• search
 • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രളയം നല്‍കിയ മാന്ദ്യത മറികടന്ന് വയനാട്ടിലെ ടൂറിസം മേഖല ഉണരുന്നു; കുറുമ്പാലക്കോട്ട ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

 • By Desk
cmsvideo
  പ്രളയത്തിൽ നിന്ന് ഉണർന്ന് വയനാട് ടൂറിസം | Oneindia Malayalam

  കല്‍പ്പറ്റ: പ്രളയം നല്‍കിയ മാന്ദ്യത മറികടന്ന് വയനാട്ടിലെ ടൂറിസം മേഖല ഉണരുന്നു. പ്രളയത്തിന് ശേഷം ജില്ലയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവാണുണ്ടായത്. ഗതാഗതം താറുമാറായതും, ടൂറിസംമേഖലയിലുണ്ടായ നാശനഷ്ടങ്ങളുമെല്ലാം തന്നെ വയനാടിന്റെ ടൂറിസം മേഖലക്ക് വിനയായിമാറിയിരുന്നു. ജില്ലയിലെ ഹോട്ടല്‍, റിസോര്‍ട്ട് അടക്കമുള്ള സ്ഥാപനങ്ങളെല്ലാം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങി. ടൂറിസംമേഖലയോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ചെറുകിടകച്ചവടക്കാരും മറ്റും ദുരിതത്തിലായി.

  ഉപേന്ദ്ര കുശ്വാഹ രാഹുല്‍ ഗാന്ധിയെ കാണും..... ഡിസംബര്‍ പത്തിന് പ്രതിപക്ഷ യോഗത്തിലെത്തും!!

  എന്നാല്‍ പ്രളയം പിന്നിട്ട് മൂന്ന് മാസം പിന്നിടുന്ന സാഹചര്യത്തില്‍ വയനാടിന്റെ ടൂറിസം മേഖലയില്‍ പതിയെ മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ചുരം വ്യൂപോയിന്റ് മുതല്‍ വിനോദസഞ്ചാരികളുട തിരക്ക് അനുഭവപ്പെടുന്നുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലടക്കം സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 99,815 സഞ്ചാരികള്‍ പൂക്കോട് തടാകം സന്ദര്‍ശിച്ചതു വഴി 3,31,362 രൂപ വരുമാനം ലഭിച്ചു. അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയത്തില്‍ 2,17,640 രൂപയാണ് നവംബര്‍ 30 വരെയുള്ള വരുമാനം. 10,765 പേര്‍ ഇക്കാലയളവില്‍ മ്യൂസിയം സന്ദര്‍ശിച്ചു. എടയ്ക്കല്‍ ഗുഹയില്‍ 59,729 സഞ്ചാരികളെത്തി.

  Wayanad curve

  ഇതുവഴി 18,00,230 രൂപ ഡിടിപിസിക്ക് ലഭിച്ചു. കാന്തന്‍പാറ വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. നവംബര്‍ 30 വരെ 16,362 സഞ്ചാരികള്‍ ഇവിടെയെത്തിയതു വഴി 6,33,180 രൂപയാണ് വരുമാനം. മികച്ച അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രമായി വികസിക്കുന്ന കര്‍ലാട് തടാകത്തില്‍ 8,992 സഞ്ചാരികള്‍ കഴിഞ്ഞ മാസം വരെ ഇവിടെയെത്തി. 5,29,170 രൂപ വരുമാനം ലഭിച്ചു.

  കുറുവാദ്വീപില്‍ പ്രവേശനത്തിന് നിയന്ത്രണമുണ്ടെങ്കിലും സഞ്ചാരികളുടെ വരവിനെ സാരമായി ബാധിച്ചിട്ടില്ല. പാല്‍വെളിച്ചം ഭാഗത്തുകൂടി ഡിടിപിസിയും പാക്കം വഴി വനംവകുപ്പും 475 വീതം സഞ്ചാരികളെയാണ് ഒരുദിവസം ദ്വീപില്‍ പ്രവേശിപ്പിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം നവംബര്‍ 30 വരെ 31,612 സഞ്ചാരികള്‍ പാല്‍വെളിച്ചം വഴി കുറുവാ ദ്വീപിലെത്തി. ഇതുവഴി 12,52,417 രൂപ ഡിടിപിസിക്ക് ലഭിച്ചു. മുന്‍ വര്‍ഷങ്ങളില്‍ വയനാട്ടിലെ ടൂറിസം മേഖലയിലുണ്ടായ നേട്ടങ്ങള്‍ക്കപ്പുറത്തേക്ക് എത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്.

  പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തി ഇവിടങ്ങളില്‍ ടൂറിസം വികസന പ്രവൃത്തികള്‍ നടത്താനുള്ള ശ്രമങ്ങളും നടന്നുവരികയാണ്. ഇപ്പോള്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ടൂറിസ്റ്റ് കേന്ദ്രമല്ലാത്ത കുറുമ്പാലക്കോട്ടയില്‍ റവന്യൂ-കൈയേറ്റ ഭൂമികള്‍ വേര്‍തിരിക്കാനുള്ള സര്‍വേ നടന്നുവരികയാണ്. കോട്ടത്തറ, അഞ്ചുകുന്ന് വില്ലേജുകളിലായി കിടക്കുന്ന കുറുമ്പാലക്കോട്ടയില്‍, കോട്ടത്തറ മേഖലയിലെ സര്‍വേ നടപടി പൂര്‍ത്തിയായി. പ്രളയത്തില്‍ നാശനഷ്ടം നേരിട്ട ടൂറിസം കേന്ദ്രങ്ങളുടെ പുനരുദ്ധാരണം ഡിസംബര്‍ 15നകം പൂര്‍ത്തിയാക്കും. റോഡുകളുടെ പുനരുദ്ധാരണം കൂടി പൂര്‍ത്തിയാവുന്നതോടെ വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

  ടൂറിസം വികസനത്തിന്റെ ഭാഗമായാണ് വയനാട് മൂന്നാം തവണയും രാജ്യാന്തര മൗണ്ടന്‍ സൈക്ലിങ് ചാംപ്യന്‍ഷിപ്പിന് വേദിയാവുന്നത്. ജില്ലയെ എംടിബിയുടെ സ്ഥിരം വേദിയാക്കുകയാണ് ലക്ഷ്യം. പ്രളയശേഷം വയനാട് തിരിച്ചുവരുന്നുവെന്നു ലോകത്തെ അറിയിക്കാന്‍ കൂടി ചാംപ്യന്‍ഷിപ്പിന് കഴിയും. ഇതുവഴി വിദേശസഞ്ചാരികളുടെ സ്ഥിരം സാന്നിധ്യമാണ് വയനാട് പ്രതീക്ഷിക്കുന്നതെന്നും ടൂറിസം അധികൃതര്‍ പറഞ്ഞു.

  2017-2018 സാമ്പത്തിക വര്‍ഷം വിവിധ കേന്ദ്രങ്ങളില്‍ എത്തിയവരുടെ കണക്ക് (ടൂറിസം കേന്ദ്രം, എത്തിയ സഞ്ചാരികള്‍, വരുമാനം എന്നീ ക്രമത്തില്‍): പൂക്കോട്- 8,80,666- 2,82,78,540, ഹെറിറ്റേജ് മ്യൂസിയം- 1,01,839- 4,51,430, എടയ്ക്കല്‍ ഗുഹ- 4,08,884- 1,27,50,500, കുറുവാദ്വീപ്- 1,03,331- 31,01,310, കാന്തന്‍പാറ വെള്ളച്ചാട്ടം- 4,59,18-18,09,120, കാര്‍ലാട് തടാകം- 75,408, 56,02,890.


  വയനാട് മണ്ഡലത്തിലെ യുദ്ധം
  ജനസംഖ്യാനുപാതം
  ജനസംഖ്യ
  18,27,651
  ജനസംഖ്യ
  • ഗ്രാമീണ മേഖല
   93.15%
   ഗ്രാമീണ മേഖല
  • ന​ഗരമേഖല
   6.85%
   ന​ഗരമേഖല
  • പട്ടികജാതി
   7.01%
   പട്ടികജാതി
  • പട്ടിവ‍ർ​​ഗ്​ഗം
   9.30%
   പട്ടിവ‍ർ​​ഗ്​ഗം
  Wayanad

  English summary
  Tourism growth of Wayanad after flood

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more