വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂട്ടില്‍ വീഴാതെ കടുവ, കെണിയൊരുക്കിയിട്ടും രക്ഷയില്ല: വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നു

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൊല്ലിയില്‍ കടുവ നാട്ടുകാരെ വിറപ്പിക്കുന്നു. രണ്ട് കൂടുകള്‍ മാറ്റി സ്ഥാപിച്ചിട്ടും കെണിയില്‍ വീണിട്ടില്ല കടുവ. വളര്‍ത്തുമൃഗങ്ങളെ കഴിഞ്ഞ പത്ത് ദിവസങ്ങളിലായി കൊന്നൊടുക്കുകയാണ് ഈ കടുവ. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഏഴ് കന്നുകാലികളാണ് കടുവയുടെ ആക്രമണത്തില്‍ ഇല്ലാതായത്.

കെണിയില്‍ വീഴാത്ത കടുവ കൂടുതല്‍ വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയാണ്. കഴിഞ്ഞ ദിവസം പശുവിനെ പിടിച്ച തൊഴുത്തിന് അര കിലോമീറ്റര്‍ മാത്രം അപ്പുറമുള്ള പശുവിനെയാണ് കഴിഞ്ഞ ദിവസം കടുവ കൊന്നത്. ഈ പശു ഒരു മാസം മാത്രം പ്രായമുള്ള കിടാവിനൊപ്പം നില്‍ക്കുകയായിരുന്നു. ആ സമയത്തായിരുന്നു ആക്രമണം.

1

അതേസമയം ഈ പശുക്കിടാവ് രക്ഷപ്പെട്ടത് മഹാഭാഗ്യം കൊണ്ടാണ്. വീട്ടുകാര്‍ ശബ്ദം കേട്ട് ഓടിവന്നത് കൊണ്ടാണ് പശുക്കിടാവിനെ ജീവനോടെ കിട്ടിയത്. എന്നാല്‍ ഈ കുടുംബത്തിന്റെ വരുമാന മാര്‍ഗമാണ് ഇതോടെ അടഞ്ഞിരിക്കുന്നത്. ഇതിന്റെ പാല്‍ വിറ്റായിരുന്നു ഇവര്‍ വരുമാനം കണ്ടെത്തിയിരുന്നത്.

ഭയന്ന് വിറച്ച് നായയുടെ കുരച്ചില്‍; വലിച്ചിഴച്ച് അദൃശ്യ രൂപം, അജ്ഞാത ശക്തി വീട്ടിലുണ്ടെന്ന് യുവതിഭയന്ന് വിറച്ച് നായയുടെ കുരച്ചില്‍; വലിച്ചിഴച്ച് അദൃശ്യ രൂപം, അജ്ഞാത ശക്തി വീട്ടിലുണ്ടെന്ന് യുവതി

ഈ കുടുംബത്തിനുള്ള ഏക വരുമാന മാര്‍ഗവും പശുവായിരുന്നു. രണ്ട് കൂടുകളില്‍ ഒരെണ്ണം കഴിഞ്ഞ ദിവസം മാറ്റി സ്ഥാപിച്ചിരുന്നു. എന്നാല്‍ വനംവകുപ്പാണ് ഇപ്പോള്‍ സമ്മര്‍ദത്തിലായിരിക്കുന്നത്. ഇതിലൊന്നിലും കടുവ കുടുങ്ങിയില്ല. വൈകാതെ തന്നെ ഈ കടുവ ഈ കെണിയില്‍ വീഴുമെന്ന വാദത്തിലായിരുന്നു വനംവകുപ്പ്.

വീട് പോലുമില്ല, ഉറക്കം ധാബകളില്‍, ആരുമറിയാത്ത മുലായത്തിന്റെ ജീവിതം; 'മൗലാന'യായി ഉയര്‍ന്ന നേതാജിവീട് പോലുമില്ല, ഉറക്കം ധാബകളില്‍, ആരുമറിയാത്ത മുലായത്തിന്റെ ജീവിതം; 'മൗലാന'യായി ഉയര്‍ന്ന നേതാജി

കടുവ കെണിയില്‍ വീഴാതെയാവുകയും, എന്നാല്‍ വളര്‍ത്തുമൃഗങ്ങളെ വേട്ടയാടുകയും ചെയ്യുന്നത് തുടര്‍ന്നാണ് ജനരോഷം ഇനിയും ഉയരും. കഴിഞ്ഞ ദിവസം തന്നെ ഇത്തരമൊരു മുന്നറിയിപ്പ് ജനങ്ങള്‍ നല്‍കിയിട്ടുണ്ട്. കടുവയെ മയക്കുവെടി വെച്ച് പിടിക്കുന്ന സാഹചര്യമുണ്ടായേക്കും.

കൃത്യമായ പ്ലാനിംഗോടെയാണ് കടുവ എത്തുന്നത്. 500 മീറ്റര്‍ വീതം മാറിയുള്ള തൊഴുത്തുകളെയാണ് ഓരോ ദിവസവും കടുവ ലക്ഷ്യമിടുന്നത്. ഇവിടെ നിരോധനാജ്ഞയും കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന പശുക്കളിലൊന്ന് കഴിഞ്ഞ ദിവസം ചത്തിരുന്നു.

ഈ പശുവിന്റെ മുഖത്തും തലയിലുമെല്ലാം പരിക്കേറ്റിരുന്നു. ആക്രമണത്തിനിരയായ ഏഴ് കന്നുകാലികളില്‍ ആറും ചത്തു. വനംവകുപ്പ് എല്ലാ നടപടികളും എടുക്കുമെന്ന് വന്യജീവിതം സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡ് അബ്ദുള്‍ അസീസ് പറഞ്ഞു. എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കടുവയെ മയക്കുവെടി വെച്ചോ കെണിവെച്ചോ പിടിക്കണമെന്ന് തീരുമാനിച്ചിരുന്നു.

അതേസമയം നഷ്ടപരിഹാര തുക കൃത്യമായി തന്നെ നല്‍കുമെന്നും അബ്ദുള്‍ അസീസ് അറിയിച്ചിട്ടുണ്ട്. ജനകീയ ഹര്‍ത്താലിനും ഇതിനിടെ ആഹ്വാനമുണ്ട്. ചീരാല്‍ വില്ലേജിലാണ് ജനകീയ ആക്ഷന്‍ കമ്മിറ്റി ഹര്‍ത്താലിന് നാളെ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇതാ ഞങ്ങളുടെ ഉയിരും ഉലകവും; അമ്മയായി നയന്‍സ്, ഇരട്ടക്കുട്ടികളെന്ന് വിക്കി, ക്യൂട്ടാണെന്ന് ആരാധകര്‍

Wayanad
English summary
tiger eating cows and other domestic animals, it doesnt fall in the trap, villagers in fear
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X