വയനാടിനെ വിട്ടൊഴിയാതെ കടുവ, മണല്‍വയലിലും കല്ലോണിക്കുന്നിലും കടുവാ സാന്നിധ്യം
കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിട്ടൊഴിയാതെ കടുവാ ഭീതി. കഴിഞ്ഞ ദിവസം കൃഷ്ണഗിരിയില്‍ കടുവാ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ പൂതാടി പഞ്ചായത്തിലും കടുവ സാന്നിധ്യം സ്ഥിരീകരിച്ചു. പൂതാടിയിലെ കല്ലോണിക്കുന്ന്, മണല്‍വയല്‍,. ഗ്രാമങ്ങളിലാണ് കടുവാ സാന്നിധ്യം സ്ഥിരീകരിച്ചത്. നാട്ടുകാര്‍ ആകെ ആശങ്കയിലാണ്.
പലരും പേടിച്ച് പുറത്തിറങ്ങാന്‍ മടിക്കുകയാണ്. ജില്ലയുടെ വിവിധ മേഖലകളിലേക്ക് കടുവാ ഭീതി പടരുന്നത് വനംവകുപ്പിന് സമ്മര്‍ദം സമ്മാനിക്കുന്നതാണ്. കടുവ പലയിടത്തായിട്ടാണ് ഓരോ ദിവസവും കാണപ്പെടുന്നത്. എല്ലാം വ്യത്യസ്തമായ കടുവകളാണ്. ഇവ തുടര്‍ച്ചയായ ദിവസങ്ങളിലെത്തുമോ എന്നാണ് വനംവകുപ്പ് നോക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാവിലെ നാട്ടുകാര്‍ കടുവയെ കണ്ടതായി സ്ഥിരീകരിക്കുന്നു. ഈ മേഖലയില്‍ കാട്ടുപന്നിയെ കൊന്ന് ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങളും ഇന്നലെ കണഅടെത്തിയിരുന്നു. ഇതോടെ കടുവ ഇവിടം വിട്ടുപോയിട്ടില്ലെന്നും വ്യക്തമായി. ഇതോടെ നാട്ടുകാര്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്.
രാവിലെ വരെ കടുവയെ കാണുന്ന സാഹചര്യത്തില്‍ ഇവ മനുഷ്യര്‍ക്ക് നേരെയുംആക്രമണം നടത്താമെന്നാണ് കണക്കുക്കൂട്ടുല്‍. കല്ലോണിക്കുന്നില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കാട്ടുപന്നിയുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഈ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. കടുവ ഏതെല്ലാം വഴിക്ക് പോകുന്നു എന്നും വനംവകുപ്പ് പരിശോധിക്കുന്നുണ്ട്.
ഇവിടെ നാല് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. കടുവയെ പിടിക്കേണ്ടി വരുമെന്നാണ് വനംവകുപ്പ് പറയുന്നത്. രണ്ട് ദിവസം മുമ്പ് രാവിലെ സ്വകാര്യ വ്യക്തിയുടെ തൊഴുത്തിന് സമീപത്താണ് കടുവയെത്തിയത്. ബൈക്കില്‍ സഞ്ചിരിക്കുകയായിരുന്നു റബ്ബര്‍ ടാപ്പിങ് തൊഴിലാളികളും കടുവയുടെ മുന്നില്‍പ്പെട്ടു.
അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
ജനവാസ മേഖലയിലേക്ക് കടുവ നിരന്തരം എത്തുന്നത് വളര്‍ത്തുമൃഗങ്ങളേക്കാള്‍ കൂടുതല്‍ ഇവിടെയുള്ള ആടുകള്‍ക്ക് തന്നെയാണ് ഭീഷണിയായി മാറുന്നത്. ഏത് നിമിഷവും ഇവ ആളുകളുടെ മേല്‍ ചാടിവീഴാമെന്നാണ് ഭയം. ഒരേ സ്ഥലത്ത് തന്നെയാണ് കടുവയെ വീണ്ടും ആളുകള്‍കണ്ടിരിക്കുന്നത്.
വനംവകുപ്പിന് ഇതുമൊരു തലവേദനയായി മാറുമെന്ന് ഉറപ്പാണ്. വനപാലകര്‍ കടുവയുടെ കാല്‍പ്പാടുകള്‍ പരിശോധിച്ചു. ഇത് കടുവയാണെന്ന് ഉറപ്പിക്കാനാണ്. ജനങ്ങളുടെ സൈ്വരജീവീതം തകര്‍ക്കുന്ന കടുവയെ പിടിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിരിക്കുകയാണ്. കടുവയെ പിടിക്കുന്നത് വരെ പ്രക്ഷോഭം തുടരാനാണ് ശ്രമം.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാരുടെ യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാനും ദിവസമായി കടുവ ഈ പ്രദേശത്ത് തന്നെയുണ്ടെന്നും കാട്ടിലേക്ക് പോയിട്ടില്ലെന്നും യോഗത്തില്‍ അറിയിച്ചു. കടുവയെ മയക്കുവെടി വെച്ച് പിടിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്.












Click it and Unblock the Notifications