വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സ്വീപ് ബോധവത്ക്കരണം കലാലയങ്ങളിലേക്കും, വോട്ടുവണ്ടി ബുധനാഴ്ച മുതല്‍ വയനാട്ടില്‍ പര്യടനം തുടങ്ങും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ലോകസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ ബോധവത്ക്കരിച്ച് പോളിംഗ് ബൂത്തുകളിലെത്തിക്കുകയെന്ന ദൗത്യവുമായി വയനാട്ടില്‍ വിവിധ പരിപാടികള്‍ പുരോഗമിക്കുന്നു. പരമാവധി വോട്ടര്‍മാരെ പോളിങ് സ്റ്റേഷനിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വോട്ടുവണ്ടി നാളെ ജില്ലയില്‍ പര്യടനം ആരംഭിക്കും. ജില്ലാതല ഫ്ളാഗ് ഓഫ് വൈകീട്ട് കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ നിര്‍വഹിക്കും.

<strong>ബിജെപി അധികാരത്തിലേറിയ ശേഷം ഉത്തര്‍പ്രദേശില്‍ കലാപങ്ങളുണ്ടായിട്ടില്ലെന്ന് യോഗി ആദിത്യനാഥ്; യോഗിയുടെ റിപ്പോര്‍ട്ട് കാര്‍ഡിനെ തള്ളി പ്രിയങ്ക ഗാന്ധി</strong>ബിജെപി അധികാരത്തിലേറിയ ശേഷം ഉത്തര്‍പ്രദേശില്‍ കലാപങ്ങളുണ്ടായിട്ടില്ലെന്ന് യോഗി ആദിത്യനാഥ്; യോഗിയുടെ റിപ്പോര്‍ട്ട് കാര്‍ഡിനെ തള്ളി പ്രിയങ്ക ഗാന്ധി

നഗര ഗ്രാമ വീഥികളിലൂടെ യാത്ര ചെയ്തു വോട്ടര്‍മാരെ സമ്മതിദായകാവകാശത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്ക്കരിക്കുകയാണ് ലക്ഷ്യം. ഇതിനായി വോട്ടുവണ്ടിയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനും വിവിപാറ്റ് ഉപകരണവും പ്രത്യേകം സജ്ജമാക്കും. ജില്ല മുഴുവന്‍ സഞ്ചരിക്കുന്ന വോട്ടുവണ്ടി വോട്ടിങ് പ്രക്രിയ പരിചയപ്പെടാന്‍ പൊതുജനങ്ങള്‍ക്ക് അവസരവും നല്‍കും.

Sweep programme

അതേസമയം, മികച്ച പ്രതികരണം ലഭിച്ച സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്) പ്രോഗ്രാം കലാലയങ്ങളിലേക്ക് വ്യാപിപ്പിച്ചു. ആദിവാസി കോളനികളില്‍ നടത്തിയ ബോധവത്ക്കരണപരിപാടികള്‍ വന്‍വിജയമായതിനെ തുടര്‍ന്നാണ് പദ്ധതി കലാലയങ്ങളിലേക്ക് വ്യാപിപ്പിച്ചത്. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് കല്‍പ്പറ്റ എന്‍എംഎസ്എം ഗവ. കോളേജിലാണ് തുടക്കമിട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് താലൂക്ക് അടിസ്ഥാനത്തിലും സ്വീപ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഒരു പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ അറിയേണ്ട കാര്യങ്ങളും സുതാര്യമായ വോട്ടിങ് നടപടിക്രമങ്ങളും ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍, വിവിപാറ്റ് അടക്കമുള്ള സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ പരിചയപ്പെടുത്തുകയാണ് സ്വീപ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മാനന്തവാടി മേരിമാതാ കോളജിലും കല്‍പ്പറ്റ എംഇഎസ് വിമന്‍സ് കോളജിലും സ്വീപ് പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് ബോധവല്‍ക്കരണം നല്‍കി.

ഇരു കലാലയങ്ങളില്‍ നിന്നുമായി മുന്നൂറ്റമ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ബുധനാഴ്ച രാവിലെ 10.30ന് സുല്‍ത്താന്‍ ബത്തേരി മാര്‍ ബസേലിയോസ് കോളജിലും 11ന് കോ-ഓപറേറ്റീവ് കോളജിലും സ്വീപ് തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടി നടക്കും. അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നതു മുതല്‍ സി-വിജില്‍ ആപ്ലിക്കേഷനിലൂടെ ലഭിച്ച രണ്ടു പരാതികള്‍ തീര്‍പ്പാക്കി. മാനന്തവാടി, കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളില്‍ നിന്നാണ് കലക്ടറേറ്റിലെ അന്വേഷണ കൗണ്ടറില്‍ പ്രവര്‍ത്തിക്കുന്ന സി-വിജില്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് പരാതിയെത്തിയത്. ഈ പരാതികള്‍ അഞ്ചു മിനിറ്റിനകം തന്നെ ബന്ധപ്പെട്ട ഫീല്‍ഡ് സ്‌ക്വാഡുകള്‍ക്കു കൈമാറി പരിഹരിച്ചു.

Wayanad
English summary
Lok sabha elections 2019: Sweep programme in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X