Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കെടുതിക്ക് ശേഷം വയനാട്ടില്‍ ഓണചന്തകള്‍ സജീവമാകുന്നു; ശ്രദ്ധേയമായി കുടുംബശ്രീയുടെ സ്റ്റാളുകള്‍

കല്‍പ്പറ്റ: മഴക്കെടുതി അതിരൂക്ഷമായിരുന്ന വയനാട്ടില്‍ മഴ തീരെ കുറഞ്ഞതോടെ പതിയെ ഓണവിപണി സജീവമായി തുടങ്ങി. വളരെ കുറവാണെങ്കിലും പൂവണിയും ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ബാങ്കുകളുടെയും നീതി സ്റ്റോറുകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ഓണച്ചന്തകളിലും തിരക്കേറുകയാണ്. ജില്ലയിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ ഏതാനം ആഴ്ചകളായി നിശ്ചലമായിരുന്നുവെങ്കിലും ഇപ്പോള്‍ തിരക്ക് കൂടിയിട്ടുണ്ട്.

പ്രളയക്കെടുതി: ഇടുക്കിയിലെ ഇരട്ടുക്കാനം വിയറ്റ്‌നാം പവര്‍ഹൗസിന് നഷ്ടം 20 കോടി

ഇലക്‌ട്രോണിക്, മൊബൈല്‍ ഷോപ്പുകളും മാസതവണ അടക്കമുള്ള പുതിയ ഓഫറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. ജില്ലയിലുടനീളം കുടുംബശ്രീ ആരംഭിച്ച ഓണച്ചന്തകളാണ് മറ്റൊന്ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തുന്ന ജില്ലാ ചന്തയിലും വിവിധ സി.ഡി.എസുകളില്‍ നടത്തുന്ന ചന്തകളിലും ഓണമടുത്തതോടെ തിരക്കേറി. നാടന്‍ വസ്തുക്കള്‍ വാങ്ങാന്‍ നൂറ്കണക്കിന് പേരാണ് ദിനംപ്രതിയെത്തുന്നത്.

Kudubasree stall

തേങ്ങ, മുരിങ്ങയില, മത്തനില, കപ്പ, മത്തന്‍, ഇളവന്‍, വെള്ളരി, പാല്‍ചേമ്പ്, ചേന തുടങ്ങിയവ പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ക്കാണ് ആവശ്യ ക്കാരേറെയുള്ളത്. വയനാടന്‍ ഗന്ധകശാല അരിയും ഇഞ്ചി, വെളുത്തുള്ളി, നാടന്‍ തക്കാളി, പച്ചമുളക് തുടങ്ങിയവയും മേളയില്‍ ലഭ്യമാണ്. ശുദ്ധമായ വെളിച്ചെണ്ണയില്‍ പാകം ചെയ്ത കായ വറുത്തതും, ശര്‍ക്കര ഉപ്പേരി, വറുത്തുപ്പേരി, ചക്ക ചിപ്‌സ്, അച്ചപ്പം, അരിമുറുക്ക്, ഉണ്ണിയപ്പം തുടങ്ങിയവയും മേളയിലുണ്ട്. ഗുണമേന്മയുളള ധാന്യങ്ങളും മസാലകളും ചേര്‍ത്ത് തയ്യാറാക്കിയ പൊടികള്‍, അച്ചാറുകള്‍, ചമ്മന്തിപ്പൊടി, ചക്കപപ്പടം, പപ്പടം തുടങ്ങി എല്ലാ സാധനങ്ങളും പൊതു വിപണിയേക്കാള്‍ വലിയ വിലക്കുറവിലാണ് കുടുംബശ്രീ ഔട്ട്‌ലറ്റുകളില്‍ വിറ്റുപോകുന്നത്.

Flowers

ഇടനിലക്കാരില്ലാത്തതിനാല്‍ വില്‍പനയിലെ ലാഭം ഭൂരിഭാഗവും കര്‍ഷകര്‍ക്കും ഉല്‍പാദകര്‍ക്കും ലഭിക്കുന്നുവെന്നതാണ് കുടുംബശ്രീ ഓണച്ചന്തകളുടെ സവിശേഷത. ഓണവിപണി സജീവമാകുമ്പോഴും ജില്ലയില്‍ പൊതുവെ സാമ്പത്തികമാന്ദ്യം രൂക്ഷമാണ്. ലക്ഷങ്ങള്‍ വിറ്റുവരവ് പ്രതീക്ഷിച്ച പല സ്ഥാപനങ്ങളും നിരാശയിലാണ്. മഴക്കെടുതിയില്‍ കാര്‍ഷികമേഖലക്ക് സംഭവിച്ച നാശനഷ്ടങ്ങളും വീടുകള്‍ നഷ്ടപ്പെട്ടവരുടെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ മാസങ്ങളെടുക്കുന്ന അവസ്ഥയാണ്. അതുകൊണ്ട് തന്നെ ആഘോഷപരിപാടികളെല്ലാം ഒഴിവാക്കിയാണ് ഇത്തവണത്തെ ഓണമെത്തുന്നത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+