നരഭോജി കടുവ കുടുങ്ങിയില്ല, പട്ടാപ്പകല്‍ വീട്ടുമുറ്റത്ത്, ആടിനെ പിടിച്ചു, ഭീതിയൊഴിയാതെ നാട്ടുകാര്‍
പുല്‍പ്പള്ളി: നരഭോജി കടുവ പട്ടാപ്പകലും നാട്ടുകാര്‍ക്ക് ഭീഷണിയാവുന്നു. നാല് ദിവസം പിന്നിട്ടിട്ടും കടുവയെ പിടിക്കാനായിട്ടില്ല. ഓരോ ജനവാസ മേഖലയിലേക്ക് കടുവ പോകുന്നുണ്ട്. ഇതാണ് നാട്ടുകാരെ ഭയപ്പെടുത്തുന്നത്. പകല്‍ പോലും വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. അതേസമയം ചീയമ്പം വനത്തിലെ ആനപ്പന്തി വനഗ്രാമത്തിലേക്കാണ് വീണ്ടും കടുവാ ഭീതി കടന്നുവന്നിരിക്കുന്നത്. ഈ കോളനിയില്‍ താമസിക്കുന്ന സനീഷിന്റെ ആടിനെയാണ് പകല്‍വെളിച്ചത്തില്‍ കുവ കൊന്നത്. ഈ ആടിനെ വീടിന്റെ മുറ്റത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു.

ഇതിനിടയിലാണ് കടുവ എത്തിയതും ആടിനെ കൊന്നതും. നാട്ടുകാര്‍ ആകെ ഭയത്തിലാണ്. കടുവ താമസസ്ഥലങ്ങളില്‍ വരെ എത്തുന്നു എന്നാണ് ഇവര്‍ പറയുന്നത്. ആനപ്പേടിക്ക് പുറമേ കടുവാപേടിയില്‍ കൂടി കഴിയേണ്ട അവസ്ഥയിലാണ് ഇവിടെയുള്ള ജനങ്ങള്‍. അതേസമയം ആടിനെ കൊന്നെങ്കിലും ഇതിനെ കെട്ടിയിട്ടതിനാല്‍ ജഡവുമായി കടുവയ്ക്ക് പോകാനായില്ല. എന്നാല്‍ തൊട്ടടുത്ത് മേഞ്ഞ് നടന്ന മറ്റൊരു ആടിനെ കടുവ കൊണ്ടുപോയി. ഇതിനെയും കടിച്ചെടുത്താണ് കടുവ വനത്തിലേക്ക് കടന്നത്. എന്നാല്‍ കോളനിക്കാര്‍ ഇത് കണ്ട് ബഹളമുണ്ടാക്കി.
ഇവര്‍ കടുവയുടെ പിന്നാലെ ഓടി. ഇവര്‍ നോക്കി നില്‍ക്കെയായിരുന്നു കടുവ ആടിനെ കടിച്ചെടുത്തത്. തുടര്‍ന്ന് ഇത് വനത്തിനുള്ളിലേക്ക് കയറിയ ഉടനെ നാട്ടുകാര്‍ ഒച്ചയുണ്ടാക്കി. കോളനിക്കാര്‍ ബഹളം വെച്ച് കടുവയെ ഓടിക്കാനാണ് ശ്രമിച്ചത്. പിന്നാലെ ഇവര്‍ ഓടിയെത്തുകയും ചെയ്തു. ഇവര്‍ക്ക് നേരെയും കടുവ ചീറിയടത്തു. ഒടുവില്‍ നൂറ് മീറ്റര്‍ അകലെ ഈ ആടിനെ ഉപേക്ഷിച്ച് പൊക്കാട്ടിലേക്ക് രക്ഷപ്പെട്ടു. നാട്ടുകാര്‍ക്ക് നേരെ വരെ ശൗര്യം കാണിച്ച കടുവ ശരിക്കും ഭീതിപ്പെടുത്തുന്നതാണ്.
