വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ അല്ല, തെളിവായി പോലീസ് ഫോട്ടോഗ്രാഫറുടെ മൊഴി

Google Oneindia Malayalam News

വയനാട്: രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതിക്കൂട്ടിലായി കോണ്‍ഗ്രസ്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ച് തകര്‍ത്തെങ്കിലും ഗാന്ധി ചിത്രം തല്ലിതകര്‍ത്തിട്ടില്ലെന്ന് എസ്പിയുടെ റിപ്പോര്‍ട്ട്. പോലീസ് ഫോട്ടോഗ്രാഫറുടെ മൊഴി തന്നെ തെളിവായി എടുത്താണ് എസ്പി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇയാള്‍ നല്‍കിയ ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കസേരയില്‍ വാഴ വെക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നുവെന്ന് ഫോട്ടോഗ്രാഫറുടെ ചിത്രം ശരിവെക്കുന്നു. അതിന് ശേഷം ചിത്രം തറയില്‍ കാണുന്നത് കമഴ്ത്തിയിട്ട നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഫീസ് തകര്‍ത്തത് കുട്ടികള്‍, രാഹുല്‍ പറഞ്ഞത് അടിമുടി മാറ്റി ചാനല്‍, പങ്കുവെച്ച് ബിജെപി നേതാക്കള്‍ഓഫീസ് തകര്‍ത്തത് കുട്ടികള്‍, രാഹുല്‍ പറഞ്ഞത് അടിമുടി മാറ്റി ചാനല്‍, പങ്കുവെച്ച് ബിജെപി നേതാക്കള്‍

1

നേരത്തെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ എസ്എഫ്‌ഐ ആക്രമണത്തിന് ശേഷം ഗാന്ധി ചിത്രം അവര്‍ തന്നെ നശിപ്പിച്ചു എന്നായിരുന്നു ആരോപണം. കോണ്‍ഗ്രസിന്റെ സുപ്രധാന നേതാക്കളെല്ലാം ഇത്തരത്തില്‍ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ പോലീസിന്റെ റിപ്പോര്‍ട്ടും ചിത്രങ്ങളും പുറത്തുവന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കുടുങ്ങിയിരിക്കുന്നത്. എംപിയുടെ ഓഫീസിന്റെ ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അവിടെ ഉണ്ടായിരുന്ന പോലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയും ദൃശ്യങ്ങളുമാണ് പ്രധാന തെളിവായിരിക്കുന്നത്. സമരത്തിന് ശേഷം 25 എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുമ്പോള്‍ അകത്തുണ്ടായിരുന്ന പോലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഗാന്ധി ചുമരില്‍ തന്നെയുണ്ട്. 3.59നാണ് ഈ ചിത്രം പകര്‍ത്തിയത്.

അതേസമയം എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ശേഷമാണ് പോലീസ് ഫോട്ടോഗ്രാഫര്‍ താഴേക്ക് പോകുന്നത്. തിരിച്ച് വന്നത് 4.30നാണ്. എന്നാല്‍ ആ സമയം ഓഫീസിനുള്ളില്‍ കോണ്‍ഗ്രസ്-യുഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമാണ് ഉള്ളത്. ഈ സമയത്ത് പകര്‍ത്തിയ ഫോട്ടോയില്‍ ഓഫീസ് ആകെ അലങ്കോലമാക്കപ്പെട്ട നിലയിലാണ്. ഒപ്പം ഗാന്ധി ചിത്രം നിലത്തുകിടക്കുന്ന അവസ്ഥയിലുമാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കോണ്‍ഗ്രസ് പ്രതിമ തകര്‍ത്ത സംഭവത്തില്‍ ഉത്തരം പറയേണ്ട അവസ്ഥയായി വന്നിരിക്കുകയാണ്. ഓഫീസിലുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിന് ഉത്തരവാദികളായിരിക്കുകയാണ്.

നേരത്തെ ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന് എസ്എഫ്‌ഐ ആരോപിച്ചിരുന്നു. ഇത് സത്യമായിരിക്കുകയാണ്. എംപിയുടെ ഓഫീസ് ആക്രമണം കഴിഞ്ഞ ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ഓഫീസിന് അകത്ത് എത്തുമ്പോഴാണ് ഗാന്ധി ചിത്രവും എസ്എഫ്‌ഐക്കാര്‍ തകര്‍ത്തതെന്ന ആരോപണമായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്. ഗാന്ധി ചിത്രം ആ സമയം നിലത്തായിരുന്നു. അത് ചൂണ്ടിക്കാണിച്ചായിരുന്നു ആരോപണം. ബിജെപിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത സിപിഎം രാഹുലിന്റെ ഓഫീസ് ആക്രമിച്ചെന്നും, അതിന്റെ തെളിവാണ് ഗാന്ധി ചിത്രം തകര്‍ത്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സിപിഎം നേതാക്കള്‍ തുടക്കം മുതല്‍ ചിത്രം തകര്‍ത്തതിനെ പ്രതിരോധിച്ചിരുന്നു. ഇത് കോണ്‍ഗ്രസ് തന്നെയാണെന്നും പറഞ്ഞിരുന്നു.

ഷമ്മി തിലകന് ജനപിന്തുണയില്ല, വെറും തള്ളാണ്, സോഷ്യല്‍ മീഡിയയിലാണ് ഫാന്‍സെന്ന് ശാന്തിവിള ദിനേശ്ഷമ്മി തിലകന് ജനപിന്തുണയില്ല, വെറും തള്ളാണ്, സോഷ്യല്‍ മീഡിയയിലാണ് ഫാന്‍സെന്ന് ശാന്തിവിള ദിനേശ്

Recommended Video

cmsvideo
ഇരട്ടച്ചങ്കനല്ല ഹൃദയമുള്ളവന്‍ രാഹുല്‍, ആക്രമിച്ച കമ്മ്യൂണിസ്റ്റുകാരോട് പരിഭവമില്ല | *Politics

Wayanad
English summary
sfi not broken gandhi pic in rahul's office says sp report, police photographers photo as evidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X