'മോദിയെക്കുറിച്ച് പറഞ്ഞ് ബോറടിച്ചു'; പ്രിയങ്കയെക്കുറിച്ചുള്ള രസകരമായ ഓർമ്മ പങ്കുവെച്ച് രാഹുൽ ഗാന്ധി
കൽപറ്റ: വരാനിരിക്കുന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി സഹോദരിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് എത്തി രാഹുൽ ഗാന്ധി. ഇത്തവണ രാഹുൽ തന്റെ പ്രസംഗത്തിൽ മോദിയേയും മറ്റുള്ളവരേയും വിമർശിക്കുന്നത് ഒഴിവാക്കി. പ്രിയങ്ക മോദിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും മോദിയെക്കുറിച്ച് പറഞ്ഞ് ബോറടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
" എന്തായാലും പ്രിയങ്ക ഇതിനകം മോദിയെക്കുറിച്ച് പറഞ്ഞു. നമുക്കെല്ലാം അദ്ദേഹത്തെ ബോറടിച്ചു. പിന്നെ എന്തിനാണ് അദ്ദേഹത്തെക്കുറിച്ച് രണ്ട് തവണ പറയുന്നത് " രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി ജനങ്ങളുടെ ക്ഷേമത്തെക്കാൾ വൻകിട ബിസിനസ്സ് താല്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് പ്രിയങ്ക പറഞ്ഞിരുന്നു.

" ഈ യോഗത്തിൽ ഒരു രാഷ്ട്രീയ സന്ദേശം നൽകാനോ അല്ലെങ്കിൽ എന്റെ കുടാംബത്തോട് സംസാരിക്കുന്നത് പോലെ നിങ്ങളോട് സംസാരിക്കാനോ ഉള്ള ചോയ്സ് എന്റെ മുന്നിലുണ്ട്. എന്റെ കുടുംബത്തോട് സംസാരിക്കുന്നത് പോലെ ഞാൻ നിങ്ങളോട് സംസാരിക്കാം. സ്ഥാനാർത്ഥിയെക്കുറിച്ച് തന്നെ കൂടുതൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
പ്രിയങ്ക എപ്പോഴും പ്രചാരണത്തിനാണ് പങ്കെടുക്കാറുള്ളതെന്നും ഒരിക്കലും തിരഞ്ഞെടുപ്പിന് നിന്നിട്ടല്ലെന്നും പ്രിയങ്കയുടെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ പറയണമെന്നും രാഹുൽ പറയുന്നു.
എൻ്റെ സഹോദരി എപ്പോഴും ഒരു പ്രചാരകയാണ്. അവൾ ഒരിക്കലും തിരഞ്ഞെടുപ്പിൽ നിന്നില്ല. അത് അവളുടെ സ്വഭാവത്തെക്കുറിച്ച് എന്തെങ്കിലും പറയണം, അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്തെ ഓർമകൾ അദ്ദേഹം പങ്കുവെച്ചു. പിതാവ് സമ്മാനിച്ച ക്യാമറ കൊണ്ട് മികച്ച ഫോട്ടോയെടുക്കാൻ പരസ്പരം മത്സരിച്ചിട്ടുണ്ടെന്നും ആരാണ് മത്സരത്തിൽ വിജയിച്ചതെന്ന് തനിക്കിപ്പോഴും ഓർമയില്ലെന്നും പ്രിയങ്ക ഇപ്പോൾ പറയുന്നത് ഞാനാണ് വിജയിച്ചതെന്നും രാഹുൽ പറഞ്ഞു.
പ്രിയങ്ക സമൂഹത്തിലെ ഓരോ വ്യക്തികളയെും നോക്കിക്കാണുന്നത് ഇതുപോലെയാണ്. ഒരു കർഷകനെ നോക്കിക്കാണുന്നത് വെറുമൊരു കർഷകനായല്ല. ഒരച്ഛനായും അധ്വാനിക്കുന്ന കുടുംബനാഥനായും അദ്ദേഹം നേരിടുന്ന പ്രയാസങ്ങളും ഉൾച്ചേർന്നാണ് അദ്ദേഹത്തെ കാണുന്നത്. ഒരു ബിസിനസ്കാരനായാലും വ്യാപാരി ആയാലും സമൂഹത്തിലെ ഏത് വ്യക്തിയായാലും അവരോടുള്ള പ്രിയങ്കയുടെ കാഴ്ചപ്പാട് ഇതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം വയനാട്ടിലെ മെഡിക്കൽ കോളേജിന് വേണ്ടിയും തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് വേണ്ടിയും രാഹുൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് മേൽ വലിയ തോതിൽ സമ്മർദ്ദം ചെലത്തിയിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. ഈ പ്രശ്നങ്ങളെല്ലാം ഇനി തന്റേത് കൂടിയാണെന്നും ആ ലക്ഷ്യത്തിന് വേണ്ടി വയനാട്ടുകാർക്ക് വേണ്ടി പോരാടുമെന്നും പ്രിയങ്ക പറഞ്ഞു.
' പാർലമെന്റിൽ ഈ വിഷയങ്ങളെല്ലാം രാഹുൽ ഉന്നയിച്ചിരുന്നു, എന്നാൽ ജനങ്ങൾക്ക് വേണ്ടിയുള്ള സർക്കാരിനെ പോലെയല്ല കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നത്. അധികാരത്തിൽ തുടരുക എന്നത് മാത്രമാണ് നരേന്ദ്ര മോദിയുടെ ലക്ഷ്യം. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ പ്രധാനമന്ത്രി തയ്യാറല്ല. കോടീശ്വരന്മാരായ ബിസിനസസ്സുകാരായ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് മോദി പ്രവർത്തിക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications