വയനാടിനെ വിറപ്പിച്ച് നരഭോജി കടുവ, നാല് കൂടും, 30 ക്യാമറയും ഒരുക്കി, ഇതുവരെ കുടുങ്ങിയില്ല
ഗൂഡല്ലൂര്‍: വയനാട് ജില്ലയാകെ കെണിയൊരുക്കി കാത്തിരുന്നിട്ടും നരഭോജി കടുവയെ കുടുക്കാനായില്ല. കാടിറങ്ങിയ കടുവ പശുക്കിടാവിനെ അടക്കം പിടിച്ചു. എന്നാല്‍ എല്ലാ ശ്രമം നടത്തിയിട്ടും ഇതുവരെ കടുവയെ പിടിക്കാനായിട്ടില്ല. ദേവന്‍ എസ്റ്റേറ്റിലാണ് നരഭോജിയായ കടുവയുള്ളത്. കഴിഞ്ഞ ദിവസം ദേവന്‍ ഒന്നില്‍ രണ്ട് പശുക്കളെ കടുവ കൊന്നിരുന്നു. നാല് ദിവസത്തിനുള്ളില്‍ മൂന്ന് പശുക്കളെയാണ് കടുവ കൊന്നത്. നാട്ടുകാര്‍ ആകെ പ്രതിഷേധവുമായി രംഗത്തുണ്ട്. ആദ്യം കൊന്ന പശുവിന്റെ ജഡത്തിന് സമീപം രാത്രിയില്‍ കൂട് സ്ഥാപിച്ചാണ് കടുവയെ പിടിക്കാനായി വനംവകുപ്പ് ഇറങ്ങിയത്. മയക്കുവെടി സംഘം കൂട്ടില്‍ കയറിയിരുന്നായിരുന്നു കടുവയെ കാത്തിരുന്നത്.

അതേസമയം രണ്ടാമത് കടുവ കൊന്ന പശുവിന്റെ ജഡം തിന്നാണ് കടുവ മടങ്ങിയത്. കടുവ പിടിക്കാനായി ദൗത്യ സംഘത്തെ സഹായിക്കാന്‍ വയനാട് വന്യജീവിത സങ്കേതത്തില്‍ നിന്ന് ദ്രുത കര്‍മ സേനയുടെ പത്ത് പേരുള്ള സംഘം വന്നിട്ടുണ്ട്. ഇവര്‍ക്ക് പ്രത്യേക സുരക്ഷാ കവചങ്ങളുണ്ട്. ഇത് അണിഞ്ഞാല്‍ കടുവയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ സാധിക്കും. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചില്‍ വലിയ തോതില്‍ ഗുണം ചെയ്തില്ലെങ്കിലും കടുവയെ കണ്ടെത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ പിടികൂടാന്‍ സാധിച്ചില്ല. കനത്ത മഴയാണ് തിരച്ചിലിന് തടസ്സമായത്. നിലവില്‍ കടുവ വനത്തിലേക്ക് കയറാനുള്ള സാധ്യതയില്ല.
കടുവയുടെ സഞ്ചാരം ദേവന്‍ ഒന്നിനും സമീപപ്രദേശങ്ങളിലുമായിട്ടാണ്. ദേവന്‍ എസ്റ്റേറ്റില്‍ തൊഴിലാളികളോട് ജോലിക്ക് ഇറങ്ങേണ്ടെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബസ് സര്‍വീസും തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തോടെയാണ് കടുവയെ പിടിക്കാനുള്ള ശ്രമം അധികൃതര്‍ ശക്തമാക്കിയത്. മരത്തില്‍ ഏറുമാടം കെട്ടി മയക്കുവെടി വെക്കാനുള്ള സംവിധാനമാണ് ഒരുക്കിയത്. കടുവയെ വെടിവെക്കുന്നതിന് മൂന്ന് ഡോക്ടര്‍മാരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പശുവിന്റെ ജഡം തിന്നാല്‍ കടുവ രാത്രിയില്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. ആ സമയത്ത് മയക്കുവെടി വെച്ച് പിടിക്കാമെന്നായിരുന്നു പ്രതീക്ഷ.
പോലീസിന്റെയും വനംവകുപ്പിന്റെ വലിയ സംഘം തന്നെ ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. നരഭോജി കടുവ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. തേയില തോട്ടത്തിലും കുറ്റിക്കാടുകളിലുമൊക്കെയാണ് ഇവ പതുങ്ങി കിടക്കുകയാണ്. പ്രദേശത്തെ ജനങ്ങളും ഭീതിയിലാണ്. ദേവര്‍ഷോലയിലും പരിസര പ്രദേശങ്ങളിലും പുറത്തിറങ്ങാന്‍ പോലും നാട്ടുകാര്‍ ഭയപ്പെടുകയാണ്. ഇവിടെയുള്ള നാട്ടുകാരെയും കടുവ ആക്രമിച്ചിട്ടുണ്ട്. വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചന്ദ്രനെ കടുവ ആക്രമിച്ച കൊലപ്പെട്ടത്. നാല് ലക്ഷം രൂപയുടെ ധനസഹായം വനംവകുപ്പ് കുടുംബത്തിന് കൈമാറിയിട്ടുണ്ട്.
ചന്ദ്രന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പായി ദേവന്‍ എസ്റ്റേറ്റില്‍ പശുവിനെ കടുവ പിടിച്ചത്. കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ കടുവ പശുവിനെ ഉപേക്ഷിച്ച് തേയിലത്തോട്ടത്തില്‍ മറയുകയായിരുന്നു. നാല് കൂടുകളും മുപ്പത് ക്യാമറയും അടക്കം സ്ഥാപിച്ചാണ് കടുവയെ പിടിക്കാന്‍ ഒരുങ്ങുന്നത്. കടുവശല്യത്തില്‍ പൊറുതി മുട്ടിയ നാട്ടുകാര്‍ നേരത്തെ റോഡ് ഉപരോധിച്ചിരുന്നു. കൊരവയലിലും രണ്ട് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പശുക്കിടാവിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. മസിനഗുഡിക്ക് സമീപം ഗോത്ര വനിതയെ കൊലപ്പെടുത്തിയ കടുവയാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു.
സ്റ്റൈലിഷായി അക്ഷയ പ്രേമനാഥ്... ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്ത്
Recommended Video
വനംവകുപ്പ് മന്ത്രി നേരത്തെ കടുവയെ പിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. നേരത്തെ സമരത്തെ തുടര്‍ന്ന് ആറ് മണിക്കൂറോളം ദേശീയ പാത സ്തംഭിച്ചിരുന്നു. ശ്രീമധുര പഞ്ചായത്തിലും ഭൂരിഭാഗം മേഖലയിലും വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. നേരത്തെ കോയമ്പത്തൂര്‍ ഭാഗത്ത് നാട്ടിലിറങ്ങി കൃഷി നാശവും ആള്‍നാശവും വരുത്തിയ വിനായകന്‍ എന്ന കാട്ടാനയെ പിടികൂടി മുതുമലയിലാണ് തുറന്നുവിട്ടത്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളിലും നേരത്തെ കടുവയുടെ ചിത്രം പതിഞ്ഞിരുന്നു. പത്ത് വയസ്സുള്ള കടുവയാണിതെന്ന് സംശയമുണ്ട്.












Click it and Unblock the Notifications