വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോസ്റ്റല്‍ കവര്‍ കൃത്യമായി ലഭിച്ചില്ല; കയ്യിലെത്തിയത് 10 ദിവസം കഴിഞ്ഞ്; സ്‌കോളര്‍ഷിപ്പ് നഷ്ടമായി

Google Oneindia Malayalam News

പനമരം: സബ്‌പോസ്റ്റ് ഓഫീസിലെത്തിയ പോസ്റ്റ് കവര്‍ വൈകിയതോടെ യുവാവിന് നഷ്ടപ്പെട്ടത് മെറിറ്റ് സ്‌കോളര്‍ഷിപ്പ്. വയനാട് പാതിരിയമ്പത്താണ് സംഭവം. സബ്‌പോസറ്റോഫീസിലെത്തിയ കവര്‍ അവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കായക്കുന്ന ബ്രാഞ്ച് പോസ്റ്റ് ഓഫീസിലെത്താന്‍ പത്ത് ദിവസമാണെടുത്തത്.

കണ്ണൂര്‍ ശ്രീനാരായണ കോളെജില്‍ നിന്നും ജിത്തുവെന്ന യുവാവിന് അയച്ച മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട രേഖകള്‍ അടങ്ങിയ കവറാണ് 100 ദിവസം വൈകിയെത്തുന്നത്. അപ്പോഴേക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട സമയ പരിധി കഴിഞ്ഞിരുന്നു. ഇതിന് മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ജിത്തുവിന്റെ പിതാവ് പറയുന്നത്.

post

ജിത്തുവിന് ലഭിച്ച കവറിന് മുകളില്‍ പനമരം സബ്‌പോസ്റ്റോഫില്‍ നിന്നും ആഗസ്റ്റ് 26 ന് സീല്‍ വെച്ചിട്ടുണ്ട്. എന്നാല്‍ ബ്രാഞ്ച് പോസ്റ്റോഫിസില്‍ നിന്നുള്ള സീല്‍ സെപ്തംബര്‍ 5 നുള്ളതാണ്. എന്നാല്‍ കൃത്യമായി പോസ്റ്റുകള്‍ എത്താത്തത് ബസുകള്‍ ഇല്ലായെന്ന കാരണത്താലാണെന്നാണ് വാദം.

പനമരം സബ്‌പോസ്റ്റ് ഓഫീസില്‍ നിന്നും കായക്കുന്ന്, നടവയല്‍ ബ്രാഞ്ച് ഓഫീസുകളിലേക്ക് കത്തുകള്‍ കൊണ്ട് പോകുന്നത് സ്വകാര്യ ബസുകളിലാണ്. ബസുകള്‍ കൃത്യമായി ഓടാതായതോടെ പോസ്റ്റ് ഓഫീസില്‍ നിന്നും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് ജീവനക്കാര്‍ എത്തി മെയില്‍ കൊണ്ട് പോവുകയാണ് പതിവ്. ഇതിന് പുറമേ കഴിഞ്ഞ മാസം മൂന്ന് ദിവസം പോസ്റ്റ് ഓഫീസിന് അവധിയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോസ്റ്റല്‍ അധികൃതര്‍ അറിയിച്ചു.

നിതീഷുമായി മിണ്ടിയിട്ട് ഒരു വര്‍ഷം!! വെളിപ്പെടുത്തി ചിരാഗ് പാസ്വാന്‍, ഒളി നോട്ടവുമായി കോണ്‍ഗ്രസ്നിതീഷുമായി മിണ്ടിയിട്ട് ഒരു വര്‍ഷം!! വെളിപ്പെടുത്തി ചിരാഗ് പാസ്വാന്‍, ഒളി നോട്ടവുമായി കോണ്‍ഗ്രസ്

Wayanad
English summary
student lost merit scholarship in wayanad because late to get the postal cover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X