കണിയാമ്പറ്റയില്‍ യുഡിഎഫ് പിളർന്നു: സി ഡി എസ് തിരഞ്ഞെടുപ്പില്‍ തമ്മിലടിച്ച് ലീഗും കോണ്‍ഗ്രസും

കല്‍പറ്റ: വയനാട് കണിയാമ്പറ്റ പഞ്ചായത്തില്‍ യുഡിഎഫ് ഘടകക്ഷികളായ മുസ്ലിം ലീഗിനും കോണ്‍ഗ്രസിനുമിടയില്‍ തർക്കം രൂക്ഷമാവുന്നു. സി ഡി എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ഇരുപാർട്ടികളേയും തമ്മില്‍ അകറ്റിയത്. സി ഡി എസ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സി പി എമ്മുമായി അവിശുദ്ധ കൂട്ടൂകെട്ട് ഉണ്ടാക്കിയെന്നാണ് മുസ്ലിം ലീഗ് ആരോപിക്കുന്നത്. പ്ര​ദേ​ശ​ത്തെ ര​ണ്ടു കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ സി പി എ​മ്മു​മാ​യി ചേ​ർന്ന് ലീഗ് സ്ഥാനാർത്ഥിക്കെതിരെ വോട്ടുകള്‍ ചെയ്യിച്ചത് യു ഡി എഫ് മുന്നണിക്ക് ചേർന്നതല്ലെന്നും മുസ്ലിം ലീഗ് ആരോപിക്കുന്നു.

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് സി ഡിസ് തെരഞ്ഞെടുപ്പ് ലീഗ് പ്രസ്താവന

അതേസമയം, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് സി ഡിസ് തെരഞ്ഞെടുപ്പ് ലീഗ് പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസും രംഹത്ത് എത്തി. കണിയാമ്പറ്റപഞ്ചായത്ത് സി.ഡി.സ്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി ജനങ്ങളെ തെറ്റ് ദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രസ്താവനകളാണ് നടത്തുന്നത്. സി ഡി എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു ഡി ഫ് ജില്ലാ നേത്യത്വംയാതൊരു തീരുമാനവും എടുത്തതായി അറിവില്ല. എകപക്ഷീയമായിട്ടാണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ആയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മത്സര രംഗത്തു നിന്ന് മാറിനിൽക്കുകയാണ് ഉണ്ടായതെന്നും പാർട്ടി പ്രാദേശിക നേതാക്കള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലീഗ് വിജയിച്ച വാർഡിൽ

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലീഗ് വിജയിച്ച വാർഡിൽ നിന്നും സി ഡി എസിലേക്ക്‌ വിജയിച്ച ലീഗ് വിമത തന്നെയാണ് സി ഡി എസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് ലീഗ് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിലുണ്ടായ വിഭാഗീയത മൂലമാണ് അവർക്ക് പല വാർഡുകളും നഷ്ടമായത്.ഈ വിഭാഗീയത മൂലം ലീഗിൽ നിന്ന് വളരെയധികം ആളുകൾ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാജിവെച്ച് കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറായതിൻ്റെ വിരോധം തീർക്കുന്നതിന് വേണ്ടിയാണ് ഡി.സി.സി ജനറൽ സെക്രട്ടറിയും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ നജീബ് കരണിയെ കയ്യേറ്റം ചെയ്തതും ആരോപണംകോൺഗ്രസിൻ്റെ പേരിൽ കെട്ടിവയ്ക്കുന്നതും.

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ മുൻകാലങ്ങളിലും യു ഡി എഫിൻ്റെ കെട്ടുറപ്പിനെ

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ മുൻകാലങ്ങളിലും യു ഡി എഫിൻ്റെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലുള്ള നീ ക്കണങ്ങൾ ലീഗിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.2010 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏകപക്ഷീയമായി പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങൾ ലീഗ് ഏറ്റെടുക്കുകയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഇടപെടൽ കൊണ്ട് പിന്നീട് വൈസ് പ്രസിഡൻറ് സ്ഥാനം രാജിവയ്ക്കുകയാണ് ഉണ്ടായത്.2019-ൽ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡൻ്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതും ലീഗാണ്.ജില്ലാ യു.ഡി.എഫ്.കമ്മിറ്റിയൂടെ തീരുമാനങ്ങളെ പോലും കാറ്റിൽ പറത്തി കൊണ്ട് എ കാധിപത്യപരമായ നടപടികളുമായി മുന്നോട്ട് പോകുന്ന പഞ്ചായത്ത് മുസ്ലീം ലീഗ്‌ കമ്മിറ്റിക്കെതിരെ ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകുന്നതിന് മണ്ഡലം കോൺഗ്രസ് നേതൃത്വം ഈസാ ഹചര്യത്തിൽ നിർബന്ധിതരാകും .

സി.പി.എമ്മുമായി യാതൊരു വിധ ധാരണയും കോൺഗ്രസ് ഉണ്ടാക്കിയിട്ടില്ല

സി.പി.എമ്മുമായി യാതൊരു വിധ ധാരണയും കോൺഗ്രസ് ഉണ്ടാക്കിയിട്ടില്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിലെ ഒരു വിഭാഗവും ഇടതുപക്ഷവും തമ്മിലുണ്ടാക്കിയ ധാരണ അടിസ്ഥാനത്തിൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ച വാർഡിൽ നിന്നു പോലും സി.ഡി.എസ്സിലേക്ക് മുസ്ലീം ലീഗ് പ്രതിനിധികളെ തിരഞ്ഞെടുത്തത് എന്ന് വ്യക്തമാണ്

കഴിഞ്ഞ തവണയും സമാനമായ കൂട്ടുകെട്ടുണ്ടായിരുന്നു

കഴിഞ്ഞ തവണയും സമാനമായ കൂട്ടുകെട്ടുണ്ടായിരുന്നു. അന്ന് മൂന്ന് വാർഡുകളില്‍ ലീഗ് സ്ഥാനാർത്ഥികള്‍ തോറ്റു. സി.​ഡി.​എ​സ്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ഴി​ഞ്ഞ 15 വ​ര്‍ഷ​മാ​യി തു​ട​രുന്ന രീതി തുടരണമെന്ന മുന്നണി നിർദേശം പാലിക്കണം. ക​ണി​യാ​മ്പ​റ്റ, മൂ​പ്പൈ​നാ​ട്, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തു​ക​ള്‍ യു ഡി എഫില്‍ ലീഗിന് നല്‍കിയിരുന്നത്. ചി​ല​യാ​ളു​ക​ള്‍ക്കു​വേ​ണ്ടി ഈ ​നി​ർ​ദേ​ശം മാ​റ്റാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് പറഞ്ഞതാണ് തർക്കത്തിന്റെ തുടക്കം. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മു​ണ്ടാ​യ ബ​ഹ​ള​ത്തി​നി​ട​ക്ക്​ ഉണ്ടായ ഉന്തുംതള്ളിലും ഡി സി സി സെക്രട്ടറിയെ അക്രമിച്ചുവെന്നത് കോണ്‍ഗ്രസിന്റെ വെറും ആരോപണം മാത്രമാണെന്നും ലീഗ് നേതാക്കള്‍ അവകാശപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+