വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരിയ കൊലപാതകം: സി ബി ഐ അന്വേഷണം നടത്തുന്നത് വരെ കോണ്‍ഗ്രസും, യു ഡി എഫും സമരം തുടരും, മോദി രാജ്യരക്ഷയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുപയോഗിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

  • By Desk
Google Oneindia Malayalam News

മാനന്തവാടി: പെരിയയിലെ യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം നടത്തുന്നത് വരെ യു ഡി എഫും, കോണ്‍ഗ്രസും സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാനന്തവാടിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഏകദിന നേതൃക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊലപാതക രാഷ്ട്രീയം സി.പി.എമ്മും വര്‍ഗീയ രാഷ്ട്രീയം ബി.ജെ.പിയും തുടരുകയാണ്.

<strong>അഭിനന്ദന്‍ വളര്‍ന്നത് തമിഴ്‌നാട്ടില്‍ നിന്ന്, ഓരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷം എന്ന് നരേന്ദ്ര മോദി </strong>അഭിനന്ദന്‍ വളര്‍ന്നത് തമിഴ്‌നാട്ടില്‍ നിന്ന്, ഓരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷം എന്ന് നരേന്ദ്ര മോദി

പെരിയ കല്യോട്ട് കൊലപാതകം നടത്തിയവരെ രക്ഷിക്കാനും തെളിവ് നശിപ്പിക്കാനുമാണ് സി.പി.എം ശ്രമിക്കുന്നത്. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാഞ്ഞത് കുറ്റബോധം കൊണ്ടാണ്. മുഖ്യമന്ത്രിയ്ക്ക് ഒന്നും മറയ്ക്കാമോ പേടിക്കാനോ ഇല്ലെങ്കില്‍ അന്വേഷണം സി.ബി.ഐക്ക് വിടണം. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ramesh Chennithala

ജവാന്മാരുടെ ധീര പോരാട്ടങ്ങളെ രാഷ്ട്രീയവത്ക്കരിക്കുന്ന സമീപനമാണ് മോദി സ്വീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.അതിര്‍ത്തിയില്‍ യുദ്ധത്തിന്റെ പ്രതീതിയാണുള്ളത്. യുദ്ധം ഒന്നിനും പരിഹാരമല്ല, ജവാന്മാരെ കൊല ചെയ്തത് ലോകത്തെ ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ കാവല്‍ക്കാരനായ പ്രധാനമന്ത്രി കള്ളനായതാണ് റഫാല്‍ അഴിമതിയിലൂടെ കണ്ടത്. ഈ അഴിമതി തടയാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്റെയും രാഹുല്‍ഗാന്ധിയുടെയും രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഫലമാണ്.

കേരളത്തില്‍ ബി.ജെ.പി യും സി.പി.എമ്മും ഒരേ അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റ് കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ മറ്റിടത്ത് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നത് കേരളത്തിന്റെ പൊതുമനസ് യു.ഡി.എഫിനൊപ്പമെന്നാണ്. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. ആയിരം ദിവസം കൊണ്ട് ആയിരം പേര്‍ക്ക് പോലും ഒരു പ്രയോജനമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.ജി. ബിജു അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, എ.ഐ.സി.സി അംഗം പി.കെ. ജയലക്ഷ്മി, കെ.കെ. അബ്രഹാം, എം.എസ്. വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad
English summary
Ramesh Chennithala's comment about Periya double murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X