വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്‍പ്പറ്റ പിടിക്കാന്‍ ലീഗ് വേണം, രാഹുലിന്റെ വരവില്‍ തരംഗം? വയനാട് തൂത്തുവാരാന്‍ കോണ്‍ഗ്രസ്!!

Google Oneindia Malayalam News

വയനാട്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കം അടക്കം വയനാട്ടില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം ഈസിയായി ജയിക്കുമെന്നായിരുന്നു രണ്ടാഴ്ച്ച മുമ്പ് വരെ ട്രെന്‍ഡ്. എന്നാല്‍ അവസാന ഘട്ടമാവുമ്പോഴേക്ക് കാര്യങ്ങള്‍ മാറി മറിയുകയാണ്. കല്‍പ്പറ്റയില്‍ ശ്രേയാംസ്‌കുമാറിനൊപ്പം ഓടിയെത്തിയിരിക്കുകയാണ് സിദ്ദിഖ്. ഇനി ഒരൊറ്റ കാര്യം ഉറപ്പിക്കാനായാല്‍ സിദ്ദിഖ് കല്‍പ്പറ്റ കൊണ്ടുപോകും. അത് സംഭവിച്ചാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സിദ്ദിഖിന്റെ റോള്‍ തന്നെ മാറി മറിയുമെന്ന് ഉറപ്പാണ്.

കല്‍പ്പറ്റയില്‍ ഒറ്റ കാര്യം

കല്‍പ്പറ്റയില്‍ ഒറ്റ കാര്യം

കല്‍പ്പറ്റയില്‍ ടി സിദ്ദിഖ് അതിശക്തമായ പ്രചാരണത്തിലാണ്. വൈകിയാണ് എത്തിയതെങ്കിലും അദ്ദേഹം ഓടി ഒപ്പമെത്തി. ഇനി വേണ്ടത് മുസ്ലീം ലീഗിന്റെ പിന്തുണയാണ്. ലീഗിന്റെ കോട്ടയാണ് കല്‍പ്പറ്റ. 2016ല്‍ സിപിഎമ്മിന്റെ ശശീന്ദ്രന്‍ ഇവിടെ ജയിച്ചത് വലിയൊരു വിഭാഗം ലീഗ് വോട്ട് ലഭിച്ചത് കൊണ്ടാണ്. ലീഗ് നേതാക്കളെ ഒപ്പം നിര്‍ത്തിയാണ് സിദ്ദിഖിന്റെ പ്രചാരണം. ഈ സീറ്റ് ലീഗിന് കൊടുക്കാത്തതില്‍ പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണ്. മുസ്ലീം കേന്ദ്രങ്ങളിലെ വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് ഒഴുകുന്നതാണ് സിദ്ദിഖിന് ആകെയുള്ള ആശങ്ക. യൂത്ത് കോണ്‍ഗ്രസും ലീഗും യൂത്ത് ലീഗും എല്ലാവരും ഇത്തവണ സിദ്ദിഖിനെ ജയിപ്പിക്കാന്‍ കട്ടയ്ക്ക് കൂടെയുണ്ട്.

വരത്തന്‍ ഇഫ്ക്ട്

വരത്തന്‍ ഇഫ്ക്ട്

വയനാട്ടുകാര്‍ക്ക് ജില്ലക്കാരോടുള്ള പ്രതിപത്തി എപ്പോഴുമുണ്ട്. സിദ്ദിഖിനുള്ള പ്രതിച്ഛായ മികച്ചതാണെങ്കിലും പുറത്തുനിന്ന് വന്നയാള്‍ എന്ന പേരാണ് പ്രശ്‌നം. നാടറിയുന്ന നാട്ടുകാരന്‍ എന്ന പ്രചാരണ രീതി തന്നെ ഏറ്റിട്ടുണ്ട്. ഇഞ്ചോടിഞ്ച് ആവാന്‍ കാരണം തന്നെ ഈ പ്രചാരണമാണ്. ഇല്ലെങ്കില്‍ പിന്നിലായി പോയേനെ എല്‍ഡിഎഫ്. ശശീന്ദ്രന്‍ ഒപ്പം നിര്‍ത്തി ശ്രേയാംസ്‌കുമാര്‍ വന്‍ പ്രചാരണവും നടത്തുന്നുണ്ട്. സിപിഎം ഈ സീറ്റ് വിട്ടുകൊടുത്തതില്‍ പ്രവര്‍ത്തകര്‍ കലിപ്പിലാണ്. ഈ അടിയൊഴുക്ക് ഗുണകരമാകുമെന്ന സൂചനയാണ് കോണ്‍ഗ്രസിന് ലഭിക്കുന്നത്.

ബത്തേരിയില്‍ കടുപ്പം

ബത്തേരിയില്‍ കടുപ്പം

ബത്തേരിയില്‍ കോണ്‍ഗ്രസിനെതിരെ മുന്‍ കോണ്‍ഗ്രസുകാരനാണ് വരുന്നത്. ഇവിടെ രാഹുല്‍ വന്നത് അടക്കം അനുകൂല തരംഗം ഉണ്ട്. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എംഎസ് വിശ്വനാഥന്‍ സിപിഎമ്മിന്റെ മാസ്റ്റര്‍ പ്ലാനാണ്. അദ്ദേഹം മത്സരിക്കുന്നത് പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകളെ ചോര്‍ത്തും. കുറുമ സമുദായത്തിന് പരിഗണന കിട്ടാത്തത് കൊണ്ടാണ് വിശ്വനാഥന്‍ കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസിന്റെ ഐസി ബാലകൃഷ്ണന്‍ കുറിച്യ സമുദായക്കാരനാണ്. കുറുമ വിഭാഗക്കാരുടെ പിന്തുണ കൂടിയാവുമ്പോള്‍ സിപിഎം ഇവിടെ അട്ടിമറി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.

രാഹുല്‍ തുറുപ്പുച്ചീട്ട്

രാഹുല്‍ തുറുപ്പുച്ചീട്ട്

രാഹുല്‍ ഗാന്ധി തന്നെയാണ് വയനാട്ടില്‍ തുറുപ്പുച്ചീട്ട്. തദ്ദേശത്തിലെ കണക്കുകള്‍ നോക്കുമ്പോള്‍ രാഹുലിനുള്ള വ്യക്തിഗത വോട്ടായിരുന്നു 2019ല്‍ ലഭിച്ചതെന്ന് വ്യക്തം. കല്‍പ്പറ്റയിലും ബത്തേരിയിലും ഇടതുപക്ഷം കിറ്റ് വിതരണത്തില്‍ അടക്കം വലിയ ജനസ്വാധീനം നേടിയെടുത്തിട്ടുണ്ട്. പിണറായി വിജയന് വ്യക്തിപരമായി നല്ല പ്രതിച്ഛായയും വയനാട്ടിലുണ്ട്. എന്നാല്‍ ഇതിനെയെല്ലാം മറിക്കാന്‍ രാഹുലിന് സാധിക്കും. പക്ഷേ രാഹുലിന്റെ തീരുമാനങ്ങളാണ് കേരളത്തിലും വയനാട്ടിലും നടപ്പാക്കുകയെന്ന കൃത്യമായ സന്ദേശം വോട്ടര്‍മാര്‍ക്ക് ലഭിക്കണം. എങ്കില്‍ ഇടതുവോട്ടുകളും കോണ്‍ഗ്രസ് പിടിക്കും.

മാനന്തവാടിയില്‍ ടൈറ്റ്

മാനന്തവാടിയില്‍ ടൈറ്റ്

മാനന്തവാടിയില്‍ സിപിഎം കരുത്തനായ ഒആര്‍ കേളുവിനെ തന്നെ ഇറക്കിയപ്പോള്‍ പികെ ജയലക്ഷ്മിയാണ് കോണ്‍ഗ്രസിന്റെ തുറുപ്പുച്ചീട്ട്. കഴിഞ്ഞ തവണത്തെ കോണ്‍ഗ്രസ് തമ്മിലടി കാരണം ജയലക്ഷ്മി മണ്ഡലത്തില്‍ തോറ്റ് തുന്നംപാടിയിരുന്നു. സ്വന്തം സ്ഥാനാര്‍ത്ഥിക്കെതിരെ രംഗത്ത് വന്നത് കോണ്‍ഗ്രസുകാര്‍ തന്നെയായിരുന്നു. ഇ ത്തവണ സമുദായ വോട്ടുകളിലാണ് ജയലക്ഷ്മി നോട്ടമിടുന്നത്. മാനന്തവാടിയില്‍ മെഡിക്കല്‍ കോളേജ് വൈകിപ്പിച്ചത് നേട്ടമാക്കാന്‍ കോണ്‍ഗ്രസും അത് പ്രഖ്യാപിച്ചത് അനുകൂലമാക്കാന്‍ സിപിഎമ്മും കഷ്ടപ്പെടുകയാണ്.

ബത്തേരിയില്‍ അട്ടിമറിയോ?

ബത്തേരിയില്‍ അട്ടിമറിയോ?

ഐസി ബാലകൃഷ്ണന്‍ ശക്തനാണെങ്കിലും അടിയൊഴുക്കുകള്‍ അതിലേറെ ശക്തമാണെന്ന് സൂചനയുണ്ട്. 11198 വോട്ടിന്റെ ലീഡ് മറിക്കാന്‍ സാധിക്കുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. ശക്തമായ സംഘടനാ സംവിധാനം സിപിഎമ്മിനുണ്ട്. റോസക്കുട്ടി ടീച്ചര്‍ അടക്കം വന്നതോടെ സിപിഎം കരുത്തുറ്റ നിലയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ സിപിഎം ഗംഭീര ജയം നേടിയിരുന്നു. ഇതെല്ലാം ബാലകൃഷ്ണനുള്ള നിശബ്ദ സൂചനയാണ്. സികെ ജാനു പിടിക്കുന്ന വോട്ടുകള്‍ ഇവിടെ കോണ്‍ഗ്രസിന് കൂടുതല്‍ തിരിച്ചടിയാവും.

കെട്ടുറപ്പില്ലാത്ത കോണ്‍ഗ്രസ്

കെട്ടുറപ്പില്ലാത്ത കോണ്‍ഗ്രസ്

വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെയും ഘടകക്ഷികളെയും ഒരുമിച്ച് നിര്‍ത്തുന്നത് രാഹുല്‍ ഗാന്ധിയെന്ന ഘടകമാണ്. അതല്ലെങ്കില്‍ ഇവര്‍ പരസ്പരം കാലുവാരുമായിരുന്നു. കടുത്ത അതൃപ്തിയിലൂടെയാണ് നേതാക്കള്‍ കടന്നുപോകുന്നത്. കല്‍പ്പറ്റയില്‍ അടക്കം പ്രശ്‌നം നേരിട്ടപ്പോള്‍ സിറ്റിംഗ് എംഎല്‍എമാരെ കളത്തിലിറക്കിയാണ് സിപിഎം പ്രശ്‌നം പരിഹരിച്ചത്. ലീഗ് നേതൃത്വവുമായി ചില പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ രാഹുലിന് കീഴില്‍ ലീഗ് ഒറ്റക്കെട്ടാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം അനുകൂലമാകുമെന്ന പ്രതീക്ഷ പൂര്‍ണ അര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനില്ല.

Wayanad
English summary
kerala assembly election 2021: wayanad may witness a rahul wave but congress facing other problems
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X