വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബത്തേരിയില്‍ അട്ടിമറി മണക്കുന്നു; വന്‍ തോതില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടില്ല: സിപിഎം

Google Oneindia Malayalam News

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാനത്ത് ഏറ്റവും കുറവ് മണ്ഡലങ്ങള്‍ ഉള്ള ജില്ലയാണെങ്കില്‍ പേരാട്ടത്തിലെ വീറിലും വാശിയിലും മറ്റേത് ജില്ലയോടും ഒപ്പത്തിനൊപ്പം നില്‍ക്കും വയനാട്. 2016 നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ എല്‍ഡിഎഫ് 2, യുഡിഎഫ് 1 എന്നതായിരുന്നു നില. ഇത്തവണ അത് 3-0 ആവും എന്നാണ് ഇരുമുന്നണികളും ഒരു പോലെ അവകാശപ്പെടുന്നത്. കഴിഞ്ഞ തവണ നഷ്ടമായ സുല്‍ത്താന്‍ ബത്തേരി പിടിച്ചെടുക്കാന്‍ വലിയ പോരാട്ടമായിരുന്നു ഇത്തവണ ഇടതുപക്ഷം നടത്തിയത്. അത് വിജയത്തിലേക്ക് എത്തുമെന്നാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയുള്ള സിപിഎമ്മിന്‍റെ വിലയിരുത്തല്‍.

സുല്‍ത്താന്‍ ബത്തേരി

സുല്‍ത്താന്‍ ബത്തേരി


2016 ലെ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫിനൊപ്പം നിന്ന ഏക മണ്ഡലമായിരുന്നു സുല്‍ത്താന്‍ ബത്തേരി. സിപിഎമ്മിലെ രുഗ്മിണി സുബ്രഹ്മണ്യത്തിനെതിരെ 11198 വോട്ടിനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഐസി ബാലകൃഷ്ണന്‍ വിജയിച്ചത്. എന്‍ഡിഎ ടിക്കറ്റില്‍ മത്സരിച്ച സികെ ജാനു 27920 വോട്ടുകളും സ്വന്തമാക്കി.

സ്ഥാനാര്‍ത്ഥികള്‍

സ്ഥാനാര്‍ത്ഥികള്‍

കോണ്‍ഗ്രസ് ഇത്തവണയും സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത് ഐസി ബാലകൃഷ്ണനെയാണ്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ബാലകൃഷ്ണന്‍ ബത്തേരിയില്‍ ജനവിധി തേടുന്നത്. കോണ്‍ഗ്രസ് വിട്ട് വന്ന എംഎസ് വിശ്വനാഥനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ബിജെപി ചിഹ്നത്തില്‍ സികെ ജാനും വീണ്ടും ജനവിധി തേടുന്നു.

മണ്ഡലം പിടിക്കും

മണ്ഡലം പിടിക്കും

ഇത്തവണ മണ്ഡലത്തില്‍ അട്ടിമറിയുണ്ടാവുമെന്ന് തന്നെയാണ് സിപിഎം അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള കണക്ക് കൂട്ടല്‍ എംഎസ് വിശ്വനാഥന് അനുകൂലമാണ്. പോളിങിലുണ്ടായ കുറവും ഗുണകരമായി മാറും. 74.29 ശതമാനത്തിന്‍റെ പോളിങാണ് ഇത്തവണ മണ്ഡ‍ലത്തിലുണ്ടായത്. കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞത് 4.50 ശതമാനം.

പോളിങ് കുറവ്

പോളിങ് കുറവ്

യുഡിഎഫിന് ആധിപത്യമുള്ള മേഖലകളിലാണ് പൊതുവെ പോളിങ് കുറഞ്ഞത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് ഭൂരിപക്ഷത്തില്‍ നിര്‍ണ്ണായകമായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി തുടങ്ങിയ കുടിയേറ്റ പഞ്ചായത്തുകളിലെ മുന്നേറ്റമായിരുന്നു. എന്നാല്‍ ഇത്തവണ ഇവിടങ്ങളില്‍ പോളിങ് കുത്തനെ കുറഞ്ഞു.

പുല്‍പ്പള്ളിയില്‍

പുല്‍പ്പള്ളിയില്‍

പുല്‍പ്പള്ളിയില്‍ ഇത്തവണ 69.14 ഉം മുള്ളന്‍കൊല്ലിയില്‍ 68.44 ഉം ആണ് പോളിങ് ശതമാനം. മണ്ഡലംശരാശരിയേക്കാല്‍ 5.85 ഉം 5.15 ഉം ശതമാനത്തിന്‍റെ ഇടിവാണ് മുള്ളന്‍കൊല്ലിയിലും പുല്‍പ്പള്ളിയിലും ഉണ്ടായിരിക്കുന്നത്. രണ്ടിടത്തും കോണ്‍ഗ്രസ് വോട്ടുകള്‍ വലിയ തോതില്‍ ചെയ്യാതെ പോയെന്നാണ് സിപിഎം വിലയിരുത്തല്‍.

