വയനാട്ടില്‍ ഗ്രീന്‍ പിഗ്‌സ് ആന്റ് എഗ്‌സ് മേള തുടങ്ങി: നാവില്‍ കൊതിയൂറും പന്നിവിഭവങ്ങള്‍
മാനന്തവാടി: ശാസ്ത്രീയമായ പന്നി വളര്‍ത്തലിലൂടെ ജൈവസമ്പത്ത് നിലനിര്‍ത്താനും മാലിന്യ സംസ്‌കരണത്തിനുമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മാനന്തവാടി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ നടത്തുന്ന ഗ്രീന്‍ പിഗ്ഗ്സ് ആന്റ് എഗ്ഗ്സ് മേള ശ്രദ്ധേയമാവുന്നു. ജില്ലയിലെ തനത് സംസ്‌കാരം നിലനിര്‍ത്തുന്നതിനും ജൈവസമ്പത്തിന്റെ ചൂഷണം ഇല്ലാതാക്കുന്നതിനും മലിനീകരണ നിയന്ത്രണത്തിനുമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ആദ്യമായാണ് ഇത്തരമൊരു മേള നടത്തുന്നത്.
കേരള കന്നുകാലി വികസന ബോര്‍ഡ്, മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ, കേരള വെറ്ററിനറി യൂനിവേഴ്സിറ്റി, ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി, വയനാട് പിഗ് ഫാര്‍മേഴ്സ് അസോസിയേഷന്‍, വിവിധ എഗ്ഗര്‍ നഴ്സറികള്‍, മറ്റ് സ്വകാര്യസംരംഭകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. മേളയില്‍ സന്ദര്‍ശകരെ ഏറ്റവുമധികം ആകര്‍ഷിക്കുന്നത് പന്നിവിഭവങ്ങളാണ്. പാലാ അച്ചായന്‍സ് പോര്‍ക്ക്, ഗോവന്‍ പോര്‍ക്കി വിന്താലു, തൃശ്ശൂര്‍ കൂര്‍ക്ക-പോര്‍ക്ക് കറി, കൂര്‍ഗ് പോര്‍ക്ക് മസാല എന്നിങ്ങനെ രുചിയൂറം പന്നിവിഭവങ്ങള്‍ മേളജിയില്‍ സജീകരിച്ചിട്ടുണ്ട്. വയനാടന്‍ കപ്പപ്പുഴുക്കും, ചപ്പാത്തിയുമാണ് പോര്‍ക്ക് കറി രുചിക്കാനുള്ള മറ്റ് വിഭവങ്ങള്‍.

വയനാട് സ്വയിന്‍ ഫാര്‍മേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റിയാണ്ഭക്ഷ്യമേള ഒരുക്കിയിട്ടുള്ളത്. വകുപ്പിലെ ജീവനക്കാര്‍ തന്നെയാണ് പാചകക്കാര്‍. മീനങ്ങാടി മൊബൈല്‍ യൂണിറ്റിലെ എസ് ശ്രീകുമാറാണ് പ്രധാനപാചകക്കാരന്‍. മൃഗസംരക്ഷണ വകുപ്പിലെ തന്നെ 15 ജീവനക്കാര്‍ സഹായികളായി ഒപ്പമുണ്ട്. വില്‍പ്പനയും വിതരണവും നടത്തുന്നതും സൊസൈറ്റി പ്രവര്‍ത്തകരാണ്. ഏത് വിഭവത്തിനും 60 രൂപയാണ് വില. യഥാര്‍ത്ഥ വില ഇതിന്റെ ഇരട്ടിയാണെങ്കിലും പന്നി മാംസത്തിന്റെ രുചിയും പന്നിക്കൃഷിയുടെ സാധ്യതയും ആളുകളിലെത്തിക്കുന്നതിനാണ് വിലക്കുറവില്‍ വില്‍പ്പന നടത്തുന്നത്. കൂര്‍ഗ് പോര്‍ക്ക് മസാലക്കും പാലാ അച്ചായന്‍സ് പോര്‍ക്കിനുമാണ് ആവശ്യക്കാര്‍ ഏറെ. കുടംപുളിയുടെ സത്തും കൂര്‍ഗ് മസാലയും ചേര്‍ത്താണ് കൂര്‍ഗ് പോര്‍ക്ക് തയ്യാറാക്കുന്നത്. പാല അച്ചയാന്‍സ് ഫ്രൈയും രുചികരമാണ്. തൃശൂര്‍ക്കാരുടെ പ്രത്യേക വിഭമാണ് കൂര്‍ക്ക ഇട്ടുള്ള പന്നിയിറച്ചിക്കറി. ഇതിനും ആവശ്യക്കാരുണ്ട്. ഗ്രേവിയോട് കൂടിയതാണ് ഗോവന്‍ പോര്‍ക്ക് വിന്താലു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് പോര്‍ക്ക് കോര്‍ണര്‍ തുറന്നത്. വിവിധയിനം പന്നികളുടെയും അലങ്കാര കോഴികളുടെയും പ്രദര്‍ശനവും, മേളയില്‍ ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനം, ഭക്ഷ്യമേള എന്നിവ കൂടാതെ പന്നികര്‍ഷകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ശാസ്ത്രീയ പന്നിവളര്‍ത്തലിന്റെ സാധ്യതകളെ കുറിച്ചുള്ള ശില്‍പ്പശാലയും ഇതോടൊപ്പം നടക്കും.
മാലിന്യ സംസ്‌കരണം, ശുദ്ധമായ മാംസ-മുട്ട ഉല്‍പാദനം, മൃഗസംരക്ഷണ സംരംഭങ്ങളുടെ വിപുലീകരണവും നിയമങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍, പഞ്ചായത്ത്, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരും കര്‍ഷക പ്രതിനിധികളും പങ്കെടുക്കുന്ന ശില്‍പശാല, പന്നി-കോഴി വളര്‍ത്തല്‍ മേഖലയിലെ ആധുനിക ഉപകരണങ്ങള്‍, വ്യത്യസ്ത ജനുസ്സില്‍പ്പെട്ട പക്ഷി, പന്നിവര്‍ഗങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ പ്രദര്‍ശനം, വില്‍പന തുടങ്ങിയവയും ഫെസ്റ്റിന്റെ ഭാഗമായുണ്ട്.മേള ഞായറാഴ്ച വൈകിട്ട് സമാപിക്കും. ഹരിത കേരള മിഷന്‍ എക്‌സിക്യുട്ടിവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍. സീമയാണ് മേള ഉദ്ഘാടനം ചെയ്തത്.












Click it and Unblock the Notifications