാദ തടയണ നിര്‍മാണക്കേസ്: അന്‍വര്‍ എം.എല്‍.എക്കെതിരെ വീണ്ടും നടപടിക്ക് സാധ്യത, റിപ്പോര്‍ട്ടില്‍ നടപടി ഉടന്‍!</strong>വിവാദ തടയണ നിര്‍മാണക്കേസ്: അന്‍വര്‍ എം.എല്‍.എക്കെതിരെ വീണ്ടും നടപടിക്ക് സാധ്യത, റിപ്പോര്‍ട്ടില്‍ നടപടി ഉടന്‍!

 തെളിവ് നല്‍കാനായില്ലെന്ന്

തെളിവ് നല്‍കാനായില്ലെന്ന്

അക്രമിസംഘം കാണാതെ പോയതാണ് ഉപേക്ഷിച്ച കാറില്‍ നിന്നും കണ്ടെത്തിയ പണം. എന്നാല്‍ സ്വര്‍ണംവിറ്റ ബില്ല് ഇവര്‍ക്ക് ഹാജരാക്കാനായില്ല. മാത്രമല്ല, ഇന്നോവ കാറിലുണ്ടായിരുന്നവരെക്കുറിച്ചുള്ള സൂചനകളും ഇയാള്‍ നല്‍കിയില്ലെന്നാണ് വിവരം. വടകരയില്‍ താമസിച്ച് വരുന്നവരാണ് മഹാരാഷ്ട്ര സ്വദേശികള്‍. ഇവര്‍ ബാംഗ്ലൂരില്‍ നിന്നും ആഭരണങ്ങള്‍ വിറ്റ പണവുമായി മടങ്ങുന്നതിനിടെയായിരുന്നു ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ കര്‍ണാടക അതിര്‍ത്തി പ്രദേശമായ കാട്ടിക്കുളം താഴെ അമ്പത്തിനാലില്‍ ഇന്നോവ കാറിലെത്തിയ സംഘം ആക്രമിക്കുകയും ഡ്രൈവറെയും കാറുമായി കടന്നുകളഞ്ഞത്.

 കാറിന്റെ രഹസ്യ അറയില്‍!!

കാറിന്റെ രഹസ്യ അറയില്‍!!


കാറിന്റെ രഹസ്യ അറകളില്‍ സൂക്ഷിച്ചിരുന്ന പണം എടുത്ത ശേഷം സംഘം പിന്നീട് കാര്‍ മൂന്നാനക്കുഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കെ എല്‍ 18 ജെ 8222 നമ്പര്‍ സ്വിഫ്റ്റ് ഡിയര്‍ കാറാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇത് വടകര കല്ലാച്ചി സ്വദേശി റിയാസിന്റെ പേരിലുള്ള കാറാണ്. എന്നാല്‍ ഉടമ പരാതിയുമായി ഇതുവരെ രംഗത്തെത്തിയിട്ടില്ല. കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടതു മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണെങ്കിലും സംഭവം നടന്നതു കാട്ടിക്കുളത്തായതിനാല്‍ തിരുനെല്ലി പൊലീസിലാണ് നിലവില്‍ കേസിന്റെ അന്വേഷണ ചുമതലയുള്ളത്.

 കാര്‍ ഉപേക്ഷിച്ച നിലയില്‍

കാര്‍ ഉപേക്ഷിച്ച നിലയില്‍

ശനിയാഴ്ച രാവിലെയോടെയാണ് മാരുതി സ്വിഫ്റ്റ്കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കാറിന്റെ നമ്പര്‍ പ്ലേറ്റ് ഫോര്‍ രജിസ്‌ട്രേഷന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് മറച്ച നിലയിലായിരുന്നു. കാറിന്റെ ചില്ലുകള്‍ തകര്‍ത്ത നിലയിലും സിറ്റുകള്‍ കുത്തിക്കീറി പൊളിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. മീനങ്ങാടി പോലീസിന്റെ സാന്നി ധ്യത്തില്‍ കമ്പളക്കാട് ജില്ലാ ഫിംഗര്‍ പ്രിന്റ് ബ്യൂറോയില്‍ നിന്ന് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കേസിന് ഹവാല ഇടപാടുമായി ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷണത്തിന് വിധേയമാക്കുന്നുണ്ട്.

Wayanad
English summary
Investigation on car and cash recovered from wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X