എസ്കെഎംജെ സ്‌കൂള്‍ വരാന്തയില്‍ കണ്ടെത്തിയ മൃതദേഹം പ്ലസ് വണ്‍ വിദ്യാര്‍ഥിയുടേത്; തിരിച്ചറിഞ്ഞത് ബന്ധുക്കള്‍
കല്‍പ്പറ്റ: ക്രിസ്തുമത് അവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നപ്പോള്‍ വരാന്തയില്‍ കണ്ടെത്തിയ മൃതദേഹം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടേതെന്ന് തിരിച്ചറിഞ്ഞു. കല്‍പ്പറ്റ എസ് കെ എം ജെ യു പി സ്‌കൂള്‍ കെട്ടിടത്തിനകത്താണ് തിങ്കളാഴ്ച രാവിലെ ഒരാഴ്ചയിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കല്‍പ്പറ്റ ചുഴലി സൂര്യമ്പം കോളനിയിലെ ബാലന്‍-ചിരുത ദമ്പതികളുടെ മകന്‍ ഷിജു(17)വിന്റെതാണ് മൃതദേഹമെന്ന് വൈകിട്ടോടെയാണ് തിരിച്ചറിഞ്ഞത്.
സൈമണ്‍ ബ്രിട്ടോ അന്തരിച്ചു, അന്ത്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍
വൈകുന്നേരത്തോടെ ബന്ധുക്ക ളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മേപ്പാടി ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചു വരികയായിരുന്നു ഷിജു. അവധി തുടങ്ങിയതിന് ശേഷം കഴിഞ്ഞയാഴ്ച മുതല്‍ ഷിജുവിനെ കാണാനില്ലായിരുന്നു. എന്നാല്‍ ബന്ധുക്കളുടെ വീട്ടിലോ മറ്റോ ആയിരിക്കുമെന്ന പ്രതീക്ഷയില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. മേപ്പാടി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.

കല്‍പ്പറ്റ എസ് കെ എം ജെ യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് പ്രവര്‍ത്തിക്കുന്ന ബ്ലോക്കില്‍ സ്‌കൂള്‍ സ്റ്റോര്‍ റൂമിന് സമീപ ത്തായാണ് മൃതദേഹം കണ്ടെത്തിയത്. അവധി കഴിഞ്ഞ് സ്‌കൂളിലെത്തിയ കുട്ടികളാണ് ദുര്‍ഗന്ധം വമിക്കുന്ന രീതിയിലുള്ള മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍നടപടികള്‍ക്കായി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയിട്ടുണ്ട്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിക്കാനിടയായ സാഹചര്യങ്ങള്‍ സംബന്ധിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.












Click it and Unblock the Notifications