സാധാരണ ഇവര്‍ പശുവിനെയും മറ്റ് കന്നുകാലികളെയും മേയ്ക്കാനായും വിറകെടുക്കാനും കാട്ടിലൊക്കെ പോകുമ്പോള്‍ കടുവയെ കാണാറുണ്ട്. എന്നാല്‍ ഇവര്‍ കൂട്ടത്തോടെ പോകുന്നതിനാല്‍ ആക്രമിക്കാറില്ല. എന്നാല്‍ നരഭോജി കടുവ വീട്ടുമുറ്റത്തെത്തിയത് കോളനിക്കാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കുട്ടികള്‍ എപ്പോഴും കളിച്ച് കൊണ്ടിരിക്കുന്ന സ്ഥലമാണ് ഇത്. കടുവ വന്നതോടെ ഇവരെ പുറത്തിറക്കാനാവാത്ത അവസ്ഥയിലാണ് കോളനിക്കാര്‍. ഇവിടെ നിന്ന് താമസം മാറ്റുന്ന കാര്യം പോലും പലരും പറയുന്നുണ്ട്.
രണ്ട് വര്‍ഷത്തിനിടെ രണ്ട് കടുവകളെ ഈ പ്രദേശത്ത് കൂടി സ്ഥാപിച്ച് പിടിച്ചിട്ടുണ്ട്. ഇതിലൊന്നാണ് തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് കൂടുചാടിപ്പോയത്. കാട്ടുനായ്ക്ക കോളനിയില്‍ എട്ട് കുടുംബങ്ങളാണ് ഉള്ളത്. പരിസരപ്രദേശത്ത് 20 ജനറല്‍ കുടുംബങ്ങളുണ്ട്. ചെതലയം റേഞ്ചിലെ തേക്കിന്‍ തോട്ടത്തിന്‍ ഉള്ളിലാണ് ആനപ്പന്തി ഗ്രാമമുള്ളത്. കടുവകളുടെ ഇഷ്ടകേന്ദ്രമാണ് ഈ തേക്ക് തോാട്ടം. വന്യജീവി സങ്കേതത്തോട് ചേര്‍ന്നാണ് ഇതുള്ളത്.
വനത്തില്‍ ഇരയെ പിടിക്കാന്‍ കഴിയാത്ത കടുവകളും പരിക്കേറ്റവയും കാടിറങ്ങി മനുഷ്യവാസമുള്ള ഇടങ്ങളിലേക്ക് വരാറുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ ഇവയ്ക്ക് എളുപ്പത്തില്‍ ഇരയെ പിടിക്കുകയും ചെയ്യാം. എന്നാല്‍ ഇത് കോളനിവാസികള്‍ക്ക് ശരിക്കും ഭീഷണിയാണ്. അഞ്ച് ആടുകളെയാണ് ഒരു മാസത്തിനിടെ കടുവ കൊന്നത്. ഇത് ആനപ്പന്തി കോളനിയിലെ മാത്രം കണക്കാണ്. ആടുകളുടെ ജഡം വനത്തിലിട്ട് ക്യാമറ സ്ഥാപിച്ച് വനപാലകര്‍ നിരീക്ഷണം നടത്തുന്നുണ്ട്. കടുവയുടെ ദൃശ്യം കിട്ടായാല്‍ ഉടന്‍ കൂട് സ്ഥാപിക്കും.
എല്ലാവരോടും വനപാതയിലൂടെയുള്ള യാത്ര സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കന്നുകാലികളെ മേയ്ക്കാനിറങ്ങുന്നവരെയും കടുവ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. അതേസമയം ദേവന്‍ എസ്റ്റേറ്റില്‍ നിന്നും മേല്‍ഫീല്‍ഡില്‍ എത്തിയ കടുവയെ നാലാം ദിനവും പിടിക്കാനായിട്ടില്ല.
ഇത് ചതുപ്പിലെ കാട്ടില്‍ കയറിയിരിക്കുകയാണ്. ദൗത്യ സംഘം നരഭോജി കടുവയെ മയക്കുവെടി വെക്കാന്‍ ശ്രമം തുടരുകയാണ്. കുന്നില്‍ മുകളിലേക്ക് ഇത് കയറിയിരിക്കുകയാണ്. പടക്കം പൊട്ടിച്ചും ബഹളമുണ്ടാക്കിയുമെല്ലാം ചതുപ്പില്‍ നിന്ന് കടുവയെ പുറത്തുകൊണ്ടുവരാനായിരുന്നു ശ്രമം. എന്നാല്‍ ദൗത്യ സംഘത്തെ വെട്ടിച്ച് കടുവ മലമുകളിലേക്ക് പോവുകയായിരുന്നു. നാല് മയക്കുവെടി വിദഗ്ധര്‍ സംഘത്തിലുണ്ട്.












Click it and Unblock the Notifications