Get Updates
Get notified of breaking news, exclusive insights, and must-see stories!

കടുവാ ഭീതിയില്‍ മുണ്ടക്കൊല്ലി: നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ ഭയം, കടുവ പശുവിനെ കൊന്നു

കല്‍പ്പറ്റ: മുണ്ടക്കൊല്ലിയില്‍ കടുവയുടെ ഭീഷണി അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കടുവ ജനവാസ മേഖലകളില്‍ ഇറങ്ങിയിരുന്നു. ഓരോ രാത്രിയും പല വീടുകളിലായി എത്തുന്ന കടുവ, വളര്‍ത്തുമൃഗങ്ങളെയാണ് ലക്ഷ്യമിടുന്നത്. ഇതുവരെ കാടുകയറിയിട്ടില്ല.

വനംവകുപ്പ് ക്യാമറകള്‍ വെച്ചിട്ടുണ്ടെങ്കിലും, ഇതുവരെ കടുവയെ പിടിച്ച് കാട്ടിലേക്ക് തിരിച്ച് കയറ്റാന്‍ സാധിച്ചിട്ടില്ല. കവിഞ്ഞ പശുവിനെയും കടുവ കൊന്നതോടെ നാട്ടുകാരുടെ രോഷം വര്‍ധിച്ചിരിക്കുകയാണ്. അതിലുപരി പുറത്തിറങ്ങാന്‍ എല്ലാവര്‍ക്കും ഭയമാണ്. ഇരുട്ടാവുമ്പോഴേക്ക് വീട്ടില്‍ കയറേണ്ട അവസ്ഥയാണ്. നാട്ടുകാരെ ആക്രമിക്കാനും കടുവ മടിക്കില്ലെന്നാണ് ഇവിടെയുള്ളത് പറയുന്നത്.

1

പശുവിന്റെ ജഡം ഇരുപത് മീറ്ററോളം മാറിയാണ് കണ്ടത്. ഇതിന്റെ ജഡം പാതി ഭക്ഷിക്കപ്പെട്ട നിലയിലായിരുന്നു. പശുവിനെ കാണാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയത്. ഇന്നലെ രാവിലെയാണ് ഒടുവില്‍ ജഡം കണ്ടെത്തിയത്.

നാല് പശുക്കളും ഒരു മൂരിക്കിടാവും ഇതുവരെ കടുവ കൊണ്ടുപോയവയില്‍ വരും. പത്ത് ദിവസത്തിനിടെയാണ് കടുവയുടെ ഈ ആക്രമണങ്ങളെല്ലാം ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച്ച ഇവിടെ രണ്ട് കൂടുകള്‍ സ്ഥാപിച്ചിരുന്നു. കടുവ ഇതില്‍ വീണിട്ടില്ല. ഇതിലൊന്ന് മാറ്റി സ്ഥാപിച്ചു.

Aloe vera: അലോവെറ ഉപയോഗിച്ച് തുടങ്ങിക്കോളൂ; മാറ്റങ്ങള്‍ ഉടന്‍ അറിയാം, ഗുണങ്ങള്‍ ഇങ്ങനെ

മുണ്ടക്കൊല്ലിയിലെ കരിവള്ളിയിലെ റോഡരികിലാണ് കൂട് സ്ഥാപിച്ചിരുന്നത്. ഇത് മറ്റൊരു കൃഷിയിടത്തിലേക്ക് മാറ്റി. പശുവിനെ കടുവ പിടിച്ച തൊഴുത്തിന് സമീപത്തായുള്ള കൃഷിയിടത്തിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.

ബാക്കിയുള്ളൊരു കൂട് രണ്ട് വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ട വീടിന് അടുത്താണ്. അതേസമയം നാട്ടുകാര്‍ കടുത്ത രോഷത്തിലാണ്. കടുവയെ ഉടന്‍ പിടിച്ചെല്ലങ്കില്‍ സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. മതിയായ നഷ്ടപരിഹാരത്തിന് കിസാന്‍ സഭ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ആറ് പശുക്കളെയും ആക്രമിച്ചത് ഒരു കടുവ തന്നെയാണ്.

വനം വകുപ്പ് പറയുന്നതും ഒരേ കടുവ തന്നെയാണ് എന്നാണ്. ഈ കടുവ വൈകാതെ കൂട്ടില്‍ വീഴുമെന്നാണ് ഇവര്‍ പറയുന്നത്. പ്രായമുള്ള കടുവയാണെന്നും സൂചനയുണ്ട്. വളര്‍ത്തു മൃഗങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ സുരക്ഷ തൊഴുത്തുകള്‍ക്കും ചുറ്റും ഏര്‍പ്പെടുത്താനാണ് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡനായ സുനില്‍ കുമാര്‍ മുന്നറിയിപ്പ് നല്‍കി.

തൊഴുത്ത് തുറന്നിടരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നാല് മാസം മുമ്പ് വാങ്ങിയതാണ് പശുവെന്നും, ഇതിനെയാണ് കടുവ കൊന്നതെന്നും ഉടമ പറയുന്നു. ഉടന്‍ തന്നെ കടുവയെ പിടിക്കുമെന്നാണ് വനംവകുപ്പിന്റെ മുന്നറിയിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+