• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരളയുടെ ടൗണ്‍ഷിപ്പ് പ്രൊജക്ടിന് ശിലയിട്ടു; വീടും അനുബന്ധസൗകര്യവുമൊരുക്കുന്നത് പ്രളയബാധിതരായ 25 കുടുംബങ്ങള്‍ക്ക്

  • By Desk

പനമരം: പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരളയുടെ നേതൃത്വത്തില്‍ പ്രളയ ദുരിതബാധിതര്‍ക്കായി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയായ ടൗണ്‍ഷിപ്പ് പ്രൊജക്ടിന് ശിലയിട്ടു. പനമരം കരിമ്പുമ്മലില്‍ രണ്ടര ഏക്കര്‍ സ്ഥലത്ത് പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട 25 കുടുംബങ്ങള്‍ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്. വീടുകള്‍, പ്രീ സ്‌കൂള്‍, കമ്മ്യൂണിറ്റി സെന്റര്‍, കുടിവെള്ള പദ്ധതി, ഹെല്‍ത്ത് സെന്റര്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് ടൗണ്‍ഷിപ്പ് പദ്ധതി.

4.1 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ; നിരവധി കേസുകളിലെ പ്രതികളാണ് ഇരുവരും...

2019 ആഗസ്റ്റ് മാസത്തോടെ സമയബന്ധിതമായി തന്നെ പദ്ധതി പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിച്ചു. പ്രളയത്തില്‍ ജീവിതം തന്നെ നഷ്ടപ്പെട്ടവര്‍ക്ക് കിടപ്പാടം ഒരുക്കുന്നത് മനുഷ്യ മനസിന്റെ നന്‍മയും കേരളത്തിന്റെ ഐക്യവുമാണ് ഉയര്‍ത്തി കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ പുന:സൃഷ്ടിയോടൊപ്പം മനസും, പങ്കാളിത്വവും സമര്‍പ്പിച്ച മലയാളിയെ മറ്റാര്‍ക്കും തകര്‍ക്കാനും, തളര്‍ത്താനും കഴിയില്ല.

Township

വീട് സ്വപ്‌നമാണ്, അതിനു സഹായിക്കുന്ന മനസ് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എല്‍.എ ഐ.സി ബാലകൃഷ്ണര്‍ ശിലാസ്ഥാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. വികസിതകേരളത്തിനകത്ത് നമ്മളറിയാത്ത നിരവധി പ്രതിസന്ധികളും, പ്രയാസപ്പെടുന്നവരും ഉണ്ടെന്നും, ഒരുമിച്ച് നിന്നാല്‍ അതിന് പരിഹാരം ഉണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാനും, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി.അമീറുമായ പി.മുജീബുറഹ്മാന്‍ അധ്യക്ഷനായിരുന്നു.

ജനസേവന ജീവകാരുണ്യ പ്രവര്‍ത്തനത്തനങ്ങള്‍ വിശ്വാസത്തിന്റെ ഭാഗമായി കണ്ട് പ്രാധാന്യം കൊടുത്ത പ്രസ്ഥാനമാണ് പീപ്പിള്‍സ് ഫൗണ്ടേഷനെന്നും, പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി ഉദാരമതികള്‍ പീപ്പിള്‍സ് ഫൗണ്ടേഷനെ വിശ്വസിച്ച് എല്‍പ്പിച്ച മുഴുവന്‍ സംഖ്യയും സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തിന് തിരിച്ചു നല്‍കാന്‍ സാധിക്കുന്ന രീതിയിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

500 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയും 1000 വീടുകളുടെ പുനര്‍നിര്‍മ്മാണം നടത്തുകയും തൊഴിലുപകരണങ്ങളും സംരഭങ്ങളും പുനഃസ്ഥാപിച്ചു നല്‍കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് സംഘടന ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുവെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, പനമരം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജുല്‍ന ഉസ്മാന്‍, ഏബിള്‍ ഇന്റര്‍നാഷണല്‍ എം.ഡി സിദ്ദീഖ് പുറായില്‍, പി.കെ.അബ്ദുറസാഖ്, വി.മുഹമ്മദ് ശരീഫ്, മാലിക് ഷഹബാസ് നവാസ് പൈങ്ങോട്ടായി തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad

English summary
People foundation Kerala's township project for flood affected family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X