കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ സുല്‍ത്താന്‍ ബത്തേരി, ഇത്തവണ സിപിഎം പിടിക്കുമോ? മണ്ഡല പരിചയം!!
കോണ്‍ഗ്രസിന് വയനാട്ടിലെ ഉറച്ച കോട്ടകളിലൊന്നാണ് സുല്‍ത്താന്‍ ബത്തേരി. ഇത്തവണ സിപിഎം അട്ടിമറി പ്രതീക്ഷിക്കുന്ന മണ്ഡലമാണിത്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. മണ്ഡലത്തിലെ ചരിത്രമെടുത്ത് നോക്കുമ്പോള്‍ സംവരണ മണ്ഡലമായ ബത്തേരിയില്‍ കോണ്‍ഗ്രസ് മുന്നിലാണ്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയും പൂതാടി, നെന്മേനി, നൂല്‍പ്പുഴ, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, അമ്പലവയല്‍, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണ് സുല്‍ത്താന്‍ ബത്തേരി നിയമസഭാ ണ്ഡലം. 1977 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ഒരിക്കല്‍ മാത്രമാണ് ഈ മണ്ഡലം സംവരണ മണ്ഡലമായിരുന്നത്. 2011 മുതല്‍ പട്ടികജാതി സംവരണ മണ്ഡലമാണിത്.

2011 വരെ നടന്ന ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏഴ് തവണയും കോണ്‍ഗ്രസായിരുന്നു ബത്തേരിയില്‍ വിജയിച്ചത്. രണ്ട് തവണ സിപിഎം അട്ടിമറി വിജയം നേടിയിട്ടുണ്ട്. മുന്‍ മന്ത്രി കെകെ രാമചന്ദ്രന്‍ മൂന്ന് തവണ വെന്നിക്കൊടി നാട്ടിയിട്ടുണ്ട് ബത്തേരിയില്‍. 1996ല്‍ പിവി വര്‍ഗീസ് വൈദ്യരിലൂടെ സിപിഎം ആദ്യമായി ഇവിടെ അട്ടിമറി ജയം നേടിയിട്ടുണ്ട്. ആയിരം വോട്ടിന് മുകളില്‍ മാത്രമായിരുന്നു ഭൂരിപക്ഷം. 2006ലാണ് സിപിഎം ശക്തി ശരിക്കും പ്രകടിപ്പിച്ചത്. 25540 വോട്ടിനായിരുന്നു പി കൃഷ്ണദാസിന്റെ വിജയം. എന്നാല്‍ പിന്നീട് വിജയം സിപിഎമ്മിനെയോ ഇടതുമുന്നണിയെയോ തേടി വന്നിട്ടില്ല.
2011ല്‍ സംവരണ മണ്ഡലമാക്കിയ അന്ന് മുതല്‍ ജയം കോണ്‍ഗ്രസിനൊപ്പമാണ്. ഐസി ബാലകൃഷ്ണനാണ് മണ്ഡലം കോണ്‍ഗ്രസിനായി തിരിച്ചുപിടിച്ചത്. 2011ല്‍ സിപിഎമ്മിലെ ഇഎ ശങ്കരനെയാണ് ബാലകൃഷ്ണന്‍ പരാജയപ്പെടുത്തിയത്. 7583 വോട്ടിനായിരുന്നു ജയം. 2016ല്‍ ഭൂരിപക്ഷം ഉയര്‍ത്താനും ബാലകൃഷ്ണന് സാധിച്ചു. രുഗ്മിണി സുബ്രഹ്മണ്യനെ 11198 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഇത്തവണ ജയസാധ്യതയുണ്ടെങ്കിലും കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ എപ്പോഴും കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. ഇത്തവണ സിപിഎം രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിലാണ്. മികച്ച പട്ടികജാതി നേതാക്കള്‍ സിപിഎമ്മിന് കോണ്‍ഗ്രസിനോളം ഇല്ലാത്തതാണ് പ്രശ്‌നം.
കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍
മുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഇവിടെ ഇടതുപക്ഷം നേട്ടമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ തൂത്തുവാരി പോവുകയായിരുന്നു കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി മത്സരിച്ചതിന്റെ ഇഫ്ക്ട് ജില്ലയില്‍ മാത്രമല്ല സംസ്ഥാനത്ത് ഒട്ടാകെ ഉണ്ടായിരുന്നു. അതേസമയം മണ്ഡലത്തില്‍ ഒരിക്കലും വന്‍ ഭൂരിപക്ഷത്തില്‍ ആരും ജയിച്ചിട്ടില്ല. സിപിഎം സ്ഥാനാര്‍ത്ഥി കൃഷ്ണപ്രസാദ് നേടിയ ഭൂരിപക്ഷമാണ് ഏറ്റവും ഉയര്‍ന്നത്. 1977ല്‍ രാഘവന്‍ മാസ്റ്ററാണ് സംവരണ മണ്ഡലത്തില്‍ ആദ്യമായി മത്സരിച്ചത്. 4991 വോട്ടിനായിരുന്നു ജയം. പിന്നീട് തുടര്‍ച്ചയായ മൂന്ന് തവണ കെകെ രാമചന്ദ്രന്‍ ഇവിടെ ജയിച്ചു. 7394 വോട്ടിന് ജയിച്ച് തുടങ്ങിയ രാമചന്ദ്രന്റെ വോട്ടുകള്‍ പിന്നീടുള്ള ടേമുകളില്‍ കുറഞ്ഞു. 1991 കെസി റോസക്കൂട്ടി 2006 വോട്ടിനാണ് ജയിച്ചത്. പിവി വര്‍ഗീസ് വൈദ്യര്‍, എന്‍ഡി അപ്പച്ചന്‍ എന്നിവരാണ് പിന്നീട് വിജയിച്ചത്.












Click it and Unblock the Notifications