• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നാടിനെ വിറപ്പിച്ച കാട്ടുകൊമ്പന്‍ പിടിയിലായി: വടക്കനാട് കൊമ്പനെ പിടികൂടിയത് മടക്കുവെടി വെച്ച്, ഇനി മുത്തങ്ങയിലെ ആനപ്പന്തിയില്‍

  • By Desk

സുല്‍ത്താന്‍ബത്തേരി: ആദിവാസി ബാലനെ കൊലപ്പെടുത്തുകയും, വ്യാപക നാശനഷ്ടങ്ങളുമുണ്ടാക്കുകയും ചെയ്ത വടക്കനാട് കൊമ്പന്‍ ഒടുവില്‍ പിടിയിലായി. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് വടക്കനാട് വനമേഖലയിലെ പണയമ്പം ചെമ്പരത്തിമൂല വെച്ച് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ മടക്കുവെടി വെച്ച് പിടികൂടിയത്.

ചാലക്കുടിയില്‍ ഇന്നസെന്റ് പ്രചാരണം തുടങ്ങി: പ്രതിപക്ഷത്ത് അനിശ്ചിതത്വം

നീലകണ്ഠന്‍, സൂര്യന്‍, പ്രമുഖ എന്നീ കുംകിയാനകളുടെ സഹായത്തോടെ വടക്കനാട് കൊമ്പനെ മുത്തങ്ങയിലെ ആനപ്പന്തിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. മുത്തങ്ങയിലെ ആനപ്പന്തിയില്‍ വടക്കനാട് കൊമ്പന് വേണ്ടി പ്രത്യേകം കൂടൊരുക്കിയിട്ടുണ്ട്. ഞായറാഴ്ച ആനയെ പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഒടുവില്‍ കിലോമീറ്ററുകളോളം നടന്ന് കൊമ്പന്‍ ക്ഷീണിച്ചതിനെതുടര്‍ന്നാണ് മയക്കുവെടി വെക്കാനുള്ള ശ്രമം വനംവകുപ്പ് ഉപേക്ഷിക്കുകയായിരുന്നു.

Elephant

ഞായറാഴ്ച മയക്കുവെടി വെക്കാനുള്ള സൗകര്യപ്രദമായ സ്ഥലവും ലഭ്യമായിരുന്നില്ല. ഉന്നത വനപാലകര്‍, ഡോക്ടര്‍മാര്‍, കുങ്കിയാനകള്‍ എന്നിവരടങ്ങിയ സംഘമാണ് രണ്ട് ദിവസമായി ചെതലയത്തെ കൂടല്ലൂര്‍, പള്ളിവയല്‍, ചെമ്പരത്തിമൂല വനഭാഗങ്ങളില്‍ മയക്കുവെടി വെക്കാനുള്ള ശ്രമങ്ങള്‍ നടത്തി വന്നത്. ഒടുവില്‍ ചെമ്പരത്തിമൂല ഭാഗത്ത് വെച്ച് തന്നെയാണ് ആന പിടിയിലായത്.

ആളുകളുടെ അനക്കം കേട്ടാല്‍ ഓടിമറയുന്ന 26 വയസുള്ള കൊമ്പന്‍ എറെ പ്രശ്‌നക്കാരനായിരുന്നു, ഒരു വിദ്യാര്‍ഥിയെ കൊലപ്പെടുത്തുകയും ഏക്കറുകണക്കിന് കൃഷി നശി പ്പിക്കുകയും ചെയ്യ്ത കൊമ്പനെ പിടികൂടാന്‍ നാട്ടുകാരുടെ സമ്മര്‍ദ്ദം മൂലമാണ് വനം വകുപ്പ് ശ്രമമാരംഭിച്ചത്. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ ഉപയോഗിച്ചാണ് ആനയുടെ നീക്കങ്ങള്‍ വനംവകുപ്പ് നിരീക്ഷിച്ചുവന്നത്. വടക്കനാട് കൊമ്പന്റെ ശല്യത്തെ തുടര്‍ന്ന് നിരവധി സമരങ്ങളും പ്രദേശവാസികള്‍ നടത്തിയിരുന്നു.

ഏറ്റവുമൊടുവില്‍ വനത്തിനുള്ളിലേക്ക് വരെ വടക്കനാട് സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. സ്ത്രീകളടക്കം നടത്തിയ നിരാഹാരസമരവും ശ്രദ്ധേയമായിരുന്നു. 2018 മാര്‍ച്ച് 13ന് ആനയെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചിരുന്നു. ഇതിനിടയിലായിലാണ് ആദിവാസി ബാലനെ കൊലപ്പെടുത്തുന്നത്. പിന്നീട് ആനയെ പിടികൂടാനുള്ള തീരുമാനമെത്തുമ്പോഴേക്കും കൊമ്പന്‍ കര്‍ണാടക അതിര്‍ത്തിയിലേക്ക് കടന്നിരുന്നു.

പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് കൊമ്പന്‍ തിരിച്ചെത്തിയത്. ഇതോടെ പ്രദേശവാസികള്‍ വീണ്ടും ഭയാശങ്കയിലായി. വീണ്ടും ആനെ പിടികൂടുന്നതിനായി പ്രക്ഷോഭം നടത്താനുള്ള നീക്കത്തിലേക്ക് പ്രദേശവാസികള്‍ കടക്കുകയായിരുന്നു. ഇതോടെയാണ് ആനയെ പിടികൂടാനുള്ള നടപടികള്‍ വനംവകുപ്പ് പുനരാരാംഭിച്ചത്.

Wayanad

English summary
Vadakkanad omban seized in Thrissur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more