വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ടെ പ്രവാസി ഫുട്‌ബോള്‍ സംഘടനയായ 'ടെഫ' വയനാട്ടില്‍ 20 പ്രളയബാധിതര്‍ക്ക് വീടൊരുക്കുന്നു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കോഴിക്കോട്ടെ പ്രവാസി ഫുട്‌ബോള്‍ സംഘടനയായ തെക്കേപ്പുറം എക്‌സ്പാറ്റ്‌സ് ഫുട്‌ബോള്‍ അസോസിയേഷന്‍ (ടെഫ) പ്രളയം തകര്‍ത്ത പനമരം പഞ്ചായത്തിലെ നീരട്ടാടിയില്‍ പുറമ്പോക്കില്‍ താമസിച്ചിരുന്ന 20 കുടുംബങ്ങള്‍ക്ക് പുനരധിവാസപദ്ധതിയുടെ ഭാഗമായി വീടൊരുക്കുന്നു. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ടെഫയുടെ നേതൃത്വത്തില്‍ ഈ കുടുംബങ്ങള്‍ക്ക് വീടൊരുക്കുന്നത്, കാസര്‍കോട്ടെ കോട്ടികുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിസ്‌വ, വെളിയൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുഹൈസ് ഫൗണ്ടേഷന്‍, നൊച്ചാടിയിലെ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനയായ ഇന്‍സൈറ്റ് പാറച്ചോല, ദുബൈയിലെ ഫാത്തിമ ഹെല്‍ത്ത് കെയര്‍, കോഴിക്കോട്ടെ ഹെല്‍പ്പിംഗ് ഹാന്റ്‌സ് എന്നീ സംഘടനകള്‍ ഈ സദുദ്യമത്തില്‍ ഭാഗവാക്കാകുന്നു.

പദ്ധതിക്കാവശ്യമായ ഒരേക്കര്‍ സ്ഥലം നീരട്ടാടിയിലെ കോണ്‍വെന്റിന് പുറകിലുള്ള സ്ഥലം വാങ്ങുകയും 20 കുടുംബങ്ങള്‍ക്കുള്ള ആധാരം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. നാല് സെന്റ് ഭൂമിയില്‍ രണ്ട് ബെഡ്‌റൂം വീടിന് പുറമെ, പൊതുകളിസ്ഥലം, പാര്‍ക്ക്, ലൈബ്രറി, ജലവിതരണ സംവിധാനം എന്നിവയെല്ലാം ഉള്‍പ്പെടുന്ന രീതിയിലാണ് ടെഫ വില്ലേജ് എന്ന പേരില്‍ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത്തവണ ടെഫ എല്ലാവര്‍ഷവും നടത്തിവരാറുള്ള ബീച്ച് ഫുട്‌ബോള്‍ സീസണ്‍ അഞ്ച് മത്സരങ്ങള്‍ പ്രളയക്കെടുതി മൂലം ഉപേക്ഷിക്കുകയും, കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

houseproject

പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി മുന്നൂറോളം വീടുകളില്‍ 'വെ ടു ഫല'യുമായി കൈകോര്‍ത്ത് ശുചീകരണം നടത്തിയിരുന്നു. ഈ സമയത്ത് നിരവധി വീടുകള്‍ക്ക് അറ്റകുറ്റപണികള്‍ ചെയ്ത് കൊടുക്കുകയും ചെയ്തു. തുടര്‍ന്നാണ് ടെഫയുടെ ഭാരവാഹികള്‍ പനമരം ഗ്രാമപഞ്ചായത്തിലെ നീരട്ടായിലെത്തുകയും അവിടെ പുറമ്പോക്കില്‍ താമസിക്കുന്നവരുടെ ദുരിതകാഴ്ചകള്‍ കാണുന്നതും. തുടര്‍ന്നാണ് 20 കുടുംബങ്ങള്‍ക്ക് ആശ്രയമാവുന്ന വിധത്തില്‍ ഒരു പദ്ധതിക്കായി മുന്നിട്ടിറങ്ങുന്നത്, ടെഫ പ്രസിഡന്റ് ആദം ഒ ജിയുടെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി യൂനുസ് പി വി, റിലീഫ് വിംഗ് കണ്‍വീനര്‍ നുസുല്‍ ബറാമി, മഹാദ്, പി ടി ജാഫര്‍ ബറാമി, കാതി എം എന്നിവരായിരുന്നു റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

20 വീടുകള്‍ക്കുമുള്ള തറ നിര്‍മ്മിക്കുന്നത് ദുബായി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും ഹുസൈന്‍ ചാരിറ്റബിള്‍ട്രസ്റ്റ് ചെയര്‍മാനുമായ ഡോ. കെ പി ഹുസൈനാണ്. പദ്ധതിയുടെ ശിലാസ്ഥാപനം ഡിസംബര്‍ 24ന് തിങ്കളാഴ്ച മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. എം എല്‍ എമാരായ ഐ സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു, ജില്ലാപഞ്ചായത്ത് പ്രസിഡന്റെ കെ ബി നസീമ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

Wayanad
English summary
Tafa to make houses for flood victms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X