പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി: മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്
സുല്‍ത്താന്‍ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവായ മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ പൊലീസ് കേസെടുത്തു. സുല്‍ത്താന്‍ബത്തേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും, മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറിയും, ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയംഗവുമായ ഒ എം ജോര്‍ജിനെതിരെയാണ് കേസ്.

ഒ എം ജോര്‍ജ്
പോക്സോ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് സുല്‍ത്താന്‍ബത്തേരി പൊലീസ് കേസെടുത്തത്. മാതാപിതാക്കളോടൊപ്പം വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ചതായാണ് ആരോപണം. ഒരാഴ്ച മുമ്പ് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാണ്. പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. ആദിവാസി പെണ്‍കുട്ടിക്ക് നേരെയുള്ള പീഡനമായതിനാല്‍ കേസ് പട്ടികവര്‍ഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന എസ് എം എസ് ഡി വൈ എസ് പിക്ക് കൈമാറും.

ജോര്‍ജ്ജിനെ സസ്പെന്റ് ചെയ്തുകൊണ്ടുള്ള കെ പി സി സിയുടെ കത്ത്
പൊലീസ് കേസെടുത്തതോടെ ജോര്‍ജ്ജ് ഒളിവിലാണ്. അതേസമയം, ഒ എം ജോര്‍ജ്ജിനെ അന്വേഷണ വിധേയമായി കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഒ എം ജോര്‍ജ്ജിനെ സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കര്‍ശനമായി നടപടിയെടുക്കുമെന്നും കുറ്റക്കാരെ ഒരു കാരണവശാലും പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കി.
-
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
"അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല"; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ -
ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി -
19 എംഎൽമാരേയും ഇറക്കി കോണ്‍ഗ്രസ്; 55 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
'ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട';വ്യക്തിഹത്യക്കെതിരെ തുറന്നടിച്ച് രമ്യ ഹരിദാസ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി












Click it and Unblock the Notifications