• search
 • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മസിനഗുഡിയില്‍ ഒളിച്ച നരഭോജി കടുവ വീണ്ടും പുറത്തേക്ക്.... എട്ട് ദിവസത്തിനൊടുവില്‍ ക്യാമറയില്‍

Google Oneindia Malayalam News

ഗൂഡല്ലൂര്‍: മസിനഗുഡിയിലെ വനത്തില്‍ മറഞ്ഞ കൊലയാളി കടുവ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ജനവാസ മേഖലയില്‍. എട്ട് ദിവസത്തിന് ശേഷമാണ് കടുവയെ വീണ്ടും കടുവയെ കണ്ടെത്തിയത്. നാട്ടുകാരെ മുഴുവന്‍ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ഈ സംഭവം. ഗൂഡല്ലൂരിനടുത്തുള്ള ബേസ്പുര ഭാഗത്താണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ കോഴിക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തില്‍ കുഞ്ഞികൃഷ്ണന്‍ എന്നയാള്‍ മരിച്ചിരുന്നു. ഇയാളുടെ വീടിന് സമീപമാണ് കടുവയെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മസിനഗുഡിയിലെ വനത്തില്‍ നേരത്തെ എട്ട് ദിവസത്തോളം കടുവയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

എന്റെ പേരില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നു, പിന്നില്‍ സിനിമാക്കാരുടെ ഓണ്‍ലൈനെന്ന് എംജി ശ്രീകുമാര്‍എന്റെ പേരില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നു, പിന്നില്‍ സിനിമാക്കാരുടെ ഓണ്‍ലൈനെന്ന് എംജി ശ്രീകുമാര്‍

നരഭോജി കടുവയെ കണ്ടെത്താന്‍ തിരച്ചില്‍ സംഘത്തിന് സാധിക്കാതെ വന്നതോടെ എല്ലാം അവസാനിപ്പിച്ച മട്ടായിരുന്നു. സംഘാംഗങ്ങളുടെ എണ്ണവും കുറഞ്ഞിരുന്നു. വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നുള്ള ദ്രുതകര്‍മ സേനയും മുതുമലയിലെ ഡോക്ടര്‍മാരുടെ സംഘവുമാണ് വനത്തില്‍ തിരച്ചില്‍ നടത്തിയിരുന്നത്. ഇവര്‍ സ്ഥാപിച്ച ക്യാമറികള്‍ രണ്ട് കടുവകളുടെ ചിത്രം പതിഞ്ഞിരുന്നു. എന്നാല്‍ ടി23 എന്ന് അറിയപ്പെടുന്ന നരഭോജി കടുവ മാത്രം ക്യാമറയില്‍ പതിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കാര്‍ഗുഡിക്കടുത്ത് ഓംബട്ട വനത്തില്‍ സ്ഥാപിച്ച ക്യാമറയില്‍ ടി23 കടുവയുടെ ചിത്രം പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് കടുവയെ കോഴിക്കൊല്ലിയില്‍ കണ്ടെത്തിയത്.

കടുവയെ പിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ദ്രുതകര്‍മ സേനയുടെ നേതൃത്വത്തില്‍ കടുവയെ മയക്കുവെടി വെക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ കണ്ണുവെട്ടിച്ച് കടുവ വീണ്ടും രക്ഷപ്പെടുമോ എന്ന സംശയവുമുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം വരെ കടുവയെ പിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ല. മുതുമല കടുവാ സങ്കേതത്തില്‍ തന്നെയാണ് ഇപ്പോഴും നരഭോജി കടുവയുള്ളത്. ഈ പ്രദേശത്തെ വനത്തില്‍ ധാരാളം മുളങ്കാടുകള്‍ ഉണ്ട്. അതുകൊണ്ട് കടുവയെ കണ്ടെത്തി മയക്കുവെടി വെക്കാന്‍ ബുദ്ധിമുട്ടാണ്. കടുവ പല സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്നതാണ് പിടിക്കുന്നതിന് തടസ്സമാകുന്നത്.

കിടിലൻ ലുക്കിൽ നമ്മടെ 'ക്ടാവ്'; ഗായത്രി സുരേഷിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറൽ

cmsvideo
  Covaxin gets approval for children from 2 to 18

  ബോസ്പുരയിലേക്ക് കടുവ എത്തിയത് മസിനഗുഡിയില്‍ നിന്നാണ്. ഇവിടെയുള്ളവരോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീമധുര പഞ്ചായത്ത് അധികൃതര്‍ വാഹന പ്രചാരണം നടത്തിയാണ് ഇക്കാര്യമറിയിച്ചത്. ജനങ്ങളാകെ പേടിച്ച് വിറച്ചിരിക്കുകയാണ്. ഒരു വര്‍ഷത്തിനിടെ നാല് പേരെ കടുവ ഇവിടെ കൊലപ്പെടുത്തിയിട്ടുണ്ട്. മുപ്പത് വളര്‍ത്ത് മൃഗങ്ങളെ രണ്ട് മാസത്തിനിടെ കൊലപ്പെടുത്തി. മസിനഗുഡിയില്‍ നിന്ന് 18 കിലോമീറ്റര്‍ ദൂരമുണ്ട് ബോസ്പുരയിലേക്ക്. ഇത്രയും ദൂരം കടുവ സഞ്ചരിച്ചുവെന്ന് വ്യക്തമാണ്. കാട്ടിനകത്ത് തന്നെ മറ്റ് കടുവകളെ ഇവ ഭയപ്പെടുന്നത് കൊണ്ടാണ് വനാതിര്‍ത്തി മേഖലയിലൂടെ നാട്ടിലേക്ക് എത്തുന്നത്. ഈ കടുവയുടെ കഴുത്തിന് കാട്ടിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. കൃത്യമായ വാസസ്ഥലമില്ലാത്തതും ഈ കടുവയെ അപകടകാരിയാക്കുന്നു.

  ആര്യന്റെ ജയില്‍ ജീവിതം നരകതുല്യം, ബിസ്‌കറ്റും വെള്ളവും മാത്രം? വീണ്ടും ജാമ്യമില്ല, വിദേശ ബന്ധവുംആര്യന്റെ ജയില്‍ ജീവിതം നരകതുല്യം, ബിസ്‌കറ്റും വെള്ളവും മാത്രം? വീണ്ടും ജാമ്യമില്ല, വിദേശ ബന്ധവും

  Wayanad
  English summary
  man eating tiger found again in populated place, people are in fear
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X