കുടുംബശ്രീ അവരെ ആഭരണ നിര്‍മ്മാതാക്കളാക്കി; സ്‌നേഹസദനില്‍ ഭിന്നശേഷിക്കാരുടെ ജീവിതം തളിരിടുന്നു
കല്‍പ്പറ്റ: ഇനിയവര്‍ ശാരീരികവൈകല്യങ്ങളെല്ലാം മറന്ന് ആഭരണനിര്‍മ്മാതാക്കാളായി മാറും. മുത്തുമാല, വള, മോതിരം, കമ്മല്‍, പാദസ്വരം, നൂല്‍മാല, കൊന്തമാലകള്‍ തുടങ്ങി വൈവിധ്യമായ ആഭരണങ്ങളാണ് സ്‌നേഹസദനിലെ ഭിന്നശേഷിക്കാരായ അന്തേവാസികള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഇത് വയനാട്ടില്‍ നിന്നുള്ള കുടുംബശ്രീയുടെ ശാക്തീകരണ വിജയകഥയാണ്. കല്‍പ്പറ്റ സ്‌നേഹസദനിലെ അന്തേവാസികള്‍ക്കായാണ് കുടുംബശ്രീ ജില്ലാ മിഷന്‍ വൈദഗ്ദ്ധ്യ പരിശീലനം സംഘടിപ്പിച്ചത്.
പുത്തൂര്‍വയല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം ഒരുക്കിയത്. ശാരീരികമായും മാനസികമായും അവശതയനുഭവിക്കുന്നവരാണ് സ്‌നേഹസദനിലുള്ളത്. അയല്‍ക്കൂട്ട വര്‍ഷത്തിന്റെ ഭാഗമായി സ്‌നേഹസദനില്‍ മൂന്ന് സ്‌പെഷ്യല്‍ അയല്‍ക്കൂട്ടങ്ങളാണ് ഇതിനകം തന്നെ രൂപീകരിച്ചിട്ടുള്ളത്. അയല്‍ക്കൂട്ട രൂപീകരണത്തെ അംഗങ്ങള്‍ വലിയ ആവേശത്തോടെയാണ് വരവേറ്റതെന്ന് സ്‌നേഹസദനിലെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബെന്‍സി പറയുന്നു.

ആഭരണനിര്‍മ്മാണത്തില്‍ വിദഗ്ധപരിശീലനം നേടിയ സ്‌നേഹസദനിലെ അന്തേവാസികള്‍
തുടര്‍ന്ന് അന്തേവാസികള്‍ക്ക് താല്‍പര്യമുള്ള മേഖലയില്‍ വൈദഗ്ധ്യ പരിശീലനം നല്‍കുന്നതിനായി ജില്ലാമിഷന്‍ പദ്ധതി തയ്യാറാക്കി. അന്തേവാസികളില്‍ പലരും ശാരീരിക അവശതയനുഭവിക്കുന്നവരായതിനാല്‍ ആയാസ രഹിതമായ മേഖലകളിലായിരുന്നു ഇവര്‍ക്കായി പരിശീലനം ആസൂത്രണം ചെയ്തത്. പരിശീലനത്തില്‍ ഇവരെല്ലാവരും മികവ് പുലര്‍ത്തിയതായും പരിശീലകര്‍ പറയുന്നു. ഡിസൈനിംഗിലും നിര്‍മ്മാണത്തിലും നല്ല വേഗതയും കൃത്യതയും കൈവരിക്കാന്‍ ഇവര്‍ക്കെല്ലാം സാധിച്ചു.
ഉണ്ടാക്കിയ ആഭരണങ്ങളുടെ ഭംഗിയുടെ കാര്യത്തിലും നൂറ് മാര്‍ക്കാണ് അധ്യാപകര്‍ ഇവര്‍ക്ക് നല്‍കിയത്. പുതുവര്‍ഷം ജീവിതത്തില്‍ പൊന്‍ശോഭ വിടര്‍ത്തുമെന്ന പ്രതീക്ഷയിലാണ് സ്‌നേഹസദനിലെ അന്തേവാസികളായ സൈനബയും സാനിയും ഷിനിയുമെല്ലാം. ഭിന്നശേഷി അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ മിഷന്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് കോ-ഓര്‍ഡിനേറ്റര്‍ പി സാജിത പറഞ്ഞു. വൈദഗ്ദ്ധ്യ പരിശീലനത്തിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഇത്തരമാളുകളുടെ വ്യക്തിത്വ വികസനമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
ഈ വര്‍ഷം മാത്രം 80 ഭിന്നശേഷി അയല്‍ക്കൂട്ടങ്ങള്‍ ജില്ലയില്‍ രൂപീകരിക്കാന്‍ സാധിച്ചു. 503 പേരാണ് ഇത്രയും അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായുള്ളത്. ഇവര്‍ക്ക് ജീവനോപാധി ഉറപ്പ് വരുത്തുന്നതിനായി സംരംഭങ്ങള്‍, കൃഷി, തൊഴില്‍ എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ മിഷന്‍ നടത്തുന്ന മേളകളിലും വിപണന കേന്ദ്രങ്ങളിലും ഇവര്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് പ്രത്യേക വിപണന സൗകര്യവും സജ്ജമാക്കും. സ്‌നേഹസദനില്‍ നടന്ന ചടങ്ങില്‍ പരിശീലനത്തില്‍ പങ്കെടുത്ത മുഴുവന്‍ അന്തേവാസികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.












Click it and Unblock the Notifications