കെസി റോസക്കുട്ടി സിപിഎമ്മില്‍ ചേര്‍ന്നു; ഒരു കുഴപ്പവും ഇല്ല, പുച്ഛം മാത്രമെന്ന് അജയ് തറയില്‍
കല്‍പ്പറ്റ: പാര്‍ട്ടി വിട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി റോസക്കുട്ടി സിപിഎമ്മില്‍ ചേര്‍ന്നു. സിപിഐഎം നേതാവ് പി കെ ശ്രീമതി വീട്ടിലെത്തി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം. ബത്തേരിയിലേയും കല്‍പറ്റയിലേയും ഇടത് സ്ഥാനാര്‍ത്ഥികളായ എംഎസ് വിശ്വനാഥനും എംവി ശ്രേയാംസ് കുമാറും റോസക്കുട്ടി ടീച്ചറുടെ വീട്ടില്‍ എത്തിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും റോസക്കുട്ടി പറഞ്ഞു. അതേസമയം പാര്‍ട്ടി വിട്ട റോസക്കുട്ടിക്കെതിരെ വലിയ വിമര്‍നമാണ് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ നടത്തിയത്.
മത്സ്യത്തൊഴിലാളികൾക്ക് ഇത് വറുതിക്കാലം, ചിത്രങ്ങൾ കാണാം

റോസക്കുട്ടിയുടെ രാജി
കെസി റോസക്കുട്ടിയുടെ രാജി കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് അജയ് തറയില്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് സ്ഥാനങ്ങളെല്ലാം നേടിയ ശേഷം സീറ്റ് കിട്ടിയില്ല എന്ന് പറഞ്ഞ് രാജിവെക്കുന്നവരോട് തനിക്ക് പുച്ഛം മാത്രമാണ്. കെസി റോസക്കുട്ടി എന്ന ഒരു വ്യക്തി പോയതുകൊണ്ട് പാര്‍ട്ടിക്ക് ഒരു കുഴപ്പവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Recommended Video


അവരുടെ വഴിക്ക് പോവും
കെസി റോസിക്കുട്ടി രാജിവെച്ചെങ്കില്‍ അവര്‍ അവരുടെ വഴിക്ക് പോവും. പ്രവര്‍ത്തകരെ അനുനയിപ്പിക്കേണ്ട ആവശ്യം ഒന്നുമില്ല. ഹൈസ്കൂല്‍ അധ്യാപികയായിരുന്ന കെസി റോസക്കുട്ടിയെ പാര്‍ട്ടി അങ്ങോട്ട് വിളിച്ച് 1991 ലെ തിരഞ്ഞെടുപ്പില്‍ അവരെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. അങ്ങനെയാണ് അവര്‍ കോണ്‍ഗ്രസിലേക്ക് വരുന്നത്.

സ്ഥാനം നല്‍കിയത് കോണ്‍ഗ്രസ്
കോണ്‍ഗ്രസ് അവരെ വിജയിപ്പിച്ച് എംഎല്‍എയാക്കി. വനിതാകമ്മീഷന്റെ ചെയര്‍മാനാക്കി. കോണ്‍ഗ്രസില്‍ നിന്നും കിട്ടാവുന്നതിലധികം കിട്ടി65 വയസ്സിലൊക്കെ പുതിയ ആള്‍ക്കാര്‍ക്ക് മാറിക്കൊടുക്കാതെ നിയമസഭയില്‍ മത്സരിക്കണമെന്നൊക്കെ പറയുന്നത് ശരിയല്ല. സ്ഥാനം ഉള്ളത് കൊണ്ടാണല്ലോ രാജിവെക്കുന്നതെന്നും അജയ് തറയില്‍ പറഞ്ഞു.

പാര്‍ട്ടിയെ ശുദ്ധീകരിക്കും
ഇത്തരത്തിലുള്ള നേതാക്കള്‍ പോവുന്നത് പാര്‍ട്ടിയെ ശുദ്ധീകരിക്കുന്നതിലേക്ക് നയിക്കും. കെസി റോസക്കുട്ടി പോവുന്നത് കൊണ്ട് വയനാട് ജില്ലയില്‍ ഒരു നഷ്ടവും സംഭവിക്കാന്‍ പോവുന്നില്ല. ലതികാ സുഭാഷ് പോയത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ കെസി റോസക്കുട്ടി പോയതില്‍ ഒരു കുഴപ്പവുമില്ലെന്നും അജയ് തറയില്‍ പറഞ്ഞു.

എഐസിസി അംഗം
വയനാട്ടില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ റോസക്കുട്ടി എഐസിസി അംഗവും കെപിസിസി മുന്‍ വൈസ് പ്രസിഡന്‍റുമാണ്1991 ൽ സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായിരുന്നു. കോൺഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്നു. 2012 ഏപ്രിൽ മുതൽ കേരള വനിത കമ്മീഷൻ അധ്യക്ഷയായും കെസി റോസക്കുട്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

രൂക്ഷ വിമര്‍ശനം
പാര്‍ട്ടി വിട്ടതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് റോസക്കുട്ടി കോണ്‍ഗ്രസിനെതിരെ നടത്തിയത്. ഗ്രൂപ്പ് പോരിൽ മനം മടുത്താണ് പാര്‍ട്ടി വിടുന്നത്. ഹൈക്കമാൻഡ് വരെ ഗ്രൂപ്പുണ്ടാക്കുന്ന കാലമാണിത്. സ്ത്രീകള്‍ക്ക് വലിയ അവഗണനയാണ് കോണ്‍ഗ്രസില്‍ നേരിടേണ്ടി വരുന്നത്. ലതിക സുഭാഷിനുണ്ടായ ദുരനുഭവം വേദനിപ്പിച്ചെന്നും റോസക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു.
200 മില്യണ്‍ ഡോളർ കയ്യകലത്ത്; ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട് - അറിയേണ്ടതെല്ലാം
നടി അനു ഇമ്മാനുവലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications