വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കുറ്റിപ്പാലം അപകടഭീഷണിയില്‍; കനത്തമഴയില്‍ റോഡില്‍ ഗര്‍ത്തവും; പ്രദേശവാസികള്‍ സമരത്തിലേക്ക്

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: മീനങ്ങാടി-പൂതാടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആറ് പതിറ്റാണ്ട് പഴക്കമുള്ള പാലക്കുറ്റിപ്പാലം തകര്‍ച്ചയുടെ വക്കില്‍. അടിയന്തരമായി പാലം പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ദുരന്തം. സി സി-വാകേരി റോഡിനെ ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ ദിനേന കടന്നുപോകുന്നത് നൂറ് കണക്കിന് വാഹനങ്ങളാണ്. കുടിയേറ്റമേഖലയായ പുല്‍പ്പള്ളി, വനമേഖലയായ മൂടക്കൊല്ലി, കൂടല്ലൂര്‍, പാപ്ലശ്ശേരി എന്നിങ്ങനെജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വിവിധ സ്ഥലങ്ങളിലേക്കുള്ള പ്രധാന വഴിയാണിത്.

പാട്ടീദാര്‍ നേതാവ് ബിജെപി വിട്ടു, തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിക്ക് തിരിച്ചടി

സുല്‍ത്താന്‍ ബത്തേരി-കൂടല്ലൂര്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വീസ്, ബത്തേരി-പാപ്ലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യബസുകള്‍, വാകേരി-മീനങ്ങാടി റൂട്ടിലോടുന്ന ജീപ്പ് ലോക്കല്‍ സര്‍വീസ് എന്നിങ്ങനെ എത്രയോ വാഹനങ്ങളാണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. കനത്തമഴയില്‍ പാലത്തിനോട് ചേര്‍ന്ന റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടത് അപകടസാധ്യത ഇരട്ടിയാക്കിയിട്ടുണ്ട്.

Bridge

കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് പാലത്തിന്റെ അടിയില്‍ നിന്നും കൂടുതല്‍ കല്ലുകളും അടര്‍ന്നുവീണിട്ടുണ്ട്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലം കുലുങ്ങുന്നതായും പ്രദേശവാസികള്‍ പറയുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഇവിടെ പുതിയ പാലം നിര്‍മ്മിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. പാലം അനുവദിക്കുന്നതിനായി നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും വിജയം കണ്ടില്ല.

ഏത് നിമിഷവും തകരുമെന്ന അവസ്ഥയില്‍ നില്‍ക്കുന്ന പാലം അടിയന്തരമായി പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് അതിശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് പ്രദേശവാസികള്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വാകേരിയില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗത്തില്‍ ആക്ഷന്‍കമ്മിറ്റി രൂപീകരിച്ചു. ഇ കെ ബാലകൃഷ്ണന്‍ ചെയര്‍മാനും സണ്ണി ചാമക്കാല കണ്‍വീനറുമായി രൂപകരിച്ച ആക്ഷന്‍ കമ്മിറ്റിയില്‍ എസ് വി തമ്പി, ബാലന്‍ മരുതോലി, സി പി മുനീര്‍, മധു, അജി മാവത്ത്, കെ കെ ഷാജി, കെ ആര്‍ അനീഷ്, ബിജു ചന്ദ്രന്‍, ജോസഫ് തുടങ്ങിയവരാണ് മറ്റ് ഭാരവാഹികള്‍.

Bridge

പ്രദേശവാസികളെ സംഘടിപ്പിച്ചുകൊണ്ട് വരും ദിവസങ്ങളില്‍ സമരപരിപാടികളിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് ആക്ഷന്‍കമ്മിറ്റി. സുല്‍ത്താന്‍ബത്തേരി, മീനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലെ കോളജുകളിലേക്ക് നൂറ് കണക്കിന് വിദ്യാര്‍ത്ഥികളും ഈ അപകടവഴി കടന്നുപോകുന്നുണ്ട്. കൂടാതെ വാകേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിളേക്ക് വിദ്യാര്‍ത്ഥികള്‍ വരുന്നതും ഈ പാലത്തിലൂടെയാണ്. ഒരു വാഹനത്തിന് പോകാന്‍ മാത്രമുള്ള വീതിയുള്ള റോഡ് മാത്രമാണ് ഇപ്പോഴുള്ളത്.

അടുത്തിടെ റോഡിന്റെ ഒരു ഭാഗത്ത് രൂപം കൊണ്ട ഗര്‍ത്തം അപകടസാധ്യതയുണ്ടെന്ന് തിരിച്ചറിയുന്നതിനായി പ്രദേശവാസികള്‍ മരച്ചില്ലകള്‍ ഉപയോഗിച്ച് മറച്ചിട്ടുണ്ട്. പൂതാടി-മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലൂടെ ഒഴുകുന്ന നരസിപ്പുഴക്ക് കുറെ ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ചതാണ് ഈ പാലം. നരസിപ്പുഴയില്‍ വെള്ളം കയറുമ്പോള്‍ പാലത്തിനോട് ചേര്‍ന്നുള്ള ലക്ഷ്മിക്കുട്ടിയുടെയും, ഡി ആര്‍ ബിജുവിന്റെയും വീടും പരിസരപ്രദേശങ്ങളും വെള്ളത്തിലാകുന്നതും പതിവാണ്.

ഇവിടെ കരിങ്കല്‍ഭിത്തികെട്ടി പുഴയും, സ്ഥലവും വേര്‍തിരിക്കണമെന്ന ആവശ്യവും ഇതോടൊപ്പം പ്രദേശവാസികള്‍ മുന്നോട്ടുവെക്കുന്നുണ്ട്. പൂതാടി, മീനങ്ങാടി, ഗ്രാമപഞ്ചായത്ത് അധികൃതരോ, എം എല്‍ എയോ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് പുതിയ പാലം അനുവദിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Wayanad
English summary
Palakkutty bridge in dangour situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X