വിശ്വനാഥന്‍റെ വിജയം

വിശ്വനാഥന്‍റെ വിജയം

ബുത്ത് അടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍ എംഎസ് വിശ്വനാഥന്‍റെ വിജയം ഉറപ്പാണെന്നാണ് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാര്‍ അവകാശപ്പെടുന്നത്. പല ബൂത്തുകളില്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകളാണ് ഏറെയും ചെയ്യാതെ പോയത്. കോണ്‍ഗ്രസിന്‍റെ എണ്‍പതോളം വോട്ടുകള്‍ ചെയ്യാതെ പോയ ബുത്തുകളില്‍ എട്ടോ, പത്തോ വോട്ടുകള്‍ മാത്രമാണ് എല്‍ഡിഎഫിന്‍റേതായി ചെയ്യാതെ പോയതെന്നും അദ്ദേഹം പറയുന്നു.

സമുദായ സമവാക്യം

സമുദായ സമവാക്യം

പുല്‍പ്പള്ളി മേഖലയില്‍ മാത്രമല്ല, മണ്ഡലത്തിന്‍റെ പല ഭാഗങ്ങളിലും ഇതായിരുന്നു സാഹചര്യമെന്നും അദ്ദേഹം പറയുന്നു. എംഎസ് വിശ്വനാഥന്‍ സ്ഥാനാര്‍ത്ഥിയായി വന്നതോടെ മണ്ഡലത്തിലെ നിര്‍ണ്ണായക വോട്ട് ബാങ്കായ കുറുമ സമുദായത്തിന്‍റേടക്കമുള്ള വോട്ടുകള്‍ ഇത്തവണ സമാഹരിക്കന്‍ സാധിച്ചെന്നും എല്‍ഡിഎഫ് കണക്ക് കൂട്ടുന്നു.

ബത്തേരിയിലും മാനന്തവാടിയിലും

ബത്തേരിയിലും മാനന്തവാടിയിലും

പട്ടികവര്‍ഘത്തിലെ കുറുമ സമുദായംഗമാണ് എംസ് വിശ്വനാഥന്‍. പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന വിഭാഗമാണ് കുറുമര്‍. ഇത്തവണ മണ്ഡലത്തില്‍ കുറുമ വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ പ്രാവശ്യങ്ങളില്‍ സംവരണ മണ്ഡലമായ ബത്തേരിയിലും മാനന്തവാടിയില്‍ ഒരേ സമുദായത്തില്‍ നിന്നുള്ളവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.

കോണ്‍ഗ്രസ് വഴങ്ങിയില്ല

കോണ്‍ഗ്രസ് വഴങ്ങിയില്ല

കുറിച്യ വിഭാഗത്തിന് വോട്ടുകള്‍ വളരെ കുറവായിട്ടും ബത്തേരിയില്‍ സ്ഥിരമായി മത്സരിക്കുന്ന ഐസി ബാലകൃഷ്ണന്‍ ആ സമുദായത്തില്‍ നിന്നുള്ള നേതാവാണ്. ഇത്തവണ മണ്ഡലത്തില്‍ കുറുമ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യവുമായി കുറുമ സമുദായ സംഘടനയും രംഗത്ത് എത്തിയിട്ടും കോണ്‍ഗ്രസ് വഴങ്ങിയിരുന്നില്ല. ഇതടക്കം തങ്ങള്‍ക്ക് ഗുണകരമാവുമെന്നാണ് ഇടത് വിലയിരുത്തല്‍.

നിലനിര്‍ത്തും

നിലനിര്‍ത്തും

അതേസമയം, ബത്തേരി നിലനിര്‍ത്താന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫിനായിരുന്നു മുന്‍തൂക്കം. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് വര്‍ധിക്കുമെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു. രണ്ട് മുന്നണികളുടേയും വിജയ പ്രതീക്ഷയില്‍ സികെ ജാനു പിടിക്കുന്ന വോട്ടുകളും നിര്‍ണ്ണായകമാണ്.

Recommended Video

cmsvideo
എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam

Wayanad
English summary
kerala assembly election 2021; CPM says Ms Viswanathan will win in sulthan Bathery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X