വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ രോഗം സ്ഥിരീകരിച്ച പൊലീസുകാരന്‍ കോട്ടയത്തെത്തി; കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

  • By News Desk
Google Oneindia Malayalam News

മാനന്തവാടി: വയനാട് ജില്ലയില്‍ പൊലീസുകാര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് ഏറെ ആശങ്കപ്പെടുത്തുകയാണ്. മാനന്തവാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കായിരുന്നു കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വയനാടിലെ എസ് പിയേയും ക്വാറന്റൈനിലേക്ക് മാറ്റിയിരുന്നു.

വയനാട്ടില്‍ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച ഒരു പൊലീസുകാരന്‍ കോട്ടയത്തുമെത്തിയെന്നാണ് റിപ്പോര്‍ട്ട്. കോട്ടയത്തെ ബന്ധു വീട് ഇയാള്‍ സന്ദര്‍ശിച്ചുവെന്നാണ് വിവരം. കോട്ടയം മെഡിക്കല്‍ കോളെജിലെ ആരോഗ്യ പ്രവര്‍ത്തകയാണ് ബന്ധു.

wayanad

വയല സ്വദേശിയായ ഇവരെ പ്രാഥമിക നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. മെഡിക്കല്‍ കോളെജില്‍ ഇവരുമായി ബന്ധപ്പെട്ടവരുടെ വിവരം ശേഖരിക്കുകയാണ് ആരോഗ്യ വകുപ്പ്.

വയനാട് ജില്ലയില്‍ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുകയാണ്. പൊലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്റ്റേഷനിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. പിപിഇ കിറ്റ് ധരിച്ച രണ്ട് പൊലിസുകാരും ഒരു ആരോഗ്യപ്രവര്‍ത്തകനും മാത്രമാണ് സ്റ്റേഷനില്‍ ഉണ്ടാവുക. സ്റ്റേഷന്‍ പൂര്‍ണ്ണമായും അണുവിമുക്തമാക്കേണ്ടതുണ്ട്. പരാതി നല്‍കാന്‍ സമീപത്തെ പൊലീസ് സ്റ്റേഷനെ ആശ്രയിക്കണം. ഇമെയില്‍ വഴിയും പരാതി നല്‍കാം. അഡിഷണല്‍ എസ്പിക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.

കോയമ്പേട് മാര്‍ക്കറ്റില്‍ പോയി വന്ന ട്രക്ക് ഡ്രൈവറില്‍ നിന്നും 8 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ട് പൊലീസുകാര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് രോഗ ബാധിതരുടെ എണ്ണം കൂടിയത്.11 മാസം പ്രായമുള്ള കുഞ്ഞിനും ഇവിടെ കൊറോണ സ്ഥി രീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് റിവേഴ്സ് ക്വാറന്റൈന്‍ സംവിധാനം നടപ്പിലാക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നമുള്ളവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിച്ച് വയോജനങ്ങളില്‍ നിന്നും കൊറോണ വൈറസിനെ തടയുന്നതിനാണ് റിവേഴ്സ് ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നത്.

കേരളത്തിലും കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. സംസ്ഥാനത്ത് ഇന്നലെ 26 പേര്‍ക്കായിരുന്നു കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ 64 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 560 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. കേരളത്തിന് പുറത്ത് നിന്നെത്തിയ 39 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 21 പേര്‍ പ്രവാസികളും 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

Recommended Video

cmsvideo
wayanadu is suffering from people from other states | Oneindia Malayalam

നിലവില്‍ സംസ്ഥാനത്ത് 15 ഹോട്ട്‌സ്‌പോര്‍ട്ടുകളാണുള്ളത്. വയനാട് -7, കണ്ണൂര്‍-3, കാസര്‍ഗോഡ്-3, കോട്ടയം-1, തൃശൂര്‍-1 എന്നിങ്ങനെയാണ് ഹോട്ട്‌സ്‌പോര്‍ട്ടുകള്‍. സംസ്ഥാനത്ത് വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഹോട്ട്‌സ്‌പോര്‍ട്ട് കേന്ദ്രങ്ങള്‍.

നാലാം ഘട്ട ലോക്ക്ഡൗണ്‍; പൊതുഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചേക്കാം; കൂടുതല്‍ ഇളവുകള്‍നാലാം ഘട്ട ലോക്ക്ഡൗണ്‍; പൊതുഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചേക്കാം; കൂടുതല്‍ ഇളവുകള്‍

ചിരിച്ച് കോൺഗ്രസ്, വിറച്ച് ബിജെപി! ഫട്‌നാവിസിനെതിരെ വന്‍ പടയൊരുക്കം! ഖഡ്‌സെയ്‌ക്കൊപ്പം ഷിന്‍ഡെയും!ചിരിച്ച് കോൺഗ്രസ്, വിറച്ച് ബിജെപി! ഫട്‌നാവിസിനെതിരെ വന്‍ പടയൊരുക്കം! ഖഡ്‌സെയ്‌ക്കൊപ്പം ഷിന്‍ഡെയും!

Wayanad
English summary
The police Officer Who Confirmed covid-19 In Wayanad Visited Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X