വൈത്തിരിയില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം: മരിച്ചത് തിരൂര്‍ സ്വദേശികള്‍
കല്‍പ്പറ്റ: വൈത്തിരിയില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ബംഗളുരുവില്‍ നിന്നും തിരൂരിലേക്ക് പോകുന്ന സംഘമാണ് അപകടത്തിലെത്തിയത്. മലപ്പുറം ജില്ലയിലെ തിരൂര്‍ താനാളൂര്‍ ഉരുളിയത്ത് കഹാര്‍(28), തിരൂര്‍ പൊന്മുണ്ടം പന്നിക്കോറ സുഫിയാന്‍(24), താനാളൂര്‍ തോട്ടുമ്മല്‍ സാബിര്‍ (29) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഇവര്‍ മൂന്നുപേരും തത്ക്ഷണം മരിക്കുകയായിരുന്നു.
അമേഠിയില്‍ രാഹുല്‍ തോല്‍ക്കുമോ? രാഹുലിനെതിരെ മുതിര്‍ന്ന നേതാവ് മത്സരിക്കും, വന്‍ തിരിച്ചടി
അപകടത്തില്‍ പരിക്കേറ്റ ഷമീം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. കെ എല്‍ 55 യു 771 മാരുതി ആള്‍ട്ടോ 800 കാറും, ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാറും, ആര്‍ ടി ഒയുംസംഭവസ്ഥലം സന്ദര്‍ശിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