വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ ഇനി എല്‍ ഡി എഫിന് ഭൂരിപക്ഷത്തോടെ ഭരിക്കാം; മാണ്ടാട് ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ജയം; യു ഡി എഫിനെ തോല്‍പ്പിച്ചത് 177 വോട്ടുകള്‍ക്ക്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ ഇനി എല്‍ ഡി എഫിന് ഭൂരിപക്ഷത്തോടെ ഭരിക്കാം. ഉപതിരഞ്ഞെടുപ്പ് നടന്ന മാണ്ടാട് വാര്‍ഡിലെ തകര്‍പ്പന്‍ജയത്തോടെയാണ് എല്‍ ഡി എഫ് പഞ്ചായത്തില്‍ ഭൂരിപക്ഷം നേടിയത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി കോട്ടേക്കാരന്‍ മൊയ്തീനെക്കാള്‍ 177 വോട്ടുകള്‍ നേടിയാണ് എല്‍ ഡി എഫിലെ പുല്‍പ്പാടി അബ്ദുള്ള വാര്‍ഡില്‍ വിജയിച്ചത്.

രാഹുല്‍ ഗാന്ധി പണി തുടങ്ങി, ഹരിയാനയില്‍ നിന്ന്.. അധ്യക്ഷനായി നെട്ടോടമോടി നേതൃത്വംരാഹുല്‍ ഗാന്ധി പണി തുടങ്ങി, ഹരിയാനയില്‍ നിന്ന്.. അധ്യക്ഷനായി നെട്ടോടമോടി നേതൃത്വം

നേരത്തെ ഇതേ വാര്‍ഡില്‍ മത്സരിച്ചുജയിച്ച സ്വതന്ത്രസ്ഥാനാര്‍ത്ഥി എ എം നജീമിനെ പ്രസിഡന്റാക്കി ഇടതുപക്ഷം അധികാരം പിടിച്ചെടുത്തിരുന്നു. പിന്നീട് രണ്ടരവര്‍ഷങ്ങള്‍ക്ക് ശേഷം നജീം പ്രസിഡന്റ് സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസിലെത്തിയിരുന്നു. പ്രസിഡന്റ് സ്ഥാനം രാജിവെച്ചപ്പോഴുണ്ടായ ആശയക്കുഴപ്പായിരുന്നു മാണ്ടാട് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വരാനുണ്ടായ കാരണം. പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടൊപ്പം, പഞ്ചായത്തംഗസ്ഥാനവും കൂടി ഉള്‍പ്പെട്ടതാണ് വിഷയമായത്. നിയമപോരട്ടങ്ങള്‍ക്കൊടുവില്‍ നജീമിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് വരുന്നതിന് മുമ്പെ യു ഡി എഫ് മുട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ ഭരണം പിടിച്ചിരുന്നു. കോണ്‍ഗ്രസിലെ സി കെ ബാലകൃഷ്ണനായിരുന്നു പ്രസിഡന്റ്.

abdullah-156

നജീമിന്റെ അയോഗ്യനാക്കിയതോടെ സീറ്റുനില തുല്യമായതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് നറുക്ക് വീണു. എല്‍ ഡി എഫിലെ പി ഭരതനാണ് നിലവില്‍ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ഗ്രാമപഞ്ചായത്തില്‍ ആകെ 19 വാര്‍ഡുകളാണുള്ളത്. ഇതില്‍ ഒമ്പത് സീറ്റുകള്‍ വീതമായിരുന്നു ഇരുമുന്നണികള്‍ക്കുമായുണ്ടായിരുന്നത്.ഗ്രാമപഞ്ചായത്തില്‍ നിലവില്‍ തുല്യം സീറ്റുകളായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷം എല്‍ ഡി എഫിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മാണ്ടാട് വാര്‍ഡില്‍ നിന്നും അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു രാഹുല്‍ഗാന്ധിക്ക് ലഭിച്ചത്.

Wayanad
English summary
LDF got majority in Muttil grama panchayat election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